താൾ:GaXXXIV5 2.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലാപങ്ങൾ ൪. അ. Lamentations, IV. 237

<lg n="൧൧"> ജനപുത്രിയുടേ ഇടിവിൽ അവർക്ക് ഇവർ ആഹാരമായി! ചീറ്റത്തിൻ
ഊഷ്മാവിനെ യഹോവ ചൊരിഞ്ഞു തൻ ക്രോധത്തെ തികെച്ചു, ചിയ്യോ
നിൽ തീ കത്തിച്ചത് അതിൻ തറകളെ തിന്നുകളഞ്ഞു.

</lg>

<lg n="൧൨"> ജഗത്തിലേ അരചന്മാരും ഊഴിയിൽ വസിക്കുന്നവരും ഒക്കയും യരു
ശലേമിൻ വാതിലുകളിൽ മാറ്റാനും ശത്രുവും കടക്കും എന്നു വിശ്വസി
</lg><lg n="൧൩"> ച്ചിട്ടില്ല. തന്മദ്ധ്യേ നീതിമാന്മാരുടേ രക്തം ചിന്നിച്ചുള്ള അവളുടേ പ്ര
വാചകന്മാരുടേ പാപത്താലും പുരോഹിതരുടേ കുറ്റങ്ങളാലും (അതു
</lg><lg n="൧൪"> സംഭവിച്ചു). തുണികളെ തൊട്ടുകൂടാതോളം ആയവർ ചോര പിരണ്ടു
</lg><lg n="൧൫"> തെരുക്കളിൽ കുരുടരായി ചാഞ്ചാടി; "നീങ്ങുവിൻ, അശുദ്ധർ! തൊ
ടാതേ നീങ്ങിപ്പോവിൻ!" എന്ന് അവരോടു വിളിപ്പാറായി, അവർ മ
ണ്ടിയപ്പോൾ ഉഴന്നലഞ്ഞു, ഇനി ഇവിടേ പാർക്കരുത് എന്നു ജാതികളി
</lg><lg n="൧൬"> ലും അവരോടു പറവാറായി. യഹോവയുടേ മുഖം അവരെ ചിതറിച്ചി
ട്ടുണ്ടു, അവരെ ഇനി കടാക്ഷിക്ക ഇല്ല; (ശത്രു) പുരോഹിതമുഖം ബഹു
മാനിച്ചതും കിഴവന്മാരിൽ കനിഞ്ഞതും ഇല്ല.

</lg>

<lg n="൧൭"> പഴുതേ ഉള്ള സഹായത്തിന്നായി ഞങ്ങളുടേ കണ്ണുകൾ ഇന്നും നോ
ക്കി മങ്ങുന്നു, ഞങ്ങൾ കാവൽ നിന്നുകൊണ്ടു രക്ഷിപ്പാൻ കഴിയാത്ത ജാ
</lg><lg n="൧൮"> തിക്കായി കാത്തിരിക്കുന്നു. മാറ്റാന്മാർ ഞങ്ങൾ വീഥികളിൽ നടക്കാ
തവണ്ണം എല്ലാനടകളെയും ഒറ്റി നായാടുന്നു; ഇങ്ങ് അവസാനം അടു
</lg><lg n="൧൯"> ത്തു, വാഴുനാൾ തികഞ്ഞു, സാക്ഷാൽ ഞങ്ങൾക്ക് അന്തം വന്നു. വാന
ത്തിലേ കഴുകിലും ഞങ്ങളെ പിന്തുടരുന്നവർക്കു വേഗത ഏറും; മലകളിൽ
ഞങ്ങളോടു പറ്റി പിഞ്ചെല്ലുന്നു, മരുവിൽ ഞങ്ങൾക്കു പതിയിരിക്കുന്നു.
</lg><lg n="൨൦"> (ശത്രുവിൻ) കുഴികളിൽ കുടുങ്ങിപ്പോയതു മൂക്കിലേ പ്രാണങ്ങൾ ആകുന്ന
യഹോവാഭിഷിക്തൻ, ഇവന്റേ നിഴലിൽ നാം ജാതികളൂടേയും ജീവി
ക്കും എന്നു ഞങ്ങൾ പറഞ്ഞൊരു (രാജാവു) തന്നേ.

</lg>

<lg n="൨൧"> സന്തോഷിച്ച് ആനന്ദിക്ക ഊച്ദേശത്തിൽ വസിക്കുന്ന ഏദോമ്പു
ത്രീ! നിന്നോടും കിണ്ടി എത്തും, അന്നു നീ ലഹരിപിടിച്ചു നഗ്നയായി
</lg><lg n="൨൨"> ക്കിടക്കും. ഹേ ചിയ്യോൻപുത്രീ! നിന്റേ കുറ്റം കഴിഞ്ഞു, നിന്നെ
അവൻ ഇനി പ്രവസിപ്പിക്ക ഇല്ല! ഏദോമ്പുത്രീ, നിന്റേ കുറ്റത്തെ
അവൻ സന്ദർശിച്ചു പാപങ്ങളെ വെളിപ്പെടുത്തും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/243&oldid=192195" എന്ന താളിൽനിന്ന് ശേഖരിച്ചത്