താൾ:GaXXXIV5 2.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൮. അ. Isaiah, VIII. 3

<lg n="൨൪"> സ്ഥലം ഒക്കയും അന്നാൾ മുള്ളിന്നും കാരെക്കും ഭവിക്കയും, ദേശം എ
ല്ലാം മുള്ളും കാരയും ആയ്പ്പോകയാൽ അമ്പും വില്ലുംകൊണ്ട് അങ്ങു ന
</lg><lg n="൨൫"> ടക്കയും, കൈക്കോട്ട്കൊണ്ടു കൊത്തുന്ന എല്ലാ മലകളും മുൾക്കാരകളി
ലേ ഭയം നിമിത്തം നീ ചെല്ലാതേ കാളയെ അയപ്പാനും ആടു ചവിട്ടു
വാനും ആയി തീരുകയും ആം.

</lg>

<lg n="൮,൧"> അനന്തരം യഹോവ എന്നോടു പറഞ്ഞു: നി ഒരു വലിയ പലക എ
ടുത്തുംകൊണ്ടു പടുവെഴുത്തുകൊണ്ട് അതിൽ (കവൎച്ച വേഗം, കൊള്ള
</lg><lg n="൨"> വിരവു) മഹേൎഷലാൽഹഷ്പാജ് ആയവന് എന്നു വരെക്ക. അതിന്നു വി
ശ്വസ്തസാക്ഷികളായിട്ട് പുരോഹിതനായ ഉരിയാവിനെയും യബരെ
</lg><lg n="൩"> ക്യാവിൻ മകനായ ജകൎയ്യാവിനെയും ഞാൻ വെച്ചുകൊള്ളും. എന്നാറേ
ഞാൻ പ്രവാചകയോടു ചേൎന്നു അവൾ ഗൎഭം ധരിച്ചു മകനെ പ്രസവി
ച്ചപ്പോൾ യഹോവ എന്നോട്പറഞ്ഞിതു: "ഇവന്നു മഹേൎശലാൽഹഷ്പാ
</lg><lg n="൪"> ജ് എന്നു പേർ ഇടുക. കാരണം ബാലൻ എൻ അപ്പൻ എൻ അമ്മ
എന്നു വിളിപ്പാൻ അറിയും മുമ്പേ ദമഷ്ക്കിന്റെ ദ്രവ്യവും ശമയ്യയുടെ കവ
ർച്ചയും അശ്ശൂർരാജാവിന്റെ മുമ്പാകേ കൊണ്ടുവരപ്പെടും."

</lg>

൮. അദ്ധ്യായം. (— ൯, ൬.)

അശ്ശൂൎയ്യശിക്ഷ വേണ്ടിവന്നാലും (൯) സാധുക്കൾ ഇമ്മാനുവേലിൽ തന്നേ
ആശ്രയിച്ചു (൧൨) പരീക്ഷാകാലത്തിൽ ശത്രുക്കളെ അല്ല യഹോവയെ ഭയപ്പെ
ടേണ്ടതു. (൧൬) ദേവവാക്കിൽ തേറിക്കൊണ്ടാൽ ലോകരുടെ അരിഷ്ടതയെ
ഒഴിച്ചു (൨൩) മശീഹാവതാരത്താൽ സമാധാനരാജ്യത്തെ പാൎത്തുകൊള്ളാം.

<lg n="൫. ൬"> പിന്നേയും യഹോവ എന്നോടു ചൊല്ലിയതു: പതുക്കേ ഒഴുകുന്ന ശി
ലോഹവെള്ളത്തെ ഈ ജനം വെറുത്തു രചീനിലും രമല്യാപുത്രനിലും ആ
</lg><lg n="൭"> നന്ദിക്ക ഹേതുവാൽ തന്നേ. കണ്ടാലും കത്താവ് നദിയുടെ ഊറ്റമുള്ള
പെരുവെള്ളമാകുന്ന അശ്ശൂർരാജാവിനെ സൎവ്വതേജസ്സുമായി അവരുടെ
മേൽ കരേറ്റുന്നുണ്ടു. അതും എല്ലാ തീരങ്ങളെയും കവിഞ്ഞു സകലമി
</lg><lg n="൮"> ട്ടാൽപ്രദേശത്തും വഴിഞ്ഞുചെന്നു, യഹൂദയിൽ പൊങ്ങി തുളുമ്പി പ്രവാ
ഹിച്ചു കഴുത്തോളം എത്തി കൈകളും നീണ്ടു ഇമ്മാനുവേലേ നിന്റെ ദേ
ശത്തിൻ പരപ്പിൽ (എങ്ങും) നിറഞ്ഞുപോകും.

</lg>

<lg n="൮"> അല്ലയോ വംശങ്ങളേ കയൎപ്പിൻ, മിരണ്ടും പോവിൻ, ഭൂമിയിലേ സ
ൎവ്വദൂരതകളായുള്ളോവേ ചെവിക്കൊൾവിൻ! അര കെട്ടിക്കൊൾവിൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/19&oldid=191646" എന്ന താളിൽനിന്ന് ശേഖരിച്ചത്