താൾ:GaXXXIV5 2.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൩. അ. Ezekiel, XIII. 259

ന്നു: എന്റേ വചനങ്ങൾ ഒന്നും ഇനി താമസിക്ക ഇല്ല. ഞാൻ ഉരെക്കു
ന്ന വചനം സംഭവിക്കും. എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

൧൩. അദ്ധ്യായം.

കള്ളപ്രവാചകന്മാരെയും (൧൭) കള്ളപ്രവാദിനികളെയും ശാസിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര പ്ര
വചിക്കുന്ന ഇസ്രയേൽപ്രവാദികൾക്കു നേരെ പ്രവചിക്ക! സ്വന്ത ഹൃദ
യത്തിൽനിന്നു പ്രവചിക്കുന്നവരോടു പറക: യഹോവാവചനം
</lg><lg n="൩"> കേൾപ്പിൻ!. യഹോവാകൎത്താവു ഇവ്വണ്ണം പറയുന്നു: സ്വന്ത ആത്മാവി
നെയും കണ്ടിട്ടില്ലാത്തതും പിന്തേരുന്ന മൂഢപ്രവാദികൾക്കു ഹാ കഷ്ടം!
</lg><lg n="൪"> ഇസ്രയേലേ നിന്റേ പ്രവാദികൾ ഇടിവുകളിലേ കുറുക്കന്മാൎക്കു ഒത്തു
</lg><lg n="൫"> ചമഞ്ഞു. യഹോവാദിവസത്തിൽ പോരിൽ നിലനിൽപ്പാൻ നിങ്ങൾ ക
ണ്ടിയിൽ കയറുന്നതും ഇസ്രയേൽഗൃഹത്തിനുവേണ്ടി മതിൽ മാടുന്നതും
</lg><lg n="൬"> ഇല്ല. യഹോവ അയക്കായ്കയാൽ വചനനിവൃത്തിയുടേ ആശ ഇല്ലാ
ഞ്ഞിട്ടും യഹോവയുടേ അരുളപ്പാട് എന്നു ചൊല്ലുന്നവർ മായയും വ്യാജ
</lg><lg n="൭"> ലക്ഷണവും ദൎശിക്കുന്നു. ഞാൻ ഉരിയാടാഞ്ഞിട്ടും യഹോവയുടേ അരു
ളപ്പാട് എന്നു നിങ്ങൾ ചൊല്ലിക്കൊണ്ടു മായാദൎശനം കണ്ടും പൊളില
ക്ഷണം പറഞ്ഞും പോകുന്നില്ലയോ?

</lg>

<lg n="൮"> അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങൾ മായ
ഉരിയാടി പൊളി ഭൎശിക്കകൊണ്ടു ഞാൻ ഇതാ നിങ്ങളെക്കൊള്ളേ എന്നു
</lg><lg n="൯"> യഹോവാകൎത്താവിൻ അരുളപ്പാടു; മായ ദൎശിച്ചു പൊളിലക്ഷണം
പറയുന്ന പ്രവാദികൾക്കു നേരേ എന്റേ കൈ ആകും. അവർ എൻ
ജനത്തിൻ മന്ത്രിസഭയിൽ ഇരിക്ക ഇല്ല ഇസ്രയേൽഗൃഹത്തിൻ പേർ വ
ഴിയിൽ എഴുതപ്പെടുകയും ഇല്ല ഇസ്രയേൽദേശത്തിൽ വരികയും ഇല്ല,
</lg><lg n="൧൦"> ഞാൻ യഹോവാകൎത്താവ് എന്നു നിങ്ങൾ അറികയും ചെയ്യും. സമാധാ
നം ഇല്ലാഞ്ഞിട്ടും അവർ സമാധാനം എന്നു ചൊല്ലി എൻ ജനത്തെ തെ
റ്റിക്കയാലും അത് ഒരു ഭിത്തിയെ പണിയുമ്പോൾ അവർ ഇതാ ചേടി
</lg><lg n="൧൧"> മണ്ണു തേക്കുകയാലും, ആ തേക്കുന്നവരോട് ഇതു വീഴും എന്നു പറക!
പൊഴിയുന്ന മാരി ഉണ്ടു, അല്ലയോ ആലപ്പഴങ്ങൾ പെയ്‌വിൻ, വിശറു
</lg><lg n="൧൨"> കാറ്റു പൊട്ടിത്തകൎക്ക! ചുവരോ അതാ വീഴുന്നു. നിങ്ങൾ തേച്ച പൂശു
</lg><lg n="൧൩"> എവിടേ? എന്നു നിങ്ങളോടു പറക ഇല്ലയോ?- ആകയാൽ യഹോവാ
</lg>17*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/265&oldid=192242" എന്ന താളിൽനിന്ന് ശേഖരിച്ചത്