താൾ:GaXXXIV5 2.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

376 Hosea, III. ഹോശേയ ൩. അ.

<lg n="">ഖണ്ഡിച്ചു കൊടുക്കും, വില്ലും വാളും പടയും നാട്ടിൽനിന്നു തകൎത്ത് അവ
</lg><lg n="൧൯"> രെ നിൎഭയത്തിൽ കുടിയിരുത്തും. ഞാൻ നിന്നെ എന്നേക്കും വോട്ടുകൊള്ളു
ന്നുണ്ടു, നീതിന്യായത്തിലും ദയാകനിവുകളിലും നിന്നെ വേൾക്കും,
</lg><lg n="൨൦"> വിശ്വസ്തതയിൽ നിന്നെ വേട്ടുകൊള്ളുന്നുണ്ടു, നീ യഹോവയെ അറിക
</lg><lg n="൨൧"> യും ചെയ്യും.— അന്നാൾ സംഭവിപ്പിതു: ഞാൻ ഉത്തരം അരുളും എന്നു
യഹോവയുടേ അരുളപ്പാടു, വാനത്തോടു ഞാൻ അനുവാദം മൂളും, വാ
</lg><lg n="൨൨"> നം ഭൂമിയോടു മൂളുകയും, ഭൂമി ദാന്യരസതൈലങ്ങളോടു മൂളുകയും
</lg><lg n="൨൩"> ഇവ യിജ്രയേലിനോടു മൂളുകയും ചെയ്യും. ഞാൻ അവളെ എനിക്കു
നാട്ടിൽ തന്നേ വിതെച്ചുകൊണ്ടു (ലോറുഹമ) കനിവു കാണാത്തവളിൽ
കനിഞ്ഞു (ലോവമ്മി) എൻജനമല്ലാത്തതിനോടു നീ എൻജനം എന്നു
പറയും, അതും എൻദൈവമേ എന്നു പറകയും ചെയ്യും.

</lg>

൩. അദ്ധ്യായം.

രണ്ടാം വിവാഹത്തിൽ വ്യഭിചാരിണിക്കു വലച്ചൽ വഴിയായി ബോധം
വരുത്തുന്ന പ്രകാരം കാട്ടിയതു.

<lg n="൧"> യഹോവ എന്നോടു പറഞ്ഞു: യഹോവ ഇസ്രയേൽപുത്രന്മാരെ സ്നേ
ഹിച്ചിട്ടും അവർ മുന്തിരിങ്ങാക്കട്ടകളെ രസിച്ചുകൊണ്ടു അന്യദേവകളി
ലേക്കു തിരിയുന്നതു പോലേ, തോഴൻ സ്നേഹിച്ചിട്ടും വ്യഭിചരിച്ചുപോ
കുന്നൊരു സ്രീയെ നീ പിന്നേയും ചെന്നു സ്നേഹിക്ക! എന്നാറേ ഞാൻ
പതിനഞ്ച് വെള്ളിശെക്കലിന്നും ഒന്നര ഹോമർ (൧൫ ഏഫ) യവത്തിനും
</lg><lg n="൩"> അവളെ കൊണ്ടു; ഏറിയ ദിവസങ്ങൾ നീ എനിക്കായി ഇരുന്നിരിക്ക,
പുലയാടുകയും വല്ല പുരുഷന്ന് ആകയും അരുതു; ഞാനും നിന്നോട്
</lg><lg n="൪"> അപ്രകാരം തന്നേ എന്ന് അവളോടു പറഞ്ഞു.— എന്തെന്നാൽ ഇസ്ര
യേൽപുത്രന്മാർ ഏറിയ ദിവസങ്ങൾ രാജാവും പ്രഭുവും ഇല്ലാതേ യാഗ
വും നാട്ടക്കല്ലും കൂടാതേ (സ്കന്ധവസ്ത്രമാം) എഫോദും (പിതൃബിംബങ്ങൾ
</lg><lg n="൫"> ആകുന്ന) തെരാഫുകൾ കൂടാതേയും ഇരുന്നു കഴിക്കും.— അനന്തരം ഇ
സ്രയേൽപുത്രന്മാർ മടങ്ങി തങ്ങടേ ദൈവമായ യഹോവയെയും സ്വരാ
ജാവായ ദാവീദെയും അന്വേഷിച്ചു ദിവസങ്ങളുടേ അന്ത്യത്തിൽ യഹോ
വയോടും അവന്റേ ഗുണനിധിയോടും നടുങ്ങി ചേരുകയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/382&oldid=192506" എന്ന താളിൽനിന്ന് ശേഖരിച്ചത്