താൾ:GaXXXIV5 2.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൨.അ. Jeremiah, XXXII. 177

<lg n="൪൦"> മാറിപ്പോകും. പിണങ്ങൾക്കും ചാരത്തിന്നും ഉള്ള താഴ്വര ഒക്കയും കി
ദ്രോന്തോട്ടുവരേ കിഴക്കോട്ടു കുതിരവാതിൽക്കോൺപൎയ്യന്തം എല്ലാം കടു
ന്തുക്കങ്ങളും യഹോവെക്കു വിശുദ്ധമാകും. (പട്ടണത്തെ) ഇനി എന്നും
പൊരിക്കയും ഇടിക്കയുമ്മ് ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൩൨. അദ്ധ്യായം.

വിരോധകാലത്തിൽ ഒരു നിലം വിലെക്കു വാങ്ങേണ്ടി വന്നാറെ (൧൬) ഇ
തെന്ത് എന്നു സംശയിച്ച ശേഷം (൨൬) ഇസ്രയേലിന്നു മുമ്പിൽ ശിക്ഷ പിന്നിൽ
തേജസ്സുള്ള പുനൎജ്ജന്നനം അറിയിച്ചതു.

<lg n="൧,൨">നബുകദ്രേചരുടേ പതിനെട്ടാം ആണ്ടാകുന്ന യഹൂദരാജാവായ ചിദ
ക്കീയാവിൻ പത്താം ആണ്ടിൽ ബാബേൽ രാജാവിന്റേ ബലം യരുശ
ലേമെ മുട്ടിച്ചുകൊണ്ടിരിക്കേ യഹോവയിൽനിന്നു യിറമിയാവിന്നുണ്ടായ
</lg><lg n="൩">വചനം. അന്നു യഹൂദാരാജാവായ ചിദക്കീയാ യിറമിയാപ്രവാചക
നോടു" യഹോവ ഇപ്രകാരം പറയുന്നു ഞാൻ ഇതാ ഈ പട്ടണം ബാ
ബേൽരാജാവിന്റേ കൈകൾ കൊടുക്കുന്നു (൩൪, ൩) അവൻ അതിനെ
</lg><lg n="൪">പിടിക്കും, യഹൂദാരാജാവായ ചിദക്കീയാ കല്ദയരുടേ കയ്യിൽനിന്നു
ചാടിപ്പോകാതേ ബാബേൽരാജാവിൻ കൈക്കൽ ഏല്പിക്കപ്പെടും, ഇവ
</lg><lg n="൫">നോടു വായ്ക്ക് വായ് സംസാരിക്കും കണ്ണാലേ കണ്ണും കാണും, ചിദക്കീ
യാവെ ഇവൻ ബാബേലിൽ കൊണ്ടുപോകയും അവിടേ ഞാൻ അവ
നെ സന്ദൎശിക്കുംവരേ അവൻ ഇരിക്കയും ചെയ്യും എന്നും യഹോവയുടേ
അരുളപ്പാട് എന്നും, നിങ്ങൾ കൽദയരോടു പൊരുതാൽ സാദിക്ക ഇല്ല
എന്നും, നീ പ്രവചിപ്പാൻ എന്ത്? എന്നു ചൊല്ലി തടുക്കകൊണ്ടു, യിറ
മിയാ യഹൂദാരാജാലയത്തിലേ കാവൽമുറ്റത്തു അടെക്കപ്പെട്ടു കിടക്കുന്നു.

</lg>

<lg n="൬">അന്നു മിറിയാ പറഞ്ഞു: എനിക്കു യഹോവാവചനം ഉണ്ടായിതു:
</lg><lg n="൭">നിന്റേ ഇളയപ്പനായ ശല്ലുമിൻപുത്രൻ ഹനമേൽ ഇതാ നിന്റേ അടു
ക്കേ വന്നു അനഥോത്തിൽ എന്റെ നിലത്തെ വാങ്ങിക്കൊൾക! വീണ്ടു
കൊൾവാനുള്ള അനന്ത്ര‌വന്യായം (൩ മോ. ൨൫, ൨൫) നിനക്കല്ലോ ആകു
</lg><lg n="൮">ന്നതു എന്നു പറയും. എന്നുള്ള യഹോവാവചനപ്രകാരം ഇളയപ്പന്റേ
പുത്രൻ ഹനമേൽ കാവൽമുറ്റത്തു എന്നരികേ വന്നു: ബിന്യാമിന്ദേശ
ത്തുള്ള അനഥോത്തിലേ എന്റേ നിലത്തെ വാങ്ങിക്കൊൾക്കേ വേണ്ടു,
അവകാശന്യായം നിനക്കുള്ളതു വീണ്ടെടുപ്പും നിനക്കത്രേ വിലെക്കു

</lg>12

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/183&oldid=192029" എന്ന താളിൽനിന്ന് ശേഖരിച്ചത്