താൾ:GaXXXIV5 2.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 Lamentations, IV. വിലാപങ്ങൾ ൪. അ

<lg n="൬൧"> രൂപിക്കുന്നതും എല്ലാം നീ കണ്ടുവല്ലോ? ശത്രുക്കളുടേ നിന്ദയും അവർ
</lg><lg n="൬൨"> എന്നെ ചൊല്ലി നിരൂപിക്കുന്നതും എല്ലാം, അവരുടേ ചുണ്ടുകളും ധ്യാ
നവും പകൽ മുഴുവൻ എന്നെകൊള്ളേ ആയതും യഹോവേ നീ കേട്ടുവ
</lg><lg n="൬൩"> ല്ലോ? അവരുടേ ഇരിപ്പും എഴുനീല്പും ഞാൻ അവർക്കു ചിരിപ്പാട്ടായതും
</lg><lg n="൬൪"> നോക്കേണമേ! ഹസ്തക്രിയെക്കു തക്ക പകരം യഹോവേ നീ അവർക്കു
</lg><lg n="൬൫"> വരുത്തും; ഹൃദയാന്ധ്യത്തെ അവർക്കു കൊടുക്കും. അവരുടേ മേൽ നി
</lg><lg n="൬൬"> ന്റേ ശാപം ആക! നിന്റേ കോപത്തിൽ നീ അവരേ പിന്തുടർന്നു
യഹോവവാനത്തിൻ കീഴിൽനിന്നു വേരറുക്കേണമേ!

</lg>

൪. അദ്ധ്യായം.

പ്രഭുക്കൾ നിവാസികൾക്കും (൧൨) പ്രവാചകപുരോഹിതരുടേ കുറ്റത്തി
ന്നും വിധിച്ച ശിക്ഷയും (൧൭) മാനുഷസഹായത്തിൽ തേറിയ ജനത്തിന്ന് വ
ന്ന ആപത്തും (൨൧) തൽക്കാലമാത്രം.

<lg n="൧"> അയ്യോ പൊന്ന് എങ്ങനേ മങ്ങി, നല്ല തങ്കം എങ്ങനേ മാറി! വിശു
ദ്ധരത്നങ്ങൾ എല്ലാ വീഥിക്കോണിലും ചൊരിഞ്ഞു കിടക്കുന്ന് എങ്ങനേ!
</lg><lg n="൨"> ആഢ്യരായ ചിയ്യോന്മക്കൾ തങ്കത്തോടു സരിയായി തൂക്കപ്പെട്ട ശേഷം
കുശവന്റേ കൈമനിഞ്ഞിട്ട് ഉടഞ്ഞ കലത്തിന്ന് ഒപ്പം എന്ന് എണ്ണുന്നത്
</lg><lg n="൩"> എങ്ങനേ! ഇളങ്കുട്ടികൾക്ക് കുറുക്കന്മാരും മുല ഊരി കുടിപ്പിക്കുന്നു,
എൻ ജനപുത്രി മരുവിലേ തീ വിഴുങ്ങിക്ക് ഒത്തു ക്രൂരയായി ചമഞ്ഞു.
</lg><lg n="൪"> ഉണ്ണിയുടേ നാവു ദാഹിച്ചിട്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു, കിടാങ്ങൾ
</lg><lg n="൫"> അപ്പം ചോദിക്കുമ്പോൾ അവർക്കു വിളമ്പുന്നവൻ ഇല്ല. എത്രയും രുചി
കരമായവ ഭക്ഷിക്കുന്നവർ തെരുക്കളിൽ മാഴ്കിക്കിടക്കുന്നു, രക്താംബര
</lg><lg n="൬"> ത്തിൽ ഇരുത്തി ഓമ്പിയവർ കുപ്പകളെ പുൽകുന്നു. കൈകൾ ഒന്നും ഓ
ങ്ങാതേകണ്ടു നൊടിയിൽ മറിഞ്ഞുപോയ സദോമിൻ പാപത്തിലും എൻ
ജനപുത്രിയുടേ കുറ്റം സാക്ഷാൽ ഏറിയതു!
</lg><lg n="൭"> കൊറ്റവന്മാർ അതിൽ ഹിമത്തെക്കാൾ നിർമ്മലരായി പാലിലും വെളു
വെളുത്തു, ദേഹം പവിഴത്തിലും ചുവക്കും, രൂപം നീലക്കല്ലിന്ന് ഒക്കും;
</lg><lg n="൮"> കോലം അവർക്കു കറുപ്പിലും ഇരുണ്ടതു തെരുക്കളിൽ അറിയുമാറില്ല, അ
വരുടേ തോൽ അസ്ഥിയോട് ഒട്ടി, മരം പോലെ ഉണങ്ങിപ്പോയി.
</lg><lg n="൯"> ക്ഷുത്തു കുതർന്നവരിലും വാൾ കൊത്തിയവർക്കു സുഖം ഏറും, നിലത്ത്
</lg><lg n="൧൦"> അനുഭവങ്ങൾ ഇല്ലായ്കയാലല്ലോ അവർ കുത്തുകൊണ്ടു ദ്രവിച്ചു. ഗുണ
സമ്പന്നസ്ത്രീകളുടേ കൈകൾ സ്വന്തശിശുക്കളെ പാകം ചെയ്തു. എൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/242&oldid=192193" എന്ന താളിൽനിന്ന് ശേഖരിച്ചത്