താൾ:GaXXXIV5a.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൮. Psalms, LXXVIII. 103

50 സ്വകോപത്തിന്നു മാൎഗ്ഗം നികത്തി
മരണത്തോട് അവരുടേ പ്രാണനെ വിലക്കാതേ
മഹാവ്യാധിയിൽ അവരുടേ ജീവനെ സമൎപ്പിച്ചു,

51 മിസ്രയിലേ കടിഞ്ഞൂലിനെ ഒക്കയും
ഹാം കൂടാരങ്ങളിലേ വീൎയ്യങ്ങളുടേ മീത്ത് എല്ലാം അടിച്ചതും,

52 ആട്ടിങ്കൂട്ടം പോലേ സ്വജനത്തെ യാത്രയാക്കി
നിവഹം കണക്കേ മരുവിൽ കൂടി തെളിച്ചതും,

53 താൻ നിൎഭയമായി നടത്തുകയാൽ
അവർ പേടിയാതേ നില്ക്കേ ശത്രുക്കളെ സമുദ്രം മൂടിയതും,

54 തന്റേ വിശുദ്ധ അതിരിലേക്ക്
തന്റേ വലങ്കൈ സമ്പാദിച്ച ഈ മലയോളം അവരെ വരുത്തിയതും,

55 ജാതികളെ അവരുടേ മുമ്പിൽനിന്നു നീക്കി
അളത്തക്കയറുകൊണ്ട് അവകാശമാക്കിക്കളഞ്ഞു
അവരുടേ കൂടാരങ്ങളിൽ ഇസ്രയേൽ ഗോത്രങ്ങളെ താൻ കുടിയിരുത്തി
[യതും (അവർ മറന്നു കഷ്ടം).

56 അനന്തരം അവർ അത്യുന്നത ദൈവത്തെ പരീക്ഷിച്ചു മറുത്തു
അവന്റേ സാക്ഷ്യങ്ങളെ പ്രമാണിക്കാതേ,

57 തങ്ങളുടേ അപ്പന്മാരെ പോലേ ചതിച്ചു പിൻവാങ്ങി
കൃത്രിമവില്ലു കണക്കേ മറിഞ്ഞു പോയി,

58 തങ്ങളുടേ കുന്നുകാവുകളെ കൊണ്ട് അവന്നു വ്യസനവും
വിഗ്രഹങ്ങളാൽ എരിവും വരുത്തി.

59 എന്നതു ദൈവം കേട്ടിട്ടു കെറുത്തു (൨ ൧)
ഇസ്രയേലേ ഏറ്റം നിരസിച്ചു,

60 മനുഷ്യരിൽ വസിപ്പിച്ച കൂടാരമാകുന്ന
ശീലോ പാൎപ്പിടത്തെ ഉപേക്ഷിച്ചു,

61 സ്വശക്തിയെ പ്രവാസത്തിലും
തന്റേ അഴകിനെ മാറ്റാന്റെ കൈയിലും കൊടുത്തു,

62 സ്വജനത്തെ വാളിന്നു സമൎപ്പിച്ചുകളഞ്ഞു
തന്റേ അവകാശത്തോടു കെറുത്തു (൧ ശമു. ൪).

63 അവന്റേ യുവാക്കളെ അഗ്നി ഭക്ഷിച്ചു
അവന്റേ കന്യമാരെ (വേളിപ്പാട്ടുകളാൽ) കൊണ്ടാടുമാറില്ല;

64 അവന്റേ പുരോഹിതന്മാർ വാളാൽ പട്ടു
അവന്റേ വിധവമാർ കരയാതേ നില്ക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/105&oldid=188979" എന്ന താളിൽനിന്ന് ശേഖരിച്ചത്