താൾ:GaXXXIV5 2.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൬. അ. Isaiah, XXXVI. 55

<lg n="">നാവ് ആൎത്തും പോകും. കാരണം മരുവിൽ വെള്ളങ്ങളും പാഴ്നിലത്തിൽ
</lg><lg n="൭">തോടുകളും തുറന്നു വരും. കാനൽജലം പൊയ്കയും തൃഷ്ണാഭൂമി നീരുറവു
കളും ആകും, കുറുനരികൾ പതുങ്ങിയ പാൎപ്പിൽ പുല്ലു ഞാങ്ങണയും ഓട
</lg><lg n="൮">യും ആയ്‌വളരും.- അവിടേ നിരത്തും മാൎഗ്ഗവും ഉണ്ടാകും, വിശുദ്ധവ
ഴി എന്ന് അതിന്നു വിളിക്കും, അശുദ്ധൻ അതിൽ കടക്ക ഇല്ല, അത് അ
</lg><lg n="൯">വൎക്കേ ഉളളു, വഴിക്കു ചെന്നാൽ മൂഢരും തെറ്റാ. സിംഹവും അങ്ങ്
ഇല്ല ഘോരമൃഗം ഒന്നും അതിൽ കയറുകയും ഇല്ല, (ആ വക) അവിടേ
</lg><lg n="൧൦">കാണ്മാൻ ഇല്ല; വീണ്ടെടുക്കപ്പെട്ടവർ നടക്കേ ഉള്ളൂ. യഹോവ വിടുവി
ച്ചവർ മടങ്ങി വന്ന് ആൎത്തുംകൊണ്ടു ചിയ്യോനിൽ പൂകും, നിത്യസന്തോ
ഷം അവരുടെ തലമേൽ ഉണ്ടു. ആനന്ദവും മോദവും എത്തീട്ടു ഖേദവും
ഞരക്കവും മണ്ടിപ്പോകുന്നു.

</lg>

IX. ഹിസ്ക്കീയാരാജാവിന്റെ
ചില വൃത്താന്തങ്ങൾ. (അ. ൩൬ - ൩൯.)

൩൬. ആദ്ധ്യായം.

സൻഹെരിബ് യഹൂദയെ ആക്രമിച്ചപ്പോൾ (൪) രബ്ശക്കെ രാജദൂതരോടും
(൩) യഹൂദാജനത്തോടും ഗൎവ്വിച്ചുചൊല്ലിയതു (൨.രാജ.൧൮, ൧൩, ൨ നാൾ.
൩൨.)

<lg n="൧">ഹിസ്ക്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ ഉണ്ടായിതു: അശ്ശൂർ
രാജാവായ സൻഹെരിബ് യഹൂദയിലേ സകല ഉരത്ത നഗരങ്ങൾക്കും
</lg><lg n="൨">നേരേ കരേറി വന്നു അവ പിടിച്ചാറേ, അശ്ശൂർരാജാവ് രബ്ശക്കെ
(എന്ന സേനാപതിയെ) ഹിസ്ക്കീയാരാജാവെ കാണ്മാൻ ലാകീശിൽനിന്നു
യരുശലേമിലേക്കു പെരുത്ത സൈന്യവുമായി അയച്ചു. അവനും മേല്ക്കു
ളത്തിന്റെ തോട്ടിന്നരികേ വെളുത്തേടത്തേ നിരത്തിന്മേൽ നിന്നുകൊ
</lg><lg n="൩">ണ്ടപ്പോൾ, ഹിൽക്കീയാപുത്രനായ ഏല്യാക്കീം എന്ന കോയിലധികാരിയും
ശെബ്ന എന്ന എഴുത്തനും ആസാഫ് പുത്രനായ യോവഃ എന്ന ചരിത്ര
</lg><lg n="൪">ക്കാരനും അവന്റെ അടുക്കൽ പുറപ്പെട്ടു ചെന്നു.- ആയവരോടു ര
ബ്ശക്കെ ചൊല്ലിയതു: ഹിസ്ക്കീയാവിനോടു നിങ്ങൾ പറയേണ്ടുന്നിതു: അ
ശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ തേറുന്ന ഈ
</lg><lg n="൫">ആശ്രയം എന്തുപോൽ? പടെക്കു മന്ത്രണവും വീൎയ്യവും എന്നുള്ളതു (നി
ന്നോട്) അധരവാക്കു മാത്രം എന്നു ഞാൻ പറയുന്നു. ഇപ്പോൾ ആരെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/61&oldid=191736" എന്ന താളിൽനിന്ന് ശേഖരിച്ചത്