താൾ:GaXXXIV5 2.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൬.അ. Ezekiel. VI. 247

<lg n="">കറ്റും ഞാൻ മനമലികയും ഇല്ല എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൧൨"> പ്പാടു. നിന്നിൽ മൂന്നൊന്നു മഹാവ്യാധികൊണ്ടു മരിക്കയും വിശപ്പുകൊ
ണ്ടും നിന്മദ്ധ്യേ ക്ഷയിക്കയും, മൂന്നൊന്നു നിന്റേ ചുറ്റിൽ വാൾ കൊണ്ടു
വീഴുകയും, മൂന്നൊന്നിനെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചു അ
</lg><lg n="൧൩"> വരുടേ പിന്നാലേ വാൾ, ഊരുകയും ചെയ്യും. ഇങ്ങനേ എൻ കോപം
തീരും, ഞാൻ അവരിൽ എൻ ഊഷ്മാവിനെ ആറ്റി പ്രതിക്രിയ തികെ
ക്കും. ഞാൻ ഊഷ്മാവിനെ അവരിൽ നിവൃത്തിച്ചാൽ യഹോവയായ ഞാൻ
</lg><lg n="൧൪"> എൻ എരിവിൽ ഉരെച്ചു എന്ന് അവർ അറിയും. നിന്റേ ചുറ്റുമുള്ള
ജാതികളിൽ ഞാൻ കടക്കുന്നവൻ എല്ലാം കാൺങ്കേ നിന്നെ ഇടിവും നിന്ദ
</lg><lg n="൧൫"> യും ആക്കും. ഞാൻ കോപത്തിലും ഊഷ്മാവിലും അതിശിക്ഷകളിലും
നിങ്കൽ വിധികളെ നടത്തുമ്പോൾ (യരുശലേം) ചുറ്റുമുള്ള ജാതികൾക്കു
നിന്ദയും അപവാദവും ശാസനയും ഭ്രമവും ആകും; യഹോവയായ ഞാൻ
</lg><lg n="൧൬"> ഉരെച്ചു; നാശത്തിന്നായുള്ള ക്ഷാമത്തിൻ ദുരസ്ത്രങ്ങളെ ഞാൻ അവ
രിൽ അയക്കുമ്പോൾ തന്നേ. നിങ്ങളെ സംഹരിപ്പാൻ ഞാൻ അവ അ
യക്കയും ക്ഷാമത്തെ നിങ്ങടേ മേൽ കൂട്ടുകയും നിങ്ങൾക്ക് അപ്പക്കോലി
</lg><lg n="൧൭"> നെ ഒടിക്കയും ചെയ്യും. നിങ്ങളുടേ മേൽ ക്ഷാമത്തെയും മക്കളില്ലാതാ
ക്കുന്ന ദുൎമ്മ്യയഗങ്ങളെയും അയക്കുന്നത് അല്ലാതേ മഹാവ്യാധിരക്തവും
നിന്നിൽ കടക്കും വാളിനെയും നിന്മേൽ വരുത്തും; യഹോവയായ
ഞാൻ ഉരെച്ചു.

</lg>

൬. അദ്ധ്യായം.

നാട്ടിൽ വ്യാപിച്ച ബിംബാരാധനെക്കു ശിക്ഷയും (൮) ശേഷിപ്പിന്നു രക്ഷ
യും (൧൧) ന്യായവിധിയുടേ നീതിയും അറിയിച്ചതു.

<lg n="൧.൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇസ്ര
യേൽമലകൾക്കു നേരേ മുഖം വെച്ചു. അവെക്ക് എതിരേ പ്രവചിച്ചു പ
</lg><lg n="൩"> റക: ഹേ ഇസ്രയേൽമലകളേ യഹോവാകൎത്താവിൻ വചനം കേൾപ്പിൻ!
മലകുന്നുകളോടും താഴ്വരപള്ളങ്ങളോടും യഹോവാകൎത്താവ് ഇപ്രകാരം
പറയുന്നു: ഈ ഞാൻ നിങ്ങടേ മേൽ ഇതാ വാൾ വരുത്തി നിങ്ങടേ
</lg><lg n="൪"> കുന്നുകാവുകളെ കെടുക്കുന്നു. നിങ്ങളേ ബലിപീഠങ്ങൾ ശൂന്യമാകയും
സൂൎയ്യസ്തംഭങ്ങൾ തകരുകയും ഞാൻ നിങ്ങളുടേ മുട്ടങ്ങളുടേ മുമ്പാകേ കു
</lg><lg n="൫"> തൎന്നവരെ വീഴിക്കയും, ഇസ്രയേൽപുത്രശവങ്ങളെ അവരുടേ മുട്ടങ്ങളു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/253&oldid=192217" എന്ന താളിൽനിന്ന് ശേഖരിച്ചത്