താൾ:GaXXXIV5 2.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൦. അ. Isaiah, XL. 63

<lg n="">മക്കളിൽ ചിലർ എടുക്കപ്പെട്ടു ബാബേൽരാജമന്ദിരത്തിൽ ഷണ്ഡന്മാർ ആ
</lg><lg n="൮"> കയും ചെയ്യും. ഹിസ്കീയാ യശയ്യാവിനോടു: നീ ഉരെച്ച യഹോവാവ
ചനം നല്ലത് എന്നും, എന്റേ നാളുകളിലല്ലോ സമാധാനവും വിശ്വാസ്യ
തയും ഉണ്ടാകും പോൽ എന്നും പറഞ്ഞു.

</lg>

X. യഹോവാദാസനാലേ അന്ത്യ രക്ഷ.
(അ. ൪൦-൬൬.)

I. യഹോവ സ്വജനത്തിന്റെ വീണ്ടെടുപ്പ് നിശ്ചയിക്കയാൽ പല ദേവ
കളിൽ ആശ്രയിക്കുന്നവർ എത്ര വിരോധിച്ചാലും നടത്തിക്കും. (അ. ൪൦-൪൮.)

൪൦. അദ്ധ്യായം.

ആശ്വസിപ്പിക്കയും (൩) ഒരു ദൂതൻ യഹോവയുടേ പ്രത്യക്ഷതയെ അറി
യിക്കയും (൬) സകലം വാടുകേ വാഗ്ദത്ത നിത്യതയെ പ്രമാണിപ്പിക്കയും വേ
ണ്ടതല്ലാതേ (ൻ) യഹോവ സ്വജനത്തെ നടത്തുന്ന ഇടയനും (൧൨) വിശ്വം
വിചാരിക്കുന്ന സ്രഷ്ടാവും (൧൭) വിഗ്രഹങ്ങളോട് ഉപമിച്ചുകൂടാത്തവനും ആയു
യൎന്നു (൨൭) തന്നെ തേറുവാൻ പ്രബോധിപ്പിക്കുന്നു.

<lg n="൧"> അല്ലയോ എൻ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ! എ
</lg> <lg n="൨"> ന്നു നിങ്ങളുടേ ദൈവം പറയുന്നു. യരുശലേമിന്റെ ഹൃദയത്തിലേക്ക്
ഉരിയാടി: അവളുടേ ചേകം തികഞ്ഞു വന്നു എന്നും അകൃത്യത്തിനു പ
രിഹാരമായി എന്നും യഹോവാകൈയിൽനിന്നു അവൾക്കു സകലപാപ
</lg> <lg n="൩"> ങ്ങൾക്കായി ഇരട്ടിച്ചു കിട്ടി എന്നും അവളോടു വിളിച്ചുപറവിൻ.- വി
ളിക്കുന്നൊരു ശബ്ദം അതാ: മരുവിൽ യഹോവാവഴിയെ ഒരുക്കുവിൻ
</lg> <lg n="൪"> പാഴ്നിലത്തു നമ്മുടെ ദൈവത്തിന്നു നിരത്തു നേരേയാക്കുവിൻ! താഴ്വ
ര എല്ലാം ഉയൎകയും മലയും കുന്നും ഒക്കേ താഴ്കയും വളവുള്ളതു ചൊവ്വായും
</lg> <lg n="൫"> കടുന്തൂക്കങ്ങൾ സമമായും വരിക! യഹോവാതേജസ്സു വെളിപ്പെടുകയും
സകലജഡം ഒന്നിച്ചു കാൺങ്കയും ആം യഹോവാവായി ഉരചെയ്‌തുവ
</lg> <lg n="൬"> ല്ലോ.- “വിളിക്ക!" എന്ന് ഒരു ശബ്ദം പറയുന്നു. "എന്തു വിളിക്കേ
</lg> <lg n="൭"> ണ്ടു?" എന്ന് അവൻ പറയുന്നു. "സകലജഡം പുല്ലും അതിന്റേ ലാവ
ണ്യം എല്ലാം നിലത്തിലേ പൂ പോലേയും തന്നേ. യഹോവാശ്വാസം അ
</lg> <lg n="൮"> തിൽ ഊതുകയാൽ പുല്ല് ഉണങ്ങി പൂ വാടി; ജനം കേവലം പുല്ലത്രേ.
പുല്ല് ഉണങ്ങി പൂ വാടുന്നു എങ്കിലും നമ്മുടേ ദൈവത്തിന്റെ വചനം
എന്നേക്കും നിവിരുന്നു."
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/69&oldid=191753" എന്ന താളിൽനിന്ന് ശേഖരിച്ചത്