താൾ:GaXXXIV5 2.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 Ezekiel, III. യഹെസ്ക്കേൽ ൩. അ.

<lg n="൮"> വർ കേട്ടാലും ഇളെച്ചാലും, മത്സരികളല്ലോ.— നീയോ മനുഷ്യപുത്ര
ഞാൻ നിന്നോട് ഉരെക്കുന്നതു കേൾക്ക, മത്സരഗൃഹത്തിന്നൊത്തു മത്സരി
</lg><lg n="൯"> ആകോല, വായി പിളർന്നു ഞാൻ തരുന്നതിനെ ഭക്ഷിക്ക! എന്നാറേ
ഇതാ ഒരു കൈ എന്റേ നേരേ നീട്ടുന്നതും അതിൽ ഇതാ ഒരു പുസ്ത
</lg><lg n="൧൦"> കച്ചുരുൾ ഉള്ളതും കണ്ടു. ആയതിനെ അവർ എന്റേ മുമ്പാകേ വി
ടർത്തി, അതിൽ അകത്തും പുറത്തും എഴുതീട്ടുണ്ടു, എഴുതിയതോ വിലാപ
</lg><lg n="൩, ൧"> ങ്ങൾ ദീർഘശ്വാസം അയ്യോകഷ്ടം എന്നതത്രേ.— അവൻ എന്നോടു:
മനുഷ്യപുത്ര, കണ്ടതു തിന്നുക, ഈ ചുരുളിനെ ഭക്ഷിച്ചു ചെന്നു ഇസ്ര
</lg><lg n="൨"> യേൽഗൃഹത്തോട് ഉരിയാടുക! എന്നു പറഞ്ഞാറേ ഞാൻ വായി തുറന്നു
</lg><lg n="൩"> അവൻ ആ ചുരുളിനെ എന്നെ ഭക്ഷിപ്പിച്ചു പറഞ്ഞു: മനുഷ്യപുത്ര
ഈ തരുന്ന ചുരുൾകൊണ്ടു നിന്റേ വയറു തീറ്റി കുടലുകളെ നിറെക്ക!
എന്നാറേ ഞാൻ ഭക്ഷിച്ചു അതു വായിൽ തേനിനൊത്ത മധുരമായി.
</lg>

൩. അദ്ധ്യായം.

(൪)ഉദ്യോഗത്തിന്നു വേണ്ടുന്ന ശക്തിയെ പ്രവാചകന്നു പറഞ്ഞുകൊടുത്തത
ല്ലാതേ (൧൦)പ്രവാസികളുടേ ഇടയിൽ ആക്കിയ ശേഷം (൧൬)കാവലാളിയു
ടേ തുരം ഏൽപിച്ചതും (൨൨) ആദിയിൽ മിണ്ടായ് വാൻ കല്പിച്ചതും.

<lg n="൪"> അവൻ എന്നോടു പറഞ്ഞിതു: അല്ലയോ മനുഷ്യപുത്ര ഇസ്രയേൽ
ഗൃഹത്തെ ചെന്നു കണ്ടു എന്റേ വചനങ്ങളെക്കൊണ്ട് അവരോട് ഉരി
</lg><lg n="൫"> യാടുക! തെളിയാത്ത ചുണ്ടും കനത്ത നാവും ഉള്ളൊരു ജനത്തിനല്ല
</lg><lg n="൬"> ല്ലോ ഇസ്രയേൽഗൃഹത്തിന്നടുക്കൽ അത്രേ നീ അയക്കപ്പെട്ടവൻ. പല
വംശങ്ങളും തെളിയാത്ത ചുണ്ടും കനത്ത നാവും ഉണ്ടായി പറയുന്ന വാക്കു
നീ ഗ്രഹിക്ക ഇല്ല, നിന്നെ ഞാൻ അയക്കുന്നതോ നിന്നെ കേട്ടു ഗ്രഹി
</lg><lg n="൭"> ക്കുന്നവരുടെ അടുക്കലേക്കത്രേ. ഇസ്രയേൽഗൃഹമാകട്ടേ നിന്നെ കേൾ
പ്പാൻ മനസ്സില്ലാത്തതു എന്നെ കേൾപ്പാൻ മനസ്സ് ഒട്ടും ഇല്ലായ്കയാൽ അ
ത്രേ; ഇസ്രയേൽഗൃഹം ഒക്കയും ഉരത്ത നെറ്റിയും കഠിനഹൃദയവും ഉള്ള
</lg><lg n="൮"> തല്ലോ. ഇതാ ഞാൻ അവരുടേ മുഖത്തിന്നു നേർ നിന്റേ മുഖവും
അവരുടേ നെറ്റിക്കു നേർ നിൻ നെറ്റിയും ഉറപ്പിച്ചു തരുന്നു.
</lg><lg n="൯"> പാറയിലും ഉരത്ത വജ്രത്തിന്നു നിന്റേ നെറ്റിയെ സമമാക്കുന്നു. അ
വരെ ഭയപ്പെടുകയും അവരുടെ മുഖത്തിന്നു കൂശുകയും ഒല്ല, അവർ
മത്സരഗൃഹമല്ലോ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/248&oldid=192206" എന്ന താളിൽനിന്ന് ശേഖരിച്ചത്