താൾ:GaXXXIV5a.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 Psalms, LXXIX, സങ്കീൎത്തനങ്ങൾ ൭൯.

65 അപ്പോൾ കൎത്താവ് നിദ്രിതനെ പോലെ ഉണൎന്നു
വീഞ്ഞിനാൽ അട്ടഹാസിക്കുന്ന ശൂരനോടു ഒത്തു,

66 തന്റേ മാറ്റാന്മാരെ പിന്നോക്കം തല്ലി
നിത്യനിന്ദ അവൎക്കു ഏകി.

67 യോസേഫിൻ കൂടാരത്തെ നിരസിച്ചു
എഫ്രയിം ഗോത്രത്തെ തെരിഞ്ഞെടുക്കാതേ

68 യഹൂദഗോത്രത്തെയും
താൻ സ്നേഹിച്ച ചിയോൻ മലയെയും തെരിഞ്ഞെടുത്തു.

69 ഉന്നത (സ്വൎഗ്ഗം) പോലേ തന്റേ വിശുദ്ധസ്ഥലത്തെ പണിചെയ്തു
യുഗത്തോളം അടിസ്ഥാനം ഇട്ടു ഭൂമികണക്കേ (ആക്കി);

70 സ്വദാസനായ ദാവിദെ വരിച്ചു
ആട്ടിൻതൊഴുത്തുകളിൽനിന്ന് എടുത്തു

71 ആടുതള്ളകളുടേ പിന്നിൽനിന്ന് അവനെ വരുത്തി
സ്വജനമായ യാക്കോബെ
തൻ അവകാശമായ ഇസ്രയേലേ തന്നേ മേയിപ്പാൻ ആക്കി.

72 ആയവൻ ഹൃദയത്തികവിനോടേ അവരെ മേച്ചുകൊണ്ടു
കൈകളുടെ സാമൎത്ഥ്യംകൊണ്ട് അവരെ നടത്തുകയും ചെയ്തു.

൭൯. സങ്കീൎത്തനം.

യരുശലേമിന്റേ നാശം നിമിത്തം സങ്കടപ്പെട്ടു (൫) രക്ഷയും (൧൦) പ്രതി
ക്രിയയും അപേക്ഷിച്ചതും (കാലം: സങ്കീ. ൭൪).

ആസാഫ്യ കീൎത്തന.

1 ദൈവമേ ജാതികൾ നിന്റേ അവകാശത്തിൽ കടന്നു
നിന്റേ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു
യരുശലേമെ ഇടിഞ്ഞ കല്ലുകൾ ആക്കി വെച്ചു.

2 നിന്റേ ദാസന്മാരുടേ ശവം വാനത്തിലേ പക്ഷിക്ക് ഇരയാക്കി
നിന്റേ ഭക്തന്മാരുടേ മാംസം ഭൂമിയിലേ മൃഗത്തിനു കൊട്ടത്തു.

3 അവരുടേ രക്തം യരുശലേമിന്റേ ചുറ്റും വെള്ളം പോലേ ഒഴിച്ചു കള
കുഴിച്ചിട്ടുന്നവൻ ഇല്ലാഞ്ഞു. [ഞ്ഞു

4 ഞങ്ങൾ അയല്ക്കാൎക്കു നിന്ദയും
ചുറ്റുമുള്ളവവൎക്കു ഹാസ്യവും ഇളപ്പവും ആയി ചമഞ്ഞു (൪൪, ൧൪).

5 യഹോവേ, നീ എന്നേക്കും കോപിപ്പതും
നിന്റേ എരിവു തീ പോലേ കത്തുവതും എത്രത്തോളം?

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/106&oldid=188981" എന്ന താളിൽനിന്ന് ശേഖരിച്ചത്