താൾ:GaXXXIV5 2.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

372 Daniel, XII. ദാനിയേൽ ൧൨. അ.

<lg n="">യും അനേകരെ നീതിയിലേക്കു നടത്തുന്നവർ നക്ഷത്രങ്ങളെ പോലേ
യും എന്നും എന്നേക്കും പ്രകാശിക്കും.

</lg>

<lg n="൪"> എങ്കിലോ ദാനിയേലേ ഈ വചനങ്ങളെ അവസാനകാലത്തേക്കു പൂ
ട്ടിവെച്ചു പുസ്തകത്തെ മുദ്രയിട്ടു കൊൾക! പലരും (അത്) ആരാഞ്ഞ് അ
</lg><lg n="൫"> ഭ്യസിപ്പതാൽ അറിവു പെരുകും.— ദാനിയേൽ ആകുന്ന ഞാൻ കണ്ടി
തു: വേറേ ഇരുവർ ഇതാ ഒരുവൻ നദിക്ക് ഇക്കരേയും ഒരുവൻ നദി
</lg><lg n="൬"> ക്ക് അക്കരേയും നില്ക്കുന്നു. അതിൽ ഒരുവൻ നദീജലത്തിന്നു മീതേ
ഉള്ള ആ വെള്ള ഉടുത്ത പുരുഷനോടു ചോദിച്ചു: ഈ അതിശയങ്ങളു
</lg><lg n="൭"> ടേ അവസാനം എത്രത്തോളം? വെള്ളഉടുത്തു നദീജലത്തിന്നു മീതേ
ഉള്ള പുരുഷനെ ഞാൻ കേട്ടു. അവൻ വലങ്കൈയും ഇടങ്കൈയും സ്വ
ൎഗ്ഗത്തേക്ക് ഉയൎത്തി ജീവനുള്ളവൻ ആണ സത്യം ചെയ്തിതു: കാലം (ഇ
രു)കാലങ്ങൾ അരകാലംവരേ എന്നും (൭, ൨൫) വിശുദ്ധജനത്തിൻ ക
യ്യിനെ തകൎക്കുന്നതു തികയുമ്പോൾ ഇവ ഒക്കയും തികയും എന്നും,
</lg><lg n="൮"> ഞാൻ കേട്ടു തിരിയാഞ്ഞു പറഞ്ഞു: എൻ കൎത്താവേ ഇവറ്റിൽ ഒടുക്ക
</lg><lg n="൯"> ത്തേത് എന്തു? എന്നതിന്ന് അവൻ പറഞ്ഞു: ദാനിയേലേ പോയി
ക്കൊൾക! ഈ വചനങ്ങൾ അവസാനകാലംവരേ പൂട്ടിവെച്ചും മുദ്രയി
</lg><lg n="൧൦"> ട്ടും കിടക്കുന്നു. അനേകർ തങ്ങളെ തന്നേ ശോധിച്ചു വെളുപ്പിച്ച് ഉരു
ക്കിക്കൊള്ളും, ദുഷ്ടന്മാർ ദോഷം ചെയ്തുപോരും എല്ലാ ദുഷ്ടന്മാരും തിരിയാ
</lg><lg n="൧൧"> തേ പോകും, ബോധമുള്ളവരോ തിരിച്ചറിയും. പാഴാക്കുന്ന അറെ
പ്പു (വേദിയെ) സ്ഥാപിപ്പാൻ നിത്യകൃത്യം പറിച്ചെടുക്കുന്ന കാലമ്മു
തൽ (൧൧, ൩൧) ആയിരത്ത് ഇരുന്നൂറ്റിൽ തൊണ്ണൂറു നാളുകൾ അത്രേ.
</lg><lg n="൧൨"> പ്രതീക്ഷിച്ചുകൊണ്ടു ആയിരത്തുമുന്നൂറ്റിമുപ്പത്തഞ്ചു നാളുകളോട് എത്തു
</lg><lg n="൧൩"> ന്നവൻ ധന്യൻ. നീയോ അവസാനം വരേ പോയ്‌ക്കൊൾക!നീ വിശ്ര
മിച്ചു നാളുകളുടേ അവസാനത്തിൽ നിന്റേ നറുക്ക് (അടെക്കുവാൻ)എ
ഴുന്നീല്ക്കയും ചെയ്യും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/378&oldid=192500" എന്ന താളിൽനിന്ന് ശേഖരിച്ചത്