താൾ:GaXXXIV5 2.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

361 ദാനിയേൽ ൮. അ. Daniel, VIII.

<lg n="">ങ്ങളുടേ വലിപ്പവും അത്യുന്നതന്റേ വിശുദ്ധരായ ജനത്തിനു കൊടുക്ക
പ്പെടും; അവന്റേ രാജ്യം സദാതനരാജ്യം എല്ലാ വാഴ്ചകളും അവനെ
</lg><lg n="൨൮"> സേവിച്ച് അനുസരിക്കും. ഇങ്ങനേ വചനം സമാപ്തം. ദാനിയേൽ
ആകുന്ന എന്നെ എൻ വിചാരങ്ങൾ ഏറ്റവും അരട്ടി മുഖശോഭയും എ
ന്നിൽ മങ്ങി കാ‌ൎയ്യത്തെ ഞാൻ ഹൃദയത്തിൽ ചരതിക്കയും ചെയ്തു.

</lg>

൮. അദ്ധ്യായം.

അലഷന്തരുടേ സാമ്രാജ്യത്തിൽനിന്നു ചെറുകോമ്പ് ഉണ്ടായി ഉയരുന്ന
തിന്റേ (൧൫)അൎത്ഥവിവരം.

<lg n="൧"> ബേൽശചർരാജാവിൻ വാഴ്ചയുടേ മൂന്നാം ആണ്ടിൽ എനിക്കു തുടക്ക
ത്തിൽ കാണായതിൽ പിന്നേ ഒരു ദൎശനം ദാനിയേൽ ആകുന്ന എനിക്കു
</lg><lg n="൨"> കാണായി. ഞാൻ ദൎശനത്തിൽ നോക്കി സഭവിച്ചുകണ്ടതു ഏലാംനാ
ട്ടിൽ ഉള്ള ശൂശൻകോട്ടയിൽ ഇരുന്നിട്ടു തന്നേ. ദൎശനത്തിൽ കണ്ടപ്ര
൩കാരം ഞാൻ ഊലായിനദീതീരത്തു നിന്നിരുന്നു. ഞാൻ കണ്ണുകളെ ഉ
യൎത്തി കണ്ടിതു: നദിക്കു മുമ്പാകേ ഇതാ ഓർ ആട്ടുകൊറ്റൻ നില്ക്കുന്നു.
അതിന്നു രണ്ടു കൊമ്പുകൾ ഉള്ളവ ഉയർന്നവയും ഒന്നിന്റേ ഉയൎച്ച മറ്റേ
തിൽ ഏറിയതും ഉയൎന്നതു പിങ്കാലത്തിൽ കയറിവന്നതും ആയി.
</lg><lg n="൪"> ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തേക്കോട്ടും മുട്ടുന്നതു ഞാൻ
കണ്ടു ഒരു മൃഗവും അവന്റേ മുമ്പാകേ നിൽക്കായതും ഇല്ല, അവന്റേ
കയ്യിൽനിന്ന് ഉദ്ധരിക്കുന്നവനും ഇല്ല, അവൻ തൻ ഇഷ്ടംപോലേ
</lg><lg n="൫"> ചെയ്തു വമ്പു കാട്ടി പോന്നു. ഞാൻ കുറികൊണ്ടപ്പോൾ അതാ അസ്ത
മാനത്തിൽനിന്ന് ഒരു വെള്ളാട്ടുകൊറ്റൻ നിലത്തു തൊടാതേ സൎവ്വഭൂത
ലത്തിന്മേൽ (പാഞ്ഞു) വന്നു; ഈ കൊറ്റന്നു കണ്ണുകളുടേ മദ്ധ്യേ വിശേ
</lg><lg n="൬">ഷമുള്ളൊരു കൊമ്പ് ഉണ്ടു. നദിക്കു മുമ്പിൽനിന്നു കണ്ട ഇരുകൊമ്പുട
യ ആട്ടുകൊറ്റനെക്കൊള്ളേ ഇവൻ വന്നു തൻ ഊക്കിൻ ഊഷ്മാവിൽ
</lg><lg n="൭"> അവന്ന് എതിരേ ഓടിച്ചെന്നു. ആട്ടുകൊറ്റനോട് ഇവൻ എത്തുന്ന
തു ഞാൻ കണ്ടു, അവങ്കൽ ക്രുദ്ധിച്ചു മദിച്ചു ആട്ടുകൊറ്റനെ ഇടിച്ചു രണ്ടു
കൊമ്പുകളെയും തകൎത്തുകളഞ്ഞു, ഇവന്റേ മുമ്പിൽ നിൽപ്പാൻ ആട്ടുകൊറ്റ
ന്ന് ഓർ ആവതും ഇല്ല, അവനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു,
ഇവന്റേ കയ്യിൽനിന്ന് ആട്ടുകൊറ്റനെ ഉദ്ധരിപ്പാൻ ആരും ഇല്ല.
</lg><lg n="൮"> വെള്ളാട്ടുകൊറ്റനോ അത്യന്തം വമ്പു കാട്ടിപ്പോന്നു, ഉരം തികയുമ്പോൾ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/367&oldid=192481" എന്ന താളിൽനിന്ന് ശേഖരിച്ചത്