താൾ:GaXXXIV5 2.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 Jeremiah, XXVI. യിറമിയാ ൨൬. അ.

<lg n="">നിങ്ങൾ ശിക്ഷയില്ലാതേ ഇരിക്കയില്ല ഭൂമിയുടേ സകലനിവാസികളുടേ
മേലും ഞാൻ സാക്ഷാൽ വാളിനെ വിളിച്ചുവരുത്തുന്നു എന്നു സൈന്യ
ങ്ങളുടയ യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൩൦"> നീയോ ഈ വാക്കുകളെ ഒക്കയും അവരോടു പ്രവചിച്ചു പറക: യ
ഹോവ ഉയരത്തിൽനിന്ന് അലറി തന്റേ വിശുദ്ധപാൎപ്പിടത്തിങ്കന്നു
സ്വശബ്ദത്തെ കേൾപ്പിക്കും. വാവിട്ടലറുന്നതു തന്റേ പുലത്തിന്നു നേ
രേ, ചക്കു മെതിക്കുന്നവരെ പോലേ അട്ടഹാസം തുടരുന്നതു സകലഭൂവാ
</lg><lg n="൩൧"> സികൾക്കു നേരേ തന്നേ. കോലാഹലം ഭൂമിയുടേ അറുതിയോളം ചെ
ല്ലുന്നതു യഹോവ ജാതികളോടു വ്യവഹരിക്കയും സകലജഡത്തോടും വാ
ദിക്കയും ഹേതുവാൽ തന്നേ; ദുഷ്ടന്മാരെ വാളിന്നു നൽകി എന്നു യഹോവ
</lg><lg n="൩൨"> യുടേ അരുളപ്പാടു- സൈന്യങ്ങളുടയ യഹോവ പറയുന്നിതു: തിന്മ
അതാ ജാതിയിൽനിന്നു ജാതിക്കു പുറപ്പെടുന്നു; ഭൂമിയുടേ ഉത്തരഭാഗത്തി
</lg><lg n="൩൩"> ങ്കന്നു മഹാകൊടുങ്കാററും ഉണൎന്നെഴും, അന്നു യഹോവയാൽ പട്ടവർ
ഭൂമിയുടേ അറ്റം മുതൽ അറ്റംവരേയും കിടക്കും, അവരെ തൊഴിപ്പാറും
ഇല്ല കൂട്ടുകയും പൂത്തുകയും ഇല്ല നിലത്തിന്മേൽ വളമായി ചമകേ ഉള്ളൂ.
</lg><lg n="൩൪"> അല്ലയോ ഇടയന്മാരേ മുറയിട്ടു നിലവിളിപ്പിൻ! ആട്ടിങ്കൂട്ടത്തിൽ ഉദാര
ന്മാരേ ചാരം പിരളുവിൻ! അറുത്തുകളവാൻ നിങ്ങടേ വാഴുനാൾ തിക
ഞ്ഞു, ഞാൻ നിങ്ങളെ ചിതറിക്കും മേത്തരമായ ഉരുപോലേ നിങ്ങൾ വീ
</lg><lg n="൩൪"> ഴും; ഇടയന്മാൎക്കു ഗതികെടും, കൂട്ടത്തിൽ ഉദാരന്മാൎക്കും ഒഴിവു കാണാ.
</lg><lg n="൩൬"> ഹാ ഇടയന്മാരുടേ നിലവിളിയും കൂട്ടത്തിൽ ഉദാരന്മാരുടേ കരച്ചലും
കേൾക്കായി, യഹോവ അവരുടേ മേച്ചലിനെ പാഴാക്കയാൽ തന്നേ;
</lg><lg n="൩൭"> സമാധാനപ്പുലങ്ങൾ ഇളെച്ചു പോകുന്നതു യഹോവയുടേ കോപച്ചൂടുകൊ
</lg><lg n="൩൮"> ണ്ടത്രേ. അവൻ ഇളങ്കേസരിയെ പോലേ തൻ വള്ളിക്കെട്ടിനെ വിട്ടു
വന്നു ഒടുക്കുന്ന വാളിനാലും തിരുക്കോപച്ചൂടിനാലും അവരുടേ ദേശം
പാഴായ്പ്പോയല്ലോ.

</lg>

൨൬. ആധ്യായം.

ശിക്ഷാപ്രവാദം നിമിത്തം (൮), യിറമിയാ വദ്ധ്യനായി തോന്നിയതും
(൨൦) ഊരിയാവെ വധിച്ചതും.

<lg n="൧"> യോശിയ്യാപുത്രനായ യോയാക്കീം എന്ന യഹൂദാരാജാവു വാണുതുടങ്ങു
</lg><lg n="൨"> മ്പോൾ യഹോവയിൽനിന്ന് ഈ വചനം ഉണ്ടായി: യഹോവ പറയു
ന്നിതു: നീ യഹോവാലയത്തിന്റേ പ്രാകാരത്തിൽ നിന്നുകൊണ്ടു യഹോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/168&oldid=191963" എന്ന താളിൽനിന്ന് ശേഖരിച്ചത്