താൾ:GaXXXIV5a.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8 Psalms, V. സങ്കീൎത്തനങ്ങൾ ൫.

2 ഞാൻ വിളിക്കുമ്പോൾ, എന്റേ നീതിയുള്ള ദൈവമേ, ഉത്തരം പറക!
ഇടുക്കിൽ നീയല്ലോ എനിക്കു വിശാലത വരുത്തിയവൻ.
എന്നിൽ കൃപ ഉണ്ടായി എൻ പ്രാൎത്ഥനയെ കേൾ്ക്കുക!

3 ഹേ വീരപുത്രരേ, എത്രോളം നിങ്ങൾ എന്റേ തേജസ്സെ നിന്ദിച്ചു
മായയെ സ്നേഹിച്ചു കള്ളത്തെ അന്വേഷിക്കും? (സേല)

4 യഹോവ തനിക്കു ഭക്തനെ വേർതിരിച്ചു എന്നറിവിൻ!
ഞാൻ യഹോവയോടു വിളിക്കുമ്പോൾ അവൻ കേൾ്ക്കും.

5 കോപിച്ചാലും പാപം ചെയ്യായ്വിൻ!
നിങ്ങളുടേ കിടക്കമേൽ സ്വഹൃദയത്തോടു പറഞ്ഞു മിണ്ടാതിരിപ്പിൻ!

6 നീതിബലികളെ കഴിച്ചിട്ടു [(സേല)
യഹോവയിൽ ആശ്രയിപ്പിൻ! (൨ ശമു. ൧൫, ൧൨)

7 നമുക്ക് ആർ ശുഭം കാട്ടും എന്നു പലരും പറയുന്നു, (൪ മോ. ൬,൨൬)
യഹോവേ, നിന്റേ മുഖപ്രകാശത്തെ ഞങ്ങളുടേ മേൽ ഉയൎത്തേണമേ!

8 അവൎക്കു ധാന്യവും മധുരസവും പെരുകുന്ന കാലത്തിലും
ഏറിയ സന്തോഷത്തെ നീ എന്റേ ഹൃദയത്തിൽ തന്നു. (൨ ശമു. ൧൬)

9 ഞാൻ സമാധാനത്തിൽ കിടന്നുറങ്ങും,
യഹോവേ, നീയല്ലോ തനിച്ച് എന്നെ നിൎഭയമായി വസിപ്പിക്കും.
[(൩ മോ. ൨൫, ൧൮)

൫. സങ്കീൎത്തനം

പ്രാൎത്ഥനയിൽ (൪) ദൈവം തന്നെ ദുഷ്ടരിൽനിന്നുദ്ധരിച്ചു (൯) താൻ മുത
ലായ ഭക്തൎക്കു ദേവാശ്രയത്തെ വളൎത്തേണ്ടതിന്ന്അപേക്ഷ (കാലം ൨ ശമു.
൨൦, ൧).

സംഗീതപ്രമാണിക്കു, കുഴലുകളോടേ; ദാവിദിൻ കീൎത്തന.

2 യഹോവേ, എന്റേ ചൊല്ലുകളെ ചെവിക്കൊണ്ടു
എൻ ധ്യാനത്തെ ഗ്രഹിക്ക.

3 എൻ രാജാവും എൻ ദൈവവും ആയുള്ളോവേ,
എന്റേ ആൎത്തനാദത്തെ കുറിക്കൊൾ്ക്ക!
നിന്നോടല്ലോ ഞാൻ പ്രാൎത്ഥിക്കും.

4 യഹോവേ, രാവിലേ എൻ ശബ്ദത്തെ കേട്ടാലും!
ഞാനും രാവിലേ നിണക്കായി ഒരുക്കി കാത്തു നോക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/10&oldid=188821" എന്ന താളിൽനിന്ന് ശേഖരിച്ചത്