താൾ:GaXXXIV5 2.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 Ezekiel, XVII. യഹെസ്ക്കേൽ ൧൭. അ.

<lg n="">ഉടപ്പിറന്ന സദോമും പുത്രിമാരും തങ്ങളുടേ ആദി അവസ്ഥെക്കു മടങ്ങും,
ശമൎയ്യയും പുത്രിമാരും തങ്ങടേ ആദി അവസ്ഥെക്കു മടങ്ങും, നീ
</lg><lg n="൫൬"> യും പുത്രിമാരും നിങ്ങടേ ആദി അവസ്ഥെക്കു മടങ്ങും. നിന്റേ ദുഷ്ടത വെളി
പ്പെടുന്നതിന്നു മുമ്പേ നിന്റേ ഡoഭുകളുടേ നാളിൽ സഹോദരിയായ
</lg><lg n="൫൭"> സദോം നിന്റേ വായിൽ ഉപദേശമായിരുന്നില്ലല്ലോ. (അത് ഇപ്പോ
ൾ വെളിപ്പെടുന്നതു), അറാംപുത്രിമാരും ചുറ്റുകാരത്തികളും ഒക്കെയും ഫ
ലിഷ്ടപുത്രിമാരും ചുറ്റിലും നിന്നെ ഉൾച്ചിരിപൂണ്ടു നിന്ദിച്ച കാലം പോ
</lg><lg n="൫൮"> ലേ. നിന്റേ പാതകവും അറെപ്പുകളും എല്ലാം നീയേ ചുമക്കുന്നുണ്ടു
</lg><lg n="൫ൻ"> എന്നു യഹോവയുടേ അരുളപ്പാടു.— എങ്ങനേ എന്നാൽ യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: ആണയെ ധിക്കരിച്ചു നിയമത്തെ ഭഞ്ജിച്ച
</lg><lg n="൬൦"> വളായ നീ ചെയ്തതു പോലേ ഞാൻ നിന്നോടും ചെയ്യുന്നു. എങ്കിലും
നിന്റേ ബാല്യദിവസങ്ങളിൽ എനിക്കു നിന്നോടുള്ള നിയമത്തെ ഞാൻ
</lg><lg n="൬൧"> ഓൎത്തു നിത്യനിയമം നിനക്കായി സ്ഥാപിക്കും, പിന്നേ നിന്റേ സ
ഹോദരിമാർ ഏറേ വലിയവരും ചെറിയോരും ഒന്നിച്ചു നിനക്കു കിട്ടു
മ്പോൾ നിന്റേ വഴികളെ നീ ഓൎത്തു നാണിക്കും. അവരെ ഞാൻ നിനക്കു
പുത്രിമാരായി തരും, നിന്റേ നിയമത്തിൽ ചേരാത്തവർ എങ്കിലും.
</lg><lg n="൬൨"> നിന്നോടു ഞാൻ എൻ നിയമത്തെ സ്ഥാപിക്കും ഞാൻ യഹോവ എന്നു
</lg><lg n="൬൩"> നീ അറികയും ചെയ്യും; നീ ചെയ്തതു ഒക്കയും ഞാൻ മൂടിക്കുളഞ്ഞു ത
രുമ്പോൾ നീ ഓൎത്തു നാണിച്ചു നിനക്കു ലജ്ജ നിമിത്തം ഇനി വായ്ത്തുറ
ക്ക് ഇല്ലാതിരിക്കേണ്ടതിന്നു തന്നേ. എന്നു. യഹോവാകൎത്താവിൻ അരു
ളപ്പാടു.

</lg>

൧൭. അദ്ധ്യായം.

ഒരുകടങ്കഥയാൽ (൧) ദാവീദ്യകുലത്തിൻ താഴ്ചയും (൨൨) മശീഹയാൽ ഉയ
ൎച്ചയും വൎണ്ണിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്കുണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
</lg><lg n="൩"> യേൽഗൃഹത്തോടു കടങ്കഥ ചൊല്ലി സദൃശം മൊഴിച്ചു പറക: യഹോ
വാകൎത്താവ് ഇപ്രകാരം പറയുന്നു: വലിയ ചിറകും നിടിയ വാൽത്തൂവ
ലും പലനിറമുള്ള പൂടയും ആണ്ട വങ്കഴുകൻ, ലിബനോനിൽ വന്നു ദേവ
</lg><lg n="൪"> ദാരുവിൻ തലയെ എടുത്തു. ഉച്ചിയിലേ ചില്ലിയെ അവൻ അടൎത്തു
കനാന്യപ്രായമായ നാട്ടിൽ കൊണ്ടുചെന്നു കച്ചവടക്കാരുടേ പട്ടണ
</lg><lg n="൫"> ത്തിൽ വെച്ചു. പിന്നേ ദേശത്തിന്റേ വിത്തിൽനിന്ന് എടുത്തു പുഞ്ച
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/274&oldid=192261" എന്ന താളിൽനിന്ന് ശേഖരിച്ചത്