താൾ:GaXXXIV5 2.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൬. അ. Ezekiel, XXXVI. 311

<lg n="൫"> ളോടും: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എന്റേ എരിവിൻ
അഗ്നിയിൽ ഞാൻ ജാതികളുടേ ശേഷിപ്പിന്നും സകലഏദോമിന്നും നേരേ
ഉരിയാടി സത്യം! എന്നു യഹോവാകൎത്താവു പറയുന്നു; സകലഹൃദയ
സന്തോഷത്തിലും ഉൾച്ചിരിയോടും അവർ എൻ ദേശത്തെ അടക്കുമാക്കി
</lg><lg n="൬"> യതല്ലാതേ ഒട്ടും മിഞ്ചിക്കാതേ കൊള്ളയിടുവാൻ ഭാവിച്ചുവല്ലോ. അതു
കൊണ്ട് ഇസ്രയേൽനാടുകൊണ്ടു പ്രവചിച്ചു മലകുന്നുകളോടും താഴ്വര
പള്ളങ്ങളോടും പറക: യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നി
ങ്ങൾ ജാതികളാലേ മാനക്കേട്ടു ചുമക്കയാൽ ഇതാ എൻ എരിവിലും ഊഷ്മാ
</lg><lg n="൭"> വിലും ഞാൻ ഉരിയാടി. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പ
റയുന്നു: ഞാനേ കൈ ഉയൎത്തി നിങ്ങളുടേ ചുറ്റുമുള്ള ഞാതികൾ തങ്ങ
</lg><lg n="൮"> ളുടേ മാനക്കേടു ചുമക്കേണം എന്നു സത്യ ചെയ്തു.— നിങ്ങളോ ഇസ്ര
യേൽമലകളേ കൊമ്പുകളെ മുളപ്പിച്ചു എൻ ജനമായ ഇസ്രയേലിന്നു
</lg><lg n="൯"> നിങ്ങടേ ഫലത്തെ ഉണ്ടാക്കും, അവർ വേഗം വരുമല്ലോ. ഞാനാക
ട്ടേ ഇതാ നിങ്ങളിലേക്കു ചാഞ്ഞു മുഖം തിരിക്കും, നിങ്ങളിൽ കൃഷിയും
</lg><lg n="൧൦"> വിതയും നടക്കും. ഞാൻ നിങ്ങളിൽ മനുഷ്യരെ പെരുപ്പിക്കും, സകല
ഇസ്രയേൽഗൃഹത്തെ ഒക്കത്തക്ക ഊരുകൾ കുടിയിരിക്കും ഇടിവുകൾ പ
</lg><lg n="൧൧"> ണിയപ്പെടും. നിങ്ങടേ മേൽ ഞാൻ മനുഷ്യരെയും മന്നുകാലിയെയും
പെരുപ്പിക്കും, അവർ പെറ്റു പെരുകും, മുങ്കാലം പോലേ ഞാൻ നിങ്ങ
ളെ വസിപ്പിച്ചു ആരംഭത്തെക്കാൾ അധികം നന്മ ചെയ്യും, ഞാൻ യഹോ
</lg><lg n="൧൨"> വ എന്നു നിങ്ങൾ അറികയും ചെയ്യും. മനുഷ്യരെ, എൻ ജനമായ ഇസ്ര
യേലേ തന്നേ, നിങ്ങടേ മേൽ മടപ്പാറാക്കും; അവർ നിന്നെ അടക്കും,
നീ അവൎക്ക് അവകാശം ആകും അവരെ ഇനി മക്കൾ ഇല്ലാതാക്കുകയും
</lg><lg n="൧൩"> ഇല്ല. യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നീ ആളത്തിന്നി,
നിൻ ജാതിയെ മക്കൾ ഇല്ലാതാക്കുന്നു എന്നു (ലോകർ) നിങ്ങളോടു പറ
</lg><lg n="൧൪"> യുന്നതുകൊണ്ടു, നീ ഇനി ആളെ തിന്നുകയില്ല നിൻ ജാതിയെ ഇനി
</lg><lg n="൧൫"> ഇടറിക്കയും ഇല്ല എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ജാതിക
ളാലേ മാനക്കേടു നിന്നെ ഞാൻ ഇനി കേൾപ്പിക്ക ഇല്ല, വംശങ്ങളുടേ
നിന്ദയെ നീ ചുമക്കയും ഇല്ല, സ്വന്തജാതിയെ ഇനി ഇടരിക്കയും ഇല്ല
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/317&oldid=192373" എന്ന താളിൽനിന്ന് ശേഖരിച്ചത്