താൾ:GaXXXIV5 2.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

288 ഏശെകിഎൽ, ക്ഷ്ക്ഷ്വ്വ്. യഹെസ്കേൽ ൨൫.അ.

<lg n="">മനോവാഞ്ച്ഛയുള്ള എൻ വിശുദ്ധസ്ഥലത്തെ ഞാൻ ഇത ബാഹ്യ
</lg><lg n="൨൨"> മാക്കുന്നു, നിങ്ങൾ വിടുവന്ന പുത്രപുത്രിമാരും വാളാൽ വീഴും അന്നു
നിങ്ങൾ ഞാൻ ചെയ്തപ്രകാരം ചെയ്യും: താടി മീശ മൂടാതേയും ആളുകൾ
</lg><lg n="൨൩"> അയക്കുന്ന അപ്പത്തെ തിന്നാതേയും, തലെക്കു കെട്ടും കാലുകൾക്കു ചെ
രിപ്പും ഇട്ടു തൊഴിക്കാതേ കരയാതേ കണ്ടും തമ്മിൽ തമ്മിൽ നെടുവീൎപ്പ്
</lg><lg n="൨൪"> ഇട്ടുംകൊണ്ടു നിങ്ങളുടേ അകൃത്യങ്ങളിൽ ഉരുകി മങ്ങും. ഇങ്ങനേ
യഹെസ്കേൽ നിങ്ങൾക്ക് അതുതക്കുറി ആകും, അവൻ ചെയ്തപ്രകാരം
എല്ലാം നിങ്ങൾ ചെയ്യും; അതു വന്നാൽ ഞാൻ യഹോവാകൎത്താവ് എന്ന്
അറികയും ചെയ്യും.

</lg>

<lg n="൨൫"> നീയോ മനുഷ്യപുത്ര അവരുടേ ശക്തിയും അഴകിയ ആനന്ദവും ക
ണ്ണുകളുടേ ഇൻപവും മനസ്സിൻ കാംക്ഷയും ആയതിനെ അവരുടേ പുത്ര
</lg><lg n="൨൬"> പുത്രിമാരുമായി അവരോട് എടുക്കുമ്പോൾ, അന്നു തന്നേ അല്ലോ ചാ
ടിപ്പോരുന്നവൻ നിന്നെ വന്നു കണ്ടു ചെവികളിൽ കേൾപ്പിക്കും.
</lg><lg n="൨൭"> ആ നാളിൽ നിന്റേ വായൊ ചാടിപ്പോരുന്നവന്റേ വായോടു തുറക്ക
പ്പെടും, നീ ഉരിയാടും വായി ഇനി മുട്ടുകയും ഇല്ല. ഇങ്ങനേ നീ അവൎക്ക്
അത്ഭുതക്കുറി ആകും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

III. ഏഴു ജാതികളിൽ തട്ടുന്ന
ന്യായവിധികൾ. (അ൨൫ - ൩൨)

൨൫. അദ്ധ്യായം.

അമ്മോൻ (൮) മോവാബ് (൧൨) ഏദോം (൧൫) ഫലിഷ്ടർ ഐ നാലിന്നും
ശിക്ഷ അറിയിച്ചതു.

<lg n="൧, ൨">യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്നിതു: മനുഷ്യപുത്ര നീ അമ്മോന്യരുടേ നേരേ മുഖം വെച്ചു അവൎക്ക് എതിരേ പ്രവചിച്ചു
</lg><lg n="൩"> അമ്മോൻപുത്രരോടു പറക: യഹോവാകൎത്താവിൻ വചനത്തെ കേൾ
പ്പിൻ! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എൻ വിശുദ്ധസ്ഥലം
ബാഹ്യമായതും ഇസ്രയേൽനാടു പാഴായതും യഹൂദാഗൃഹം പ്രവസി
</lg><lg n="൪"> പ്പാൻ പോയതും വിചാരിച്ചു നീ ഹീ ഹീ എന്നു ചില്കയാൻ, ഞാൻ ഇതാ
നിന്നെ കിഴക്കൻ മക്കൾക്കു സ്വന്തമാക്കിക്കൊടുക്കും അവർ നിന്നിൽ
തങ്ങളുടേ കൂടാരഗ്രാമങ്ങളെ സ്ഥാപിച്ചു ചാളകളെ ഉണ്ടാക്കി നിന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/294&oldid=192304" എന്ന താളിൽനിന്ന് ശേഖരിച്ചത്