താൾ:GaXXXIV5a.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൮. Psalms, LXXVIII. 101

19 ദേവൻ മരുവിലും മേശ ഒരുക്കുവാൻ ശക്തനോ?

20 അതാ പാറയെ അവൻ അടിപ്പിച്ചിട്ടു വെള്ളങ്ങൾ വഴിഞ്ഞു.
തോടുകൾ ഒലിച്ചുവല്ലോ;
അപ്പം തരുവാൻ കൂടേ കഴിയുമോ?
സ്വജനത്തിന്ന് ഇറച്ചി എത്തിക്കുമോ?
എന്നു ചൊല്ലി ദൈവത്തിന്ന് എതിർ പറഞ്ഞു.

21 എന്നതു കേട്ടിട്ടു യഹോവ കെറുത്തു
യാക്കോബിന്നു നേരേ തീ കത്തി
ഇസ്രയേലിന്നു നേരേ കോപം കിളൎന്നു,

22 അവർ ദൈവത്തിൽ വിശ്വസിക്കാതേയും
അവന്റേ രക്ഷയിൽ ആശ്രയിക്കാതേയും പോകയാൽ തന്നേ.

23 മീത്തൽ ഇളമുകിലെ കല്പിച്ചു
വാനവാതിലുകളെ തുറന്നു,

24 തിന്മാൻ അവരുടേ മേൽ മന്ന വൎഷിച്ചു
സ്വൎഗ്ഗധാന്യം അവൎക്കു കൊടുത്തു;

25 ശൌൎയ്യവാന്മാരുടേ അപ്പം അവനവൻ തിന്നു
തൃപ്തിയോളം അവവൎക്കു വഴിയൂട്ട് അയച്ചു.

26 കിഴക്കങ്കാറ്റെ വാനത്തിൽ(നിന്നു) യാത്രയാക്കി
സ്വശക്തിയാൽ തെന്നലിനെ വരുത്തി,

27 അവരിൽ ധൂളി പോലേ ഇറച്ചിയും
കടലിലേ മണൽ പോലേ ചിറകുറ്റ പക്ഷിയും ചെയ്തു,

28 പാളയനടുവിലും
അവരുടേ പാൎപ്പിടങ്ങൾ്ക്കു ചുറ്റും വീഴിച്ചു;

29 അവരും തിന്നു ഏറ്റം തൃപ്തരായി
അവൎക്ക് അവൻ ആഗ്രഹം പോലേ വരുത്തി.

30 ആഗ്രഹിച്ചതിനോട് അവർ വേൎവ്വിടാതേ
അവരുടേ ഭക്ഷണം വായിൽ ഉള്ളപ്പോൾ തന്നേ

31. ദൈവകോപം അവരെക്കൊള്ള കിളൎന്നു
അവരിൽ തടി വെച്ചവരെ അവൻ കൊന്നു
ഇസ്രയേൽ യുവാക്കളെ കമിഴ്ത്തിക്കളഞ്ഞു.

32 ഇതെല്ലാം സംഭവിച്ചിട്ടും അവർ പിന്നേയും പാപം ചെയ്തു വന്നു
അവന്റേ അതിശയങ്ങളാൽ വിശ്വസിച്ചതും ഇല്ല (൪ മോ. ൧൪, ൧൧).

33 അവനും മായയിൽ അവരുടേ നാളുകളെയും
ത്രാസത്തിൽ അവരുടേ ആണ്ടുകളെയും ക്ഷയിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/103&oldid=188976" എന്ന താളിൽനിന്ന് ശേഖരിച്ചത്