താൾ:GaXXXIV5 2.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320. Ezekiel, XL യഹെസ്കേൽ ൪൦. അ.

<lg n="">അവരെ ഒക്കത്തക്കു വാൾകൊണ്ടു വീഴുവാൻ മാറ്റാന്മാരുടേ കയ്യിൽ
</lg><lg n="൨൪">ഏല്പിച്ചു; അവരുടേ അശുദ്ധിക്കും ലംഘനങ്ങൾക്കും ഒത്തവണ്ണമേ
ഞാൻ അവരോടു ചെയ്തു അവരിൽനിന്നു മുഖത്തെ മറെച്ചു എന്ന
</lg><lg n="൨൫">ത്രേ. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഇപ്പോൾ
ഞാൻ യാക്കോബിൻ അടിമയെ മാറ്റി മടക്കി ഇസ്രയേൽസൎവ്വഗേഹ
ത്തിലും മനമലിഞ്ഞു എൻ വിശുദ്ധനാമത്തിന്നായി എരിവുകാട്ടും.
</lg><lg n="൨൬. ൨൭"> ഞാൻ അവരെ വംശങ്ങളിൽനിന്നു മടക്കി ശത്രുക്കളുടേ രാജ്യങ്ങലിൽ
നിന്നു കൂട്ടി ബഹുജാതികൾ കാണ്കേ അവരിൽ വിശുദ്ധനായി കാറ്റു
മ്പോൾ അവർ ആരും അരട്ടാതേ നിൎഭയമായി തങ്ങടേ നാട്ടിൽ വസി
ക്കയിൽ തങ്ങളുടേ ലജ്ജയെയും എന്നോടു ലംഘിച്ച സകലദ്രോഹത്തെ
</lg><lg n="൨൮">യും ചുമക്കും. അവരെ ഞാൻ ജാതികളിലേക്കു പ്രവസിപ്പിച്ച ശേഷം
അവരെ ആരെയും അവിടേ വിട്ടേക്കാതേ സ്വന്തനാട്ടിൽ ശേഖരിക്ക
</lg><lg n="൨൯">യാൽ ഞാൻ അവരുടേ ദൈവമായ യഹോവ എന്നും അറിയും. ഇസ്ര
യേൽഗൃഹത്തിന്മേൽ എൻ ആത്മാവിനെ പകരുകകൊണ്ടു എൻ മുഖ
ത്തെ ഇനി അവരിൽനിന്നു മറക്കയും ഇല്ല എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg>

V. പുതിയ ദൈവരാജ്യത്തിൻ സ്വരൂപത്തെ
ദൎശനത്തിൽ കണ്ടതു. (അ.൪൦ — ൪൮)

൪൦. അദ്ധ്യായം. (—൪൩, ൧൨.)

പുതിയ ദൈവാലയത്തിൻ (൫) മുറ്റങ്ങൾ പടിവാതിലുകളും (൪൮ മന്ദിര
വും (അ. ൪൨) പുറംമുറ്റത്തിൽ പുരോഹിതരുടേ അറമുറികളും മറ്റും (൪൩, ൨)
ദൈവതേജസ്സിനാൽ പ്രതിഷ്ഠയും കണ്ടതു.

<lg n="൧">നാം പ്രവസിച്ചിട്ട് ഇരുപത്തഞ്ചാം ആണ്ടിൽ വൎഷാരംഭത്തിൽ (ഒന്നാം)
തിങ്ഗ്നളുടേ പത്താം തിയ്യതി, പട്ടണം അടിക്കപ്പെട്ടിട്ടു പതിനാലാം ആ
ണ്ടിൽ അന്നു തന്നേ യഹോവക്കൈ എന്മേൽ ആയി അവൻ എന്നെ
</lg><lg n="൨">അങ്ങോട്ട് ആക്കി; ദൈവദൎശനങ്ങളിൽ എന്നെ ഇസ്രയേൽദേശത്തേ
ക്കു കൊണ്ടുചെന്നു എത്രയും ഉയൎന്ന പൎവ്വതത്തിൽ ഇരുത്തി. അതിന്മേൽ
</lg><lg n="൩">തെക്കോട്ടു പട്ടണനിൎമ്മാണം പോലേ കണ്ടതു. അവൻ എന്നെ അവി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/326&oldid=192397" എന്ന താളിൽനിന്ന് ശേഖരിച്ചത്