താൾ:GaXXXIV5 2.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

196 Jeremiah, XL. യിറമിയാ ൪൦. അ.

<lg n="൧൭"> വിക്കും. ആ നാളിൽ ഞാൻ നിന്നെ ഉദ്ധരിക്കും എന്നു യഹോവയുടേ
അരുളപ്പാടു; നീ അഞ്ചുന്ന പുരുഷന്മാരുടേ കയ്യിൽ കൊടുക്കപ്പെടുകയും
</lg><lg n="൧൮"> ഇല്ല. നീ എന്നിൽ ആശ്രയിക്കകൊണ്ടു വാളാൽ പടുകയില്ല, ഞാൻ
നിന്നെ വഴുതിപ്പോരുമാറാക്കും, നിൻ പ്രാണൻ നിണക്കു കൊള്ളായ്‌വരി
കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൪൦. അദ്ധ്യായം. (—൪൫)

നാടുവാഴിയായ ഗദല്യാവോടു യിറമിയാവും (൭) മണ്ടിചിന്നിപ്പോയ പലരും
കൂടിയപ്പോൾ (൧൩) അമ്മോന്യന്റേ ദുൎബ്ബോധത്താൽ (൩൧,൧) ഇശ്മയേൽരാജ
പുത്രൻ നാടുവാഴിയെയും (൪) മറ്റനേകരെയും കൊല്ലുക കൊണ്ടു (൧൧) ശേഷി
ച്ചവർ കൽദയരെ പേടിച്ചു തെക്കോട്ടു വാങ്ങി.

<lg n="൧"> അകമ്പടിമേലാളായ നബുജരദാൻ യിറമിയാവെ റാമയിൽനിന്നു വി
ടുവിച്ച ശേഷം ഇവനു യഹോവയിൽനിന്നുണ്ടായ വചനം.

</lg>

<lg n="൧">യരുശലേമിലും യഹൂദയിലും ഉള്ളവർ ബാബേലിലേക്കു പ്രവസിക്കേ
</lg><lg n="൨"> ണ്ടുന്ന കൂട്ടത്തിൽ യിറമിയാവും തളകളാൽ കെട്ടുപെട്ടിരുന്നു. അകമ്പടി
</lg><lg n="൩"> മേലാൾ അവനെ എടുത്തുവരുത്തിയാറേ അവനോടു പറഞ്ഞു: നിന്റേ
ദൈവമായ യഹോവ ഈ സ്ഥലത്തിന്മേൽ ഈ ദോഷം ഉരെച്ചു, യഹോവ
ഉരെച്ചവണ്ണം വരുത്തി ചെയ്തും ഇരിക്കുന്നു. നിങ്ങൾ യഹോവയോടു
പിഴെച്ചു അവന്റേ ശബ്ദം കേളായ്കയാൽ ഇത്തരം നിങ്ങൾക്കു ഉണ്ടായി.
</lg><lg n="൪"> ഇപ്പോൾ നിൻ കൈകളിലുള്ള തളകളിൽനിന്ന് ഞാൻ ഇതാ നിന്നെ
ഇന്ന് അഴിക്കുന്നു; എന്റേ കൂട ബാബേലിൽ പോരുവാൻ തോന്നി
യാൽ വരിക, ഞാൻ നിന്നെ കടാക്ഷിക്കും; എന്റേ കൂട ബാബേലിൽ
പോരുന്നതു തെളിയാഞ്ഞാൽ വേണ്ടാ; കണ്ടാലും ദേശം ഒക്കയും നിന്റേ
മുമ്പാകേ കിടക്കുന്നു, പോവാൻ നല്ലതും ഉചിതവും ആയി തോന്നുന്നവി
</lg><lg n="൫"> ടേക്കു പോയിക്കൊൾക! എന്നാറേ (യിറമിയാ) തിരിയാതേ നിന്നപ്പോൾ
(മേലാൾ പറഞ്ഞു:) ബാബേൽരാജാവു യഹൂദാനഗരങ്ങളിൽ അധിക
രിപ്പിച്ച ശഫാൻപുത്രനായ അഹിക്കാംപുത്രനായ ഗദല്യാവോടു ചെന്നു
ചേൎന്നു ജനത്തിൻമദ്ധ്യേ പാൎത്തുകൊൾകിലുമാം. അല്ലാതേ പോവാൻ
ഉചിതമായി തോന്നുന്ന എവിടത്തേക്കും പോയിക്കൊൾക! എന്നിട്ടു
അകമ്പടിമേലാൾ അവനു ആഹാരഭാഗവും സമ്മാനവും കൊടുത്തു അവനെ
</lg><lg n="൬"> അയച്ചു. യിറമിയാ അഹിക്കാംപുത്രനായ ഗദല്യാവിൻ അടുക്കേ മിസ്പ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/202&oldid=192103" എന്ന താളിൽനിന്ന് ശേഖരിച്ചത്