താൾ:GaXXXIV5 2.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

328 Ezekiel, XLIII. യഹെസ്കേൽ ൪൩. അ.

<lg n="൬"> ത്തെ നിറെക്കുന്നു. ഭവനത്തിൽ നിന്ന് എന്നോട് ഉരിയാടുന്നവനെ
ഞാൻ കേട്ടതല്ലാതേ എന്നരികത്തു നിൽകുന്ന പുരുഷൻ എന്നോടു പറ
</lg><lg n="൭">ഞ്ഞു: മനുഷ്യപുത്ര ഇസ്രയേല്പുത്രരുടേ നടുവിൽ ഞാൻ എന്നും വസി
പ്പാനുള്ള സിംഹാസനസ്ഥലവും എൻ ഉള്ളങ്കാലുകളുടേ ഇടവും (ഇതാ)!
ഇസ്രയേൽഗൃഹം അരചരുമായി തങ്ങളുടേ പുലയാട്ടുകൊണ്ടും നിൎജ്ജീവ
ദേഹങ്ങൾക്കു രാജാക്കന്മാർ തീൎത്ത കന്നുകാവുകൾകൊണ്ടും ഇനി എൻ
</lg><lg n="൮">വിശുദ്ധനാമത്തെ തീണ്ടിക്കയും ഇല്ല. അന്ന് (ആ ബിംബങ്ങളുടേ) ഉ
മ്മരപ്പടിയെ എന്റേ ഉമ്മരപ്പടിയോടും അവയുടേ കട്ടിലയെ എൻ കട്ടി
ലയോടും ഭിത്തിമാത്രം നടുവേ ഇരിക്കേ അവർ ചേൎത്തുവെച്ചു ചെയ്യുന്ന
അറെപ്പുകളാൽ എൻ വിശുദ്ധനാമത്തെ തീണ്ടിക്കൊണ്ടല്ലോ എൻ കോ
</lg><lg n="൯">പത്തിൽ ഞാൻ അവരെ മുടിച്ചുകളഞ്ഞു. ഇനി അവർ തങ്ങളുടേ പുല
യാട്ടും രാജാക്കന്മാർ (പണിത) നിൎജ്ജീവങ്ങളെയും എന്നോട് അകറ്റും,
</lg><lg n="൧൦">ഞാൻ അവരുടേ നടുവിൽ എന്നേക്കും വസിക്കയും ചെയ്യും — മനുഷ്യ
പുത്ര ഇസ്രയേൽഗൃഹം തങ്ങളുടേ അകൃത്യങ്ങളെ വിചാരിച്ചു നാണിച്ചു
കറവറുത്ത നിൎമ്മാണത്തെ അളന്നുനോക്കേണ്ടതിന്നു ഐ ഭവനത്തെ
</lg><lg n="൧൧">അവരെ അറിയിക്ക! അവർ ചെയ്തതിൽ ഒക്കയും നാണിച്ചാൽ ഭവന
ത്തിന്റേ ആകൃതിയെയും വ്യവസ്ഥയെയും പുറപ്പാടുകൾ പ്രവേശങ്ങളെയും സകല ആകൃതിയെയും ഉപദേശങ്ങളെയും ഒക്കയും അവരെ കാണിച്ചു
കണ്ണുകൾ കാണ്കേ എഴുതുക, അതിൻ ആകൃതി ഒക്കയും വെപ്പുകളും എ
</lg><lg n="൧൨">ല്ലാം അവർ ചരതിച്ചു ചെയ്വാൻ തന്നേ. ഇതു ഭവനത്തിന്റേ ന്യായം:
പൎവ്വതത്തിന്റേ മുകളിൽ ഭവനത്തിൻ അതിൎക്കകത്തു ചുറ്റും ഉള്ളത് ഒ
ക്കയും അതിവിശുദ്ധം. എന്നുള്ളത് ഇതാ ഭവനത്തിൻ ന്യായം.

</lg>

൪൩. അദ്ധ്യായം. (൧൩ — ൪൬, ൨൪.)

ഹോമപീഠം (അ. ൪൪) രാജാവിന്നും പുരോഹിതാദികൾക്കും ഉള്ള ആഗമ
നം (അ. ൪൫) അവൎക്കു വേൎതിരിക്കുന്ന ദേശഭാഗം (൧൮) നാനായാഗവിവരം,
ഇങ്ങനേ പുതിയ ആരാധനക്രമം നിയമിച്ചതു.

<lg n="൧൩">ബലിപീഠത്തിന്റേ അളവുകൾ ഒരു മുളവും നാലു വിരലും ഉള്ള മുള
പ്രമാണത്താൽ ആവിതു: മടിച്ചുവട് അരു മുളം (ഉയരവും) ഒരു മുളം വീ
തിയും, അതിന്റേ ഓരത്തിൽ ചുറ്റുമുള്ള വക്കു ഒരു ചാൺ. ഇതു ബലി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/334&oldid=192416" എന്ന താളിൽനിന്ന് ശേഖരിച്ചത്