താൾ:GaXXXIV5 2.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാനിയേൽ ൪. അ. Daniel, IV. 349

<lg n="൨൩"> ജ്വാല കൊന്നു. ശദ്രക് മേശക് അബ്ദനഗോ എന്ന മൂവരോ എരിയു
ന്ന തീച്ചൂളനടുവിൽ കെട്ടപ്പെട്ടവരായി വീണു.

</lg>

<lg n="൨൪"> അനന്തരം നബുകദ്രേചർരാജാവ് സ്ത്ംഭിച്ചു ബദ്ധപ്പെട്ട് എഴുനീറ്റു
അമാത്യന്മാരോടു: നാം മൂന്നു പുരുഷന്മാരെ കെട്ടീട്ടല്ലോ തീനടുവിൽ ചാ
ടിയതു? എന്നു ചോദിച്ച്തിന്നു: സത്യം തന്നേ രാജാവേ! എന്ന് അവർ
</lg><lg n="൨൫"> രാജാവോട് ഉത്തരം പറഞ്ഞു. ഇതാ ഞാൻ നാലു പുരുഷന്മാർ കെട്ടഴി
ഞ്ഞു തീയൂടേ നടക്കുന്നതു കാണുന്നു, അവൎക്ക് ഒരു കേടും ഇല്ല, നാലാമന്റേ
രൂപമോ ഒരു ദേവപുത്രനോട് ഒക്കുന്നു എന്ന ഉത്തരം പറഞ്ഞ ശേഷം,
</lg><lg n="൨൬"> നബുകദ്രേചർ എരിയുന്ന തീച്ചൂളയുടേ വതില്ക്ക് അടുത്തു ചെന്നു: ശദ്ര
ക് മേശക് അബ്ദനഗോ എന്ന ഉന്നത ദേവരുടേ ദാസന്മാരായുള്ളോരേ
പുറപ്പെട്ടു വരുവിൻ എന്ന് ഉത്തരം പറഞ്ഞു. ഉടനേ ശദ്രക് മേശക്
</lg><lg n="൨൭"> അബ്ദനഗോ എന്നവർ തീയിൽനിന്നു പുറപ്പെട്ടു വന്നു.- അപ്പോൾ
ക്ഷത്രപന്മാർ മാടമ്പിനാടുവാഴികൾ രാജാവിൻ അമാത്യന്മാരും ഒന്നിച്ചു
കൂടി ആ പുരുഷന്മാരെ നോക്കി അവരുടെ ദേഹങ്ങളിൽ തീക്ക് അധി
കാരം ഇല്ലാഞ്ഞു തലമുടി കരിഞ്ഞതും ഇല്ല കമീസിന്നു മാറ്റവും ഇല്ല തീ
മണം അവരിൽ തട്ടിയതും ഇല്ല എന്നു കണ്ടു.

</lg>

<lg n="൨൮"> നബുകദ്രേചർ ഉത്തരം പറഞ്ഞു: ശദ്രക് മേശക് അബ്ദനഗോ എന്ന
വരുടേ ദൈവം സ്തുതിക്കപ്പെടാവു, അവൻ തന്റേ ദൂതനെ അയച്ചു ത
ന്നിൽ ആശ്രയിച്ചു രാജാവിൻ കല്പനയെ മാറ്റി സ്വന്തദൈവത്തെ അ
ല്ലാതേ ഒരു ദേവരേയും സേവിച്ചു നമസ്കരിയാതവണ്ണം ദേഹങ്ങളെ
</lg><lg n="൨൯"> കൊടുത്തുവിട്ട ദാസന്മാരെ വിടുവിച്ചുവല്ലോ. എന്നിൽനിന്നു ഒരു തീൎപ്പു
വെച്ചു കിടക്കുന്നിതു: യാതൊരു വംശഗോത്രഭാഷക്കാരനും ശദ്രക് മേ
ശക് അബ്ദനഗോ എന്നവരുടേ ദൈവത്തിന്ന് എതിരേ പിഴ പറ
ഞ്ഞാൽ അവൻ ശകലീഭവിക്കയും വീടു കാഷ്ഠസ്ഥാനം ആകയും ചെയ്യും;
ഈ വിധത്തിൽ ഉദ്ധരിപ്പാൻ കഴിയുന്ന മറ്റൊരു ദേവർ സാക്ഷാൽ
</lg><lg n="൩൦"> ഇല്ലല്ലോ. എന്നാറേ രാജാവു ശദ്രക് മേശക് അബ്ദനഗോ എന്നവരെ
ബാബേൽനാട്ടിൽ ഭാഗ്യം സാധിപ്പിക്കയും ചെയ്തു.

</lg>

൪. അദ്ധ്യായം.

(൩, ൩൧) രാജാവു പ്രജകൾക്ക് അറിയിക്കുന്നതു (൪,൧) താൻ കണ്ടൊരു
സ്വപ്നത്താൽ ക്ലേശിച്ചാറേ (൧൬)ദാനിയേൽ പൊരുൾ തിരിച്ചപ്രകാരം (൨൫)
ഏഴുമാസത്തേഭാന്തിപിടിച്ചശേഷം (൩൧)ദൈവം രക്ഷിച്ച വിവരം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/355&oldid=192460" എന്ന താളിൽനിന്ന് ശേഖരിച്ചത്