താൾ:GaXXXIV5 2.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 Isaiah, LV. യശയ്യാ ൫൫. അ.

<lg n="">തൃപ്തി വരുത്താത്തതിന്നു നിങ്ങടേ അദ്ധ്വാനഫലം കൊടുപ്പാൻ എന്തു?
എന്നെ കേട്ടേ മതിയാവു, (കേട്ടു) നല്ലതു ഭക്ഷിക്കയും ഉള്ളം മൃഷ്ടാന്ന
</lg><lg n="൩">ത്തിൽ രസിക്കയും ആക! ചെവി ചാച്ചു എന്നരികേ വരുവിൻ, നി
ങ്ങടേ ദേഹി ഉയിർപ്പാൻ കേട്ടുകൊൾവിൻ! ദാവീദിൻ നിശ്ചലകൃപകൾ
</lg><lg n="൪">എന്ന് ഒരു നിത്യനിയമം ഞാൻ തീർത്തുതരും. അവനെ ഇതാ ഞാൻ
വംശങ്ങൾക്കു സാക്ഷിയും കുലങ്ങൾക്കു പ്രഭുവും പ്രമാണിയും ആക്കി
</lg><lg n="൫">ക്കൊടുത്തു. ഇതാ നീ അറിയാത്ത ജാതിയെ നീ വിളിക്കും, നിന്നെ അ
റിയാത്ത ജാതി നിങ്കലേക്ക് ഓടിവരും, എന്നതു നിൻ ദൈവമായ യ
ഹോവയും നിണക്കു ഘനം വരുത്തിയ ഇസ്രയേലിലേ വിശുദ്ധനും ആ
യവൻനിമിത്തം തന്നേ.

</lg>

<lg n="൬">യഹോവയെ എത്തിക്കൂടുമ്പോൾ തിരവിൻ, അവൻ അടുത്തിരിക്കു
</lg><lg n="൭">മ്പോൾ അവനെ വിളിപ്പിൻ! ദുഷ്ടൻ തന്റേ വഴിയെയും അതിക്രമ
ക്കാരൻ തൻ നിനവുകളെയും വിട്ടു യഹോവയിലേക്കു അവൻ കനി
വാൻ തിരിക, ക്ഷമ വഴിയുന്നവനാകയാൽ നമ്മുടേ ദൈവത്തിങ്കലേക്കും
</lg><lg n="൮">(തിരിക). നിങ്ങടേ നിനവുകൾ എൻ നിനവുകൾ അല്ലല്ലോ, എൻ
വഴികൾ നിങ്ങടേ വഴികളും അല്ലല്ലോ, എന്നു യഹോവയുടേ അരുള
</lg><lg n="൯">പ്പാടു, ഭൂമിയിലും വാനങ്ങൾ ഉയരുംപ്രകാരം തന്നേ അങ്ങേ വഴിക
ളിൾ എൻ വഴികളും അങ്ങേ നിനവുകളിൽ എൻ നിനവുകളും ഉയരു
</lg><lg n="൧൦">ന്നു സത്യം. എന്തെന്നാൽ വാനത്തിൽനിന്നു മാരിയും ഹിമവും ഇറങ്ങി
അവിടേക്കു തിരിയാതേ ഭൂമിയെ നനെച്ചു വിളയിച്ചു മുളെപ്പിക്കയും വി
തെക്കുന്നവനു വിത്തും ഉണ്മാൻ ആഹാരവും കൊടുപ്പിക്കയും ചെയ്യും
</lg><lg n="൧൧">പ്രകാരമത്രേ, എൻ വായിൽനിന്നു പുറപ്പെടുന്ന വചനം ആകും: അതു
എനിക്ക് ഇഷ്ടമുള്ളതിനെ അനുഷ്ഠിച്ചു ഞാൻ അയച്ച കാര്യത്തെ സാധി
</lg><lg n="൧൨">പ്പിച്ചല്ലാതേ എങ്കലേക്കു വെറുതേ തിരിഞ്ഞു വരിക ഇല്ല.- അതേ
നിങ്ങൾ സന്തോഷത്തിൽ പുറപ്പെട്ടു സമാധാനത്തിൽ നടത്തപ്പെടും,
മലകളും കുന്നുകളും നിങ്ങളുടേ മുമ്പാകേ പൊട്ടി ആർക്കും നാട്ടിലേ മര
</lg><lg n="൧൩">ങ്ങൾ എല്ലാം കൈകൊട്ടും; മുൾക്കെട്ടിന്നു പകരം ദേവതാരവും കള്ളി
ക്കു പകരം പേരയും മുളെക്കും, ആയതു യഹോവെക്കു കീർത്തിയും എന്നും
അറാത്ത ചിഹ്നവും ആയ്ച്ചമയും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/96&oldid=191812" എന്ന താളിൽനിന്ന് ശേഖരിച്ചത്