താൾ:GaXXXIV5 2.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

353 ദാനിയേൽ ൫. അ. Daniel, V.

<lg n="">വന്നു എൻ രാജത്വത്തിൻ യശസ്സിന്നായി എന്റേ പ്രതാപവും ശോഭയും
മടങ്ങിച്ചേൎന്നു; എന്റേ അമാത്യന്മാരും മഹത്തുക്കളും എന്നെ അന്വേഷി
ച്ചു എന്റേ രാജത്വത്തിൽ ഞാൻ യഥാസ്ഥാനമായി അതിശയമഹത്വ
</lg><lg n="൩൪"> വും എനിക്കു കൂട്ടപ്പെട്ടു. ഇന്നു നകദ്രേചർ ആകുന്ന ഞാൻ സ്വൎഗ്ഗ
രാജാവിനെ കീൎത്തിച്ച് ഉയൎത്തി ബഹുമാനിക്കുന്നു, അവന്റേ സകല
പ്രവൃത്തി സത്യവും അവന്റേ വഴികൾ ന്യായവും ഡംഭിൽ നടക്കുന്ന
വനെ താഴ്ത്തുവാൻ അവൻ പ്രാപ്തനും ആക നിമിത്തമേ.

</lg>

൫. അദ്ധ്യായം.

ബേൽശചർ എന്ന ഇളയരാജാവിൻ സഭ്യെക്കു (൫) ദൈവാൽ കുഴക്കു
തട്ടിയപ്പോൾ (൧൩)ദാനിയേൽ ശാസിച്ചു (൨൫)ഭാവിയെ അറിയിച്ച്തു.

<lg n="൧"> ബേൽശചറാജാവു തന്റേ ആയിരം മഹത്തുക്കൾക്കു വലിയ വിരു
</lg><lg n="൨"> ന്നൂൺ കഴിച്ചു ആയിരം പേരുടേ മുമ്പിൽ വീഞ്ഞു കുടിച്ചു. ബേൽശ
ചർ വീഞ്ഞു രുചിക്കുമ്പോൾ അപ്പനായ നബുകദ്രേചർ യരുശലേമിലേ
മന്ദിരത്തുനിന്ന് എടുത്തു വരുത്തിയ പൊൻവെള്ളിപാത്രങ്ങളെ കൊ
ണ്ടുവരുവാൻ കല്പിച്ചു, രാജാവും അവന്റേ മഹത്തുക്കളും രാണിമാരും
</lg><lg n="൩"> വെപ്പാട്ടികളും അവറ്റിൽ കുടിക്കേണം (എന്നു ഭാവിച്ചു). ഉടനേ യരു
ശലേമിലേ ദേവാലയമന്ദിരത്തിൽനിന്ന് എടുത്ത പൊൻപാത്രങ്ങളെ
കൊണ്ടുവന്നു രാജാവും അവന്റേ മഹത്തുക്കളും രാണിമാരും വെപ്പാട്ടി
൪കളും അവറ്റിൽ കുടിച്ചു. കുടിക്കുമ്പോൾ പൊൻവെള്ളിയും ചെമ്പ്
ഇരിമ്പും മരംകല്ലുംകൊണ്ടുള്ള ദേവകളെ കീൎത്തിച്ചു.

</lg>

<lg n="൫"> ആ ക്ഷണത്തിൽ മാനുഷക്കൈവിരലുകൾ പുറപ്പെട്ടു വിളക്കുതണ്ടി
ന്നു നേരേ രാജമന്ദിരഭിത്തിയുടേ കുമ്മായത്തിന്മേൽ എഴുതി; എഴുതുന്ന
</lg><lg n="൬"> കയ്യിൻ അറ്റത്തെ രാജാവു കണ്ട ഉടനേ മുഖശോഭ മങ്ങി, അവന്റേ
വിചാരങ്ങൾ അവനെ അരട്ടുകയാൽ അരയുടേ ഏപ്പുകൾ അഴിഞ്ഞു മുട്ടു
</lg><lg n="൭"> കൾ തമ്മിൽ മുട്ടിപ്പോയി. രാജാവു മന്ത്രവാദികൾ കല്ദയർ ജ്യൊതി
ഷാരികളെയും വരുത്തുവാൻ ഉറക്കേ വിളിച്ചപ്പോൾ ബാബേലിലേ വി
ദ്വാന്മാരോടു രാജാവു ഉത്തരം പറഞ്ഞിതു: ഈ എഴുത്തു ആരെങ്കിലും വാ
യിച്ച് അൎത്ഥത്തെ എന്നെ ഉണൎത്തിച്ചാൽ അവൻ രക്താംബരവും കഴു
</lg><lg n="൮"> ത്തിൽ പൊന്മാലയും അണിഞ്ഞു രാജ്യത്തു മൂന്നാമനായി ഭരിക്കും. എന്നാ
റേ രാജാവിന്റേ വിദ്വാന്മാർ എല്ലാവരും അകമ്പുക്കിട്ടും എഴുത്തു വായി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/359&oldid=192466" എന്ന താളിൽനിന്ന് ശേഖരിച്ചത്