താൾ:GaXXXIV5 2.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ. ൩൪. അ. Jeremiah, XXXIV. 183

III. പ്രബന്ധം. യരുശലേമിൻ കലാപകാലത്തു
പ്രവാചകൻ വ്യാപരിച്ചനുഭവിച്ചതും.

(അ. ൩൪—൪൫.)

൩൪. അദ്ധ്യായം.

പട്ടണനിരോധകാലത്തിങ്കൽ രാജാവോടു കല്ദ യരുടേ ജയത്തെ അറിയിച്ചതും
(൮) അടിമകളുടേ വിടുതലെ തലവർ നിഷ്ഫലമാക്കുകകൊണ്ടു ശിക്ഷ വരുമ്പ്രകാ
രം ഗ്രഹിപ്പിച്ചതും.

<lg n="൧"> ബാബേൽരാജാവായ നബുകദ്രേചർ സകലസൈന്യവും അവന്റേ
കൈവാഴ്ചക്കടങ്ങിയ ഭൂമിയിലേ സൎവ്വരാജ്യങ്ങളും എല്ലാ വംശങ്ങളു
മായി യരുശാലേമെയും അതിന്നടുത്ത സകലനഗരങ്ങളെയും കൊള്ളേ
പോരാടുമ്പോൾ യഹോവയിൽനിന്നു യിറമിയാവിന്ന് ഉണ്ടായ വചന
മാവിതു.

</lg>

<lg n="൨"> ഇസ്രയേലിൻ ദൈവമായ യഹോവ പറയുന്നിതുഹ്: യഹൂദാരാജാവായ
ചിദക്കിയാവോടു നീ ചെന്നു പറയേണ്ടുന്നിതു: യഹോവ ഇപ്രകാരം പ
റയുന്നു: (൩൨, ൨ff.) ഞാൻ ഇതാ ഈ പട്ടണത്തെ ബാബേൽരാജാവി
ന്റേ കൈക്കൽ കൊടുക്കുന്നു, അവൻ അതിനെ തീ ഇട്ടു ചുട്ടുകളയും.
</lg><lg n="൩">നീ അവന്റേ കയ്യിൽനിന്നു ചാടിപ്പോകാതേ പിടിക്കപ്പെടുകയും അ
വന്റേ കയ്യിൽ ഏല്പിക്കപ്പെടുകയും ആം. നിന്റേ കൻണുകൾ ബാബേൽ
രാജാവിന്റേ കണ്ണുകളെ കാണും, അവൻ വായ്ക്കു വായായി നിന്നോടു
</lg><lg n="൪">സംസാരിക്കും, നീ ബാബേലിൽ ചെൽകയും ചെയ്യും. എങ്കിലും യഹോവാ
വചനത്തെ കേൾക്ക: യഹൂദാരാജാവായ ചിദക്കിയാവേ നിന്നെ ചൊല്ലി
</lg><lg n="൫">യഹോവ പറയുന്നിതു: നീ വാളാൽ മരിക്ക ഇല്ല സമാധാനത്തിൽ മരി
ക്കും, നിന്റേ മുമ്പിലത്തേ പുരാണരാജാക്കന്മാരായ അഛ്ശന്മാൎക്കു സുഗന്ധ
ങ്ങളെ എരിച്ചതു പോലേ നിണക്കും കത്തിക്കയും "അയ്യോ തമ്പുരാനേ"
എന്നു തൊഴിക്കയും ചെയ്യും. ഒരു വാക്കു ഞാൻ ഉരെച്ചുവല്ലോ എന്നു യ
</lg><lg n="൬">യഹോവയുടേ അരുളപ്പാടു.— ഈ വാക്കുകളെ ഒക്കയും യിറമിയാപ്രവാ
ചകൻ യഹൂദാരാജാവായ ചിദക്കീയാവോടു യരുശലേമിൽ ചൊല്ലിയതു,
</lg><lg n="൭"> ബാബേൽരാജാവിന്റേ ബലം യരുശലേമിന്നും മിഞ്ചിനിൽക്കുന്ന സകല
യഹൂദാനഗരങ്ങൾക്കും എതിർപൊരുമ്പോൾ തന്നേ. അന്നു ലാകീശ് അ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/189&oldid=192046" എന്ന താളിൽനിന്ന് ശേഖരിച്ചത്