താൾ:GaXXXIV5 2.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

282 Ezekiel, XXXII. യഹെസ്കേൽ ൨൨. അ.

<lg n="">ള്ളി ചെമ്പ് ഇരുമ്പു കാരീയം വെള്ളീയം ഇവ ചൂളയിൽ കൂട്ടി മീതേ
തീയിട്ടൂതി ഉരുക്കുമ്പോലേ തന്നേ എൻ കോപത്തിലും ഊഷ്മാവിലും നി
</lg><lg n="൨൧"> ങ്ങളെ കൂട്ടി ഇട്ട് ഉരുക്കും. ഞാൻ നിങ്ങളെ ശേഖരിച്ചു എൻ ചീറ്റ
</lg><lg n="൨൨"> ത്തിൽ തീ നിങ്ങളുടേ മേൽ ഊതും അതിൽ നിങ്ങൾ ഉരുകിപ്പോം. ചൂള
യകത്തു വെള്ളി ഉരുക്കുമ്പോലേ നിങ്ങൾ അതിന്നകത്തു ഉരുക്കപ്പെട്ടു ഉഅ
ഹോവയാകുന്ന ഞാൻ എൻ ഊഷ്മാവിനെ നിങ്ങളുടേ മേൽ ചൊരിഞ്ഞു
എന്ന് അറികയും ചെയ്യും.

</lg>

<lg n="൨൩. ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
നീ അതിനോടു പറക; നീ ഐറലിന്റേ നാളിൽ തുവൎച്ച വരാതേയും മഴ
</lg><lg n="൨൫"> പെയ്യാതേയും ഉള്ള ദേശം. പ്രവാചകരുടേ (പ്രഭുക്കളുടേ) കൂട്ടുകെട്ടു
നിന്നുള്ളിൽ ഉണ്ടു, അലറുന്ന സിംഹം ഇരപറ്റി ചീന്തുമ്പോലേ അവർ
ദേഹികളെ തിന്നു, ഷനവും നിധിയും വാങ്ങി, വിധവകളെ അതിന്ന
</lg><lg n="൨൬"> കം പെരുക്കുന്നു. അതിലേ പുരോഹിതന്മാർ എൻ ധൎമ്മോപദേശത്തെ
ഹേമിച്ചു എൻ വിശുദ്ധവസ്തുക്കളെ ബാഹ്യമാക്കുന്നു, (ചഫ ൩. ൪) വി
ശുദ്ധിക്കും ബാഹ്യതെക്കും വ്യത്യാസം വെക്കാതേയും ശുദ്ധാശുദ്ധങ്ങളുടേ
ഭേദം അറിയിക്കാതേയും എൻ ശബ്ബത്തുകളെ (ക്കാണാൻ) കണുകളെ
</lg><lg n="൨൭"> മറെച്ചുപോരുന്നു; അവരോടു ഞാൻ ബാഹ്യനായി പോകുന്നു. അതിന
ദ്ധ്യേ പ്രഭുക്കൾ (ചഫ. ൩,൩) പിടിച്ചു പറിക്കുന്ന ചെന്നായ്ക്കൾക്ക്
ഒത്തു ലാഭം നേടേണം എന്നിട്ടു രക്തം ചിന്നിപ്പാനും ദേഹികളെ കെടു
</lg><lg n="൨൮"> പ്പാനും നോക്കുന്നു. അതിലേ പ്രവാചകന്മാർ യഹോവ ഉരിയാടാതേ
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു എന്നു ചൊല്ലി മായദൎശിച്ചും പൊ
ളിലക്ഷണം പറഞ്ഞുംകൊണ്ടു അവരുടേ (ചുവരിന്നു) പൂച്ചു തേക്കുന്നു
</lg><lg n="൨൯"> (൧൩, ൯). നാട്ടുജനം ഞെരുങ്ങി നടക്കയും കളവുകക്കുകയും ദീനദരിദ്ര
ന്മാരെ ഹേമിക്കയും പരദേശിയെ ന്യായംകെട്ടു പീഡിപ്പിക്കയും ചെയ്യുന്നു.
</lg><lg n="൩൦"> ഞാൻ ദേശത്തെ സംഹരിക്കാതവണ്ണം ചുവർ പണിതു കണ്ടിയിൽ കയ
റി നാട്ടിന്നു വേണ്ടി എന്റേ മുമ്പിൽ നിൽകാകുന്ന പുരുഷനെ ഞാൻ അ
</lg><lg n="൩൧"> വരിൽ തിരഞ്ഞിട്ടും ആരെയും കാണാ. എന്നിട്ട് എൻ ജ്ജ്ട്ടലിനെ
അവരുടേ മേൽ ചൊരിഞ്ഞു എൻ ചീറ്റത്തീയിൽ (ഇട്ട്) അവരെ മുടി
ച്ചു അവരുടേ വഴിയെ തലമേൽ വരുത്തുന്നുണ്ടു എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/288&oldid=192291" എന്ന താളിൽനിന്ന് ശേഖരിച്ചത്