താൾ:GaXXXIV5 2.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൮.അ. Isaiah, XXVIII. 41

<lg n="">ക്കോബ് പേർ കിഴിഞ്ഞു. ഇസ്രയേൽ തിരുൾ ഇളക്കി പൂപ്പതിനാരി, ഊഴി
യുടെ പരപ്പു ഫലാനുഭവംകൊണ്ടു നിറെക്കും
</lg>

<lg n="൭">(ഇസ്രയേലിനെ) അടിച്ചവൻ അടിച്ചതു പോലെയോ (യഹോവ) അ
തിനെ അടിച്ചതു? ആയവരെ കൊന്നതിന്റെ കുല പോലെയോ ഇതു
</lg><lg n="൮">കൊല്ലപ്പെട്ടതു്? നാഴിക്കു നാഴിയായി നീ ഇവളെ പിരിച്ചുകളഞ്ഞു ശി
ക്ഷിച്ചു. കിഴക്കൻ ഊതും നാളിൽ കൊടുങ്കാററുകൊണ്ട് ചേറീട്ടു തന്നേ.
</lg><lg n="൯">എന്നാൽ ഇതുകൊണ്ടു യാക്കോബിൻ അകൃത്യം പരിഹരിക്കപ്പെടും അ
വന്റെ പാപം നിക്കിയതിന്റെ ഫലം കേവലം ഇതത്രേ; ബലിപീഠ
ത്തിന്റെ കല്ലുകളെ ഒക്കയും അവൻ കുമ്മായക്കല്ലു പോലേ നാനാവിധ
മാക്കി വെക്കുന്നതും ശ്രീപ്രതിമകളും സൂൎര്യസ്തംഭങ്ങളും ഇനി എഴുനീൽകാ.
</lg><lg n="൧൦"> അതും തന്നേ. — എങ്ങനേ എന്നാൽ ഉറപ്പിച്ച നഗരം (ഇപ്പോൾ) മരു
പോലേ കുടിനീങ്ങി കൈവിടപ്പെട്ടു ചെറുമ്പാർപ്പായി കിടക്കുന്നു, അവി
ടേ കുന്നുകാലി മേയ്ക്കുയും അവിടേ അമൎകയും താന്താന്റെ പട്ട ചവെക്ക
</lg><lg n="൧൧">യും ചെയ്യുന്നു. അതിലേ തൂപ്പ് ഉണങ്ങുമ്പോൾ ഒടിക്കപ്പെടും. പെണ്ണു
ങ്ങൾ വന്നു അവ കത്തിക്കും. കാരണം വിവേകമുള്ള ജനമല്ലായ്കയാൽ
അതിനെ ഉണ്ടാക്കിയവൻ കുനിഞ്ഞതും നിൎമ്മിച്ചപൻ കൃപ ചെയുതും
</lg><lg n="൧൨">ഇല്ല. അന്നോ സംഭവിപ്പിതു (ഫ്രാത്ത്) നീപ്രവാഹം തുടങ്ങി മിസ്ര
ത്തോടു വരേയും യഹോവ (കതിരുകളെ) തല്ലുകയും, ഇസ്രയേൽ പുത്ര
</lg><lg n="൧൩">ന്മാരേ, നിങ്ങൾ ഒന്നോടൊന്നു പെറുക്കപ്പെടുകയും ചെയ്യും. അന്നു മ
മഹാകാഹളം ഊതീട്ടു അശ്ശൂർദേശത്തിൽ കാണാതേ പോയവരും മിസ്ര
ദേശത്തിൽ തള്ളിപ്പോയ്വരും വന്നു, യരുശലേമിൽ വിശുദ്ധമലമേൽ
യഹോവയെ നമസ്കരിക്കയും ആം.

</lg>

VII, ഇസ്രയേലിൽ നടക്കുന്ന അധൎമ്മത്തെയും
അശ്ശൂരിൻ ഡംഭത്തെയും ആക്ഷേപിക്കുന്ന
അയ്യോ അഞ്ചും. (അ. ൨൮—൩൩.)

൨൮. അദ്ധ്യായം.

പ്രമാദം ഏറിയ ശമെൎയ്യെക്കു വാട്ടം അടുക്കുമ്പോൾ തനേ (൭) യരുശലേമി
ലും മത്തഭാവം അതിക്രമിക്കുയാരി (൧൧) ധൎമ്മത്തിന്നു പകരം പരജാതിയു
ഗം വേണ്ടിവരും (൧൪) ഇങ്ങനേ പരിഹാസക്കാൎക്കു ബോധവും (൨൩) അത
തു ശിക്ഷെക്കു തക്ക ഫലവും ഉണ്ടാകും. (കാലം ശമൎയ്യാനാശത്തിന്നു കുറയ മുമ്പേ.)

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/47&oldid=191706" എന്ന താളിൽനിന്ന് ശേഖരിച്ചത്