താൾ:GaXXXIV5a.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 Psalms, LXXVIII. സങ്കീൎത്തനങ്ങൾ ൭൮.

34 അവരെ കൊന്നാൽ അവനെ തിരയും,
മടങ്ങി വന്നു ദേവനെ തേടുകയും,

35 ദൈവം തങ്ങളുടേ പാറ എന്നും
അത്യുന്നത ദേവൻ തങ്ങളെ വീണ്ടെടുപ്പുകാരൻ എന്നും ഓൎക്കയും ചെയ്യും.

36 വായികൊണ്ട് അവന്നു ബോധം വരുത്തി
നാവുകൊണ്ട് അവന്നു ഭോഷ്ക്കു പറയും;

37 അവരുടേ ഹൃദയം അവനോടു സ്ഥിരമല്ല താനും;
അവന്റേ നിയമത്തിൽ അവർ ഉറെച്ചതും ഇല്ല.

38 ആയവനോ കരളലിഞ്ഞു
ദ്രോഹത്തെ മൂടിക്കളകയും നശിപ്പിക്കായ്കയും
അന്നന്നു സ്വകോപത്തെ മടക്കയും
തന്റേ എല്ലാ ഊഷ്മാവിനെ ഉണൎത്തായ്കയും ചെയ്യും;

39 അവർ ജഡം എന്നും തിരിഞ്ഞു
വരാതേ പോയ്പോകുന്ന ശ്വാസം എന്നും അവൻ ഓൎത്തു.

40 മരുഭൂമിയിൽ അവർ എത്രവട്ടം അവനോടു മറുത്തു
പാഴ്നിലത്തിൽ അവനെ മുഷിപ്പിച്ചു!

41 തിരികേ തിരികേ ദേവനെ പരീക്ഷിച്ചു
ഇസ്രയേലിന്റേ വിശുദ്ധനെ ഉഴപ്പിച്ചു.

42 മാറ്റാനിൽനിന്ന് അവരെ വീണ്ടുകൊണ്ടു നാൾ
അവന്റേ കയ്യേ അവർ ഓൎത്തില്ല;

43 മിസ്രയിൽ അവൻ തന്റേ അടയാളങ്ങളെയും
ചാനി നാട്ടിൽ തൻ അത്ഭുതങ്ങളെയും ഇട്ടതും,

44 അവരുടേ കൈ വഴികളെ രക്തമാക്കി മാറ്റി
തോടുകളെ കുടിക്കാതാക്കി ചമെച്ചതും,

45 പോന്തകൾ അവരിൽ അയച്ചു തിന്നിച്ചു
തവള (മുതലായതിനാൽ) നശിപ്പിച്ചതും,

46 അവരുടേ വിളവിനെ വെട്ടുകിളിക്കും
അവരുടേ പ്രയത്നത്തെ തുള്ളന്നും കൊടുത്തതും,

47 കന്മഴകൊണ്ട് അവരുടേ മുന്തിരിവള്ളിയും
ആലിപ്പഴംകൊണ്ട് അമാറത്തികളും വധിച്ചതും,

48 അവരുടേ കന്നുകാലികളെ കന്മഴെക്കും
മൃഗക്കൂട്ടങ്ങളെ ജ്വാലകൾ്ക്കും സമൎപ്പിച്ചതും,

49 തൻ കോപത്തിൻ ചൂടു ചീറ്റം ഈറൽ പീഡ
ഇവറ്റോടു ദുൎദൂതന്മാരുടേ വ്യൂഹത്തെ അവരിൽ അയച്ചൂട്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/104&oldid=188977" എന്ന താളിൽനിന്ന് ശേഖരിച്ചത്