താൾ:GaXXXIV5 2.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ. ൯. അ. Isaiah, IX. 15

<lg n="൯, ൧"> ജാതികളുടെ മണ്ഡലം (ആകുന്ന ഗലീലയെയും) തേജസ്ക്കരിക്കും. ഇരി
ട്ടിൽ നടക്കുന്ന ജനം വലിയ വെളിച്ചത്തെ കാണുന്നു, മരണനിഴലിൻ
</lg><lg n="൨"> ദേശത്തിൽ പാൎക്കുന്നവരുടെ മേൽ പ്രകാശം തെളങ്ങുന്നു. നീ വലുതാ
ക്കാത്ത ജാതിയെ പെരുക്കുന്നു, നിന്റെ മുമ്പിൽ അവർ സന്തോഷിക്കു
ന്ന സന്തോഷം കൊയ്ത്തു കാലത്തേ സന്തോഷം പോലേ കവൎച്ചയെ പങ്കി
</lg><lg n="൩"> ടുകയിൽ മകിഴുന്ന കണക്കേ തന്നേ. നീ മിദ്യാന്റെ നാൾ എന്നപോ
ലേ (ന്യാ. ൭) അവരിൽ പാരിച്ച നുകവും തോളിലേ വടിയും തെളിക്കു
</lg><lg n="൪"> ന്നവന്റെ ദണ്ഡും ഒടിക്കയാൽ തന്നെ. ആരവത്തോടേ ചാഞ്ചാടുന്ന
വന്റെ ചെരിപ്പും ചോരകളിൽ പിരണ്ട വസ്ത്രവും എല്ലാം തീക്കിരയായി
</lg><lg n="൫"> കത്തുവാൻ പോരുമല്ലോ. കാരണം സുതൻ നമുക്കു പിറന്നു, മകൻ ന
മുക്കു തരപ്പെട്ടു, അവന്റെ തോളിന്മേൽ വാഴ്ച്ച ഉണ്ടു. ആയവന് അത്ഭു
തമന്ത്രി വീരദേവൻ നിത്യപിതാ സമാധാനപ്രഭു എന്നീ പേർ വിളിക്ക
</lg><lg n="൬"> യും ചെയ്യുന്നു. ദാവിദിൻ സിംഹാസനത്തിന്മേലും അവന്റെ രാജ്യ
ത്തിന്മേലും വാഴ്ചയുടെ വളൎച്ചെക്കും അറ്റമില്ലാത്ത സമാധാനത്തിനും
ആയിട്ടത്രേ, നീതിയാലും ന്യായത്താലും ഇന്നുമുതൽ എന്നെന്നേക്കും അതി
നെ സ്ഥാപിച്ചു താങ്ങുവാൻ തക്കവണ്ണമേ. സൈന്യങ്ങളുടയ യഹോവ
യുടെ എരിവ് ഇതിനെ ചെയ്യും.

</lg>

൯. അദ്ധ്യായ0.

ശമൎയ്യയിലേ ഡംഭൂ ദൈവത്തിൻ ന്യായവിധികളാൽ ശമിക്കായ്കകൊണ്ടും
(൧൨) നടത്തുന്നവർ ജനത്തെ തെറ്റിക്കകൊണ്ടും (൧൭) ഉൾഛിദ്രം വളരുക
കൊണ്ടും (൧൦,൧) ന്യായദാതാക്കൾ അനീതിയെ വിടായ്കകൊണ്ടും ഇസ്രയേലിൽ
ദെവകോപം മാറാതേ നിൽക്കുന്നു.

<lg n="൭"> കൎത്താവ് യാക്കോബിൽ ഒരു വചനം അയച്ചതു ഇസ്രയേലിൽ തട്ടും,
</lg><lg n="൮"> എഫ്ര യിമും ശമൎയ്യാ‌വാസിയുമായി ജനം ഒക്കത്തക്ക അറിവാ‌ന്തക്കവണ്ണ
മേ; "ഇട്ടികകൾ വീണിരിക്കേ നാം വെട്ടുകല്ല് കൊണ്ടു കെട്ടും, അമാറ
ത്തികളെ വെട്ടിയിരിക്കേ ദേവതാരങ്ങളെ പകരം നാട്ടിക്കൊള്ളാം" എ
</lg><lg n="൯"> ന്നു ഗൎവ്വത്താലും ഹൃദയവലിപ്പത്താലും പറയുന്നവർ തന്നേ. എന്നിട്ടു യ
ഹോവ രചീന്റെ മാറ്റാന്മാരെ (അശ്ശൂരെ) അതിന്മേൽ ഉയൎത്തി അവ
</lg><lg n="൧൦"> ന്റെ ശത്രുക്കളെ കോപ്പിടുവിക്കുന്നു. കിഴക്കേ അറാമും പടിഞ്ഞാറേ ഫ
ലിഷ്ടരും ആയവർ ഇസ്രയേലിനെ വായി തിങ്ങവിങ്ങ തിന്നുകളകയും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/21&oldid=191650" എന്ന താളിൽനിന്ന് ശേഖരിച്ചത്