താൾ:GaXXXIV5 2.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

208 Jeremiah, XLVL. യിറമിയാ ൪൬.അ.

<lg n="൧൮"> അവിടേ വിളിക്കുന്നു. മലകളിൽ താബോരും കടപ്പുറത്തു കൎമ്മെലും എന്ന
കണമ്മനേ (സംഹൎത്താ) വരും. എൻ ജീവനാണ എന്നു സൈന്യങ്ങളുടയ
</lg><lg n="൧൯"> യഹോവ എന്ന പേരുള്ള രാജാവിൻ അരുളപ്പാടു. മിസ്രപുത്രിയായ
നിവാസിനിയേ, നിൎവ്വാസക്കോപ്പുകളെ കൂട്ടിക്കൊൾക, സാക്ഷാൽ
നോഫ് കടി ഇല്ലാതോളം വെന്തു ശൂന്യമാകും.

</lg>

<lg n="൨൦"> അഴകേറും കടച്ചി മിസ്ര തന്നേ, വടക്കു നിന്നോ ഒരു വേട്ടാളൻ വരു
</lg><lg n="൨൧"> ന്നു വരുന്നു. അതിന്റേ കൂലിച്ചേകക്കാരും അതിന്നുള്ളിൽ തടിപ്പിച്ച
കന്നുകിടാക്കൾക്ക് ഒക്കുന്നു, അവരും പുറം കാട്ടി ഒക്കത്തക്ക നില്ലാതേ പായുന്നതു വരെ സന്ദൎശിക്കും സമയം ആകുന്നു ആപദ്ദിവസം അവ
</lg><lg n="൨൨"> രുടെ മേൽ വരികയാൽ തന്നേ; ബലത്തോടേ നടന്നു വൃക്ഷങ്ങളെ
മുറിക്കുന്നവരെ പോലേ കോടാലികളുമായി അവളുടേ നേരേ വരിക
</lg><lg n="൨൩"> യാൽ അവളുടേ ഒച്ച നിരങ്ങുന്ന പാമ്പിന്ന് ഒത്തു. അവളുടേ കാടിനെ
അവർ വെട്ടും എന്നു യഹോവയുടേ അരുളപ്പാടു; അവർ ആരാഞ്ഞുകൂടാ
</lg><lg n="൨൪"> തോളം എണ്ണമില്ലാതേ വെട്ടുകിളികളിലും പെരുകയാൽ തന്നേ.- മിസ്ര
പുത്രി വടക്കേജനത്തിന്റേ കയ്യിൽ കൊടുക്കപ്പെട്ടു നാളിച്ചുപോകുന്നു.
</lg><lg n="൨൫"> ഇസ്രയേൽദൈവമായ സൈന്യങ്ങളുടയ യഹോവ പറയുന്നു: ഞാൻ
ഇതാ നോവിലേ ആമോൻ എന്നവനെയും ഫറോവെയും അവങ്കൽ
</lg><lg n="൨൬"> ആശ്രയിക്കുന്നവരെയും സന്ദൎശിക്കുന്നു. അവരുടേ പ്രാണനെ അന്വേ
ഷിക്കുന്നവരുടേ കയ്യിലും നബുകദ്രേചർ എന്ന ബാബേൽ രാജാവിന്റേ
കയ്യിലും അവന്റേ ദാസരുടേ കയ്യിലും ഞാൻ അവരെ കൊടുത്തുകളയും.
പിന്നേതിൽ അതു പുരാണനാളിൽ എന്ന പോലേ കുടിയിരിപ്പാകും
എന്ന് യഹോവയുടേ അരുളപ്പാടു. </lg><lg n="൨൭"> നീയോ ഭയപ്പെടായ്ക, എൻ ദാസനായ യാക്കോബേ; ഇസ്രായേലേ,
അഞ്ചരുതേ! ഞാനാകട്ടേ നിന്നെ ദൂരത്തുനിന്നും നിന്റേ സന്തതിയെ
പ്രവാസദിക്കിൽനിന്നും ഇതാ രക്ഷിക്കുന്നു. യാക്കോബ് മടങ്ങിവന്നു
</lg><lg n="൨൮"> ആരും മെരിട്ടാതേ സ്വൈര്യമായി അടങ്ങി പാൎക്കും. എൻ ദാസനായ
യാക്കോബേ, നീ ഭയപ്പെടായ്ക! ഞാനല്ലോ നിന്നോടു കൂടേ ഉണ്ടു എന്നു
യഹോവയുടേ അരുളപ്പാടു; ഞാൻ നിന്നെ ഉന്തി നീക്കിയ സകലജാ
തികളിൽ മുരമ്മുടിവു നടത്തിയാലും നിന്നോടു മുരമ്മുടിവു നടത്തുക ഇല്ല,
ന്യായത്തോടേ നിന്നെ ശിക്ഷിക്കും താനും, ഒട്ടും നിൎദ്ദോഷനായി വിടുക
യും ഇല്ല (൩൦, ൧൦. f.).
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/214&oldid=192135" എന്ന താളിൽനിന്ന് ശേഖരിച്ചത്