താൾ:GaXXXIV5 2.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലാപങ്ങൾ ൩. അ. Lamentations, III. 233

<lg n=""> ഥാസ്ഥാനത്താക്കുവാൻ നിന്റേ കുറ്റത്തെ വെളിപ്പെടുത്താതേ മായയും
</lg><lg n="൧൫"> രാജ്യഭൃഷ്ടം ആക്കുന്ന ആജ്ഞകളേ നിനക്കു ദർശിച്ചുപോന്നു. യാത്രയായി
കടക്കുന്നവർ ഒക്കയും നിന്നെ ചൂണ്ടി, കൈകൊട്ടി യറുശലേം പുത്രിക്കു
നേരേ ചൂളയിട്ടും തല കുലുക്കി ശോഭാസമ്പൂർണ്ണ എന്നും സർവ്വഭൂമിയുടേ ആ
നന്ദം എന്നും (സങ്കീ. ൫൦, ൨.; ൪൮, ൩) പറയുന്ന പട്ടണം ഇതു തന്നേ
</lg><lg n="൧൬"> യോ? എന്നിരിക്കുന്നു. രിപൂക്കൾ ഒക്കയും നിങ്കലേക്കു വായി പിളർന്നു
ചൂളയിട്ടും പല്ല് ഇറുമ്മി: നാം വിഴുങ്ങിക്കളഞ്ഞു, നാം കാത്തിരുന്നു എത്തി
ക്കണ്ട ദിവസം ഇതത്രേ, എന്നു ചൊല്ലുന്നു.

</lg><lg n="൧൭"> ലക്ഷീകരിച്ചതിനെ യഹോവ നടത്തി, പണ്ടേ നാളുകളിൽ കല്പിച്ച
മൊഴിയെ സമാപിച്ചു, ആദരിയാതേ ഇടിച്ചുകളഞ്ഞു, ശത്രുവിനെ നി
ങ്കൽ സന്തോഷിപ്പിച്ചു നിന്റേ മാറ്റാന്മാരുടേ കൊമ്പിനെ ഉയർത്തി.
</lg><lg n="൧൮"> വിഭൂവോടു ഇവരുടേ ഹൃദയം വിളിക്കുന്നു. ചിയ്യോൻപുത്രിയുടേ മതിലേ
രാപ്പകൽ തോടുപോലേ കണ്ണുനീർ തൂകുക, നിനക്കു നിർത്തൽ സമ്മതി
</lg><lg n="൧൯"> യായ്ക, നിൻ കണ്മണി അടങ്ങരുതേ! വേഗം എഴുനീറ്റു രാത്രിയിൽ
യാമങ്ങൾ ആരംഭിച്ചാൽ മുറയിടുക, കർത്താവിൻമുഖത്തിൻ നേരേ ഹൃദ
യത്തെ വെള്ളം പോലേ ഒഴിക്ക, തെരുക്കോൺതോറും വിശന്നു മാഴ്ക്കി
യ നിൻ ശിശുക്കളുടേ പ്രാണൻനിമിത്തം അവങ്കലേക്കു കൈകളെ
പൊങ്ങിക്ക!

</lg> <lg n="൨൦"> സൂക്ഷിച്ചു കാൺങ്കേ വേണ്ടു, യഹോവേ! ആരോടു നീ ഇങ്ങനേ വ്യാ
പരിച്ചു? സ്ത്രീകൾ തങ്ങളുടേ ഫലമായി ഓമനിച്ച ശിശുക്കളെ ഭക്ഷിക്ക
യോ? കർത്താവിൻ വിശുദ്ധസ്ഥലത്തു പുരോഹിതനെയും പ്രവാചകനെ
</lg><lg n="൨൧"> യും കൊല്ലാമോ? ശയിക്കുന്നതു ഭുവി തെരുതോറും ബാലനും വൃദ്ധനും,
എന്റേ കന്നിമാരും യുവാക്കളും വാളാൽ പട്ടുപോയി, നിന്റേ കോപ
</lg><lg n="൨൨"> ദിവസത്തിൽ ആദരിയാതേ നീ വെട്ടിക്കൊന്നു പോന്നു. ഹിതോത്സ
വനാളിന്ന് എന്ന പോലേ എന്റേ അച്ചങ്ങളെ ചുറ്റും നീ ക്ഷണിച്ച,
യഹോവാകോപദിവസത്തിൽ മിഞ്ചുന്നവനും വഴുതിപ്പോരുന്നവനും
ഇല്ലാഞ്ഞു, ഞാൻ ഓമ്പിവളർത്തിയവരെ ശത്രു മുടിച്ചു.

</lg> ൩. അദ്ധ്യായം.

സങ്കടത്തിൽ ആടുന്ന പുരുഷൻ (൧൯) ദൈവത്തെ തേടി ആശ്വസിച്ചു
(൪൦) സ്വപാപത്തെ അറിഞ്ഞു സ്വീകരിച്ചു (൪൯) കണ്ണീർ വാർത്തു (൫൫)പ്രാ
ർത്ഥിക്കുന്നതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/239&oldid=192187" എന്ന താളിൽനിന്ന് ശേഖരിച്ചത്