താൾ:GaXXXIV5 2.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൫. അ. Jeremiah, XXV. 159

<lg n="൩"> ഹേ യിറമിയാ നീ എന്തു കാണുന്നു? എന്നു യഹോവ ചോദിച്ചതിന്നു
ഞാൻ പറഞ്ഞു: അത്തിപ്പഴങ്ങൾ തന്നേ; അതിൽ നല്ല പഴങ്ങൾ അതി
നല്ലവ ആകുന്നു, ചീത്തയായവ ഏറ്റം ചീത്ത, തിന്നരുതാതോളം വിട
</lg><lg n="൪, ൫">ക്കു.— എന്നാറേ യഹോവാവചനം എനിക്കുണ്ടായിതു: ഇസ്രയേലിൻ
ദൈവമായ യഹോവ പറയുന്നിതു: ഈ നല്ല അത്തിപ്പഴങ്ങളെ (നോ
ക്കും) പോലേ ഞാൻ ഇവിടുന്നു കൽദയനാട്ടിൽ അയച്ചു വിട്ട യഹൂദയിലേ
</lg><lg n="൬"> പ്രവാസകൂട്ടത്തെ നന്മെക്കായി കരുതി, ഗുണത്തിന്നായി എൻ കണ്ണു
കളെ അവരിൽ ഇട്ടു അവരെ ഈ ദേശത്തേക്കു മടക്കി വരുത്തി ഇടിക്കാ
</lg><lg n="൭"> തേ പണിതും പൊരിക്കാതേ നട്ടും കൊള്ളും. ഞാൻ യഹോവ എന്ന് എ
ന്നെ അറിവാൻ തക്ക ഹൃദയത്തെയും അവൎക്കു നൽകും, അവർ എനിക്കു
ജനവും ഞാൻ അവൎക്കു ദൈവവും ആകും, സൎവ്വമനസാ അവർ എങ്കലേ
</lg><lg n="൮"> ക്കു തിരിയും സത്യം.- പിന്നേ യഹോവ പറയുന്നിതു: തിന്നരുതാ
തോളം വിടക്കായ ചീത്ത അത്തിപ്പഴങ്ങളെ ചെയ്യും പോലേ യഹൂദാരാ
ജാവായ ചിദക്കിയ്യാവെയും അവന്റേ പ്രഭുക്കളെയും യരുശലേമിൻ ശേ
ഷിപ്പായി ഈ ദേശത്തിൽ ശേഷിച്ചവരെയും മിസ്രദേശത്തു വസിപ്പവ
</lg><lg n="൯"> രെയും ഞാൻ ചെയ്യും. (൧൫,൪) ഭൂമിയിലേ സകലരാജ്യങ്ങൾക്കും അ
വരെ മെയ്യേറുവാൻ തിന്മെക്കായി കൊടുത്തു, അവരെ തള്ളി ആട്ടുന്ന
സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചാല്ലും കുത്തുമൊഴിയും പ്രാക്കലും
</lg><lg n="൧൦"> ആക്കിവെച്ചു, അവൎക്കും പിതാക്കന്മാൎക്കും കൊടുത്ത നാട്ടിൽനിന്ന് ഒടു
ങ്ങുവോളം വാളിനെയും ക്ഷാമത്തെയും മഹാരോഗത്തെയും അവരിൽ
അയച്ചു പോരുകയും ചെയ്യും.

</lg>

2. ബാബേല്യയുഗനിൎണ്ണയം. (൨൫-൨ൻ.)

൨൫. അദ്ധ്യായം.

അനുതപിക്കാത്ത യഹൂദെക്കു ൭൦ ആണ്ടേപ്രവാസം ആകുന്ന ശിക്ഷ തട്ടി
യ ശേഷം (൧൨) ബാബേലിലും ന്യായവിധി അകപ്പെടും. (൧൫) പ്രവാചകൻ
ചുറ്റുമുള്ള വംശങ്ങളെ കോപപാത്രത്തെ കുടിപ്പിക്കയും (൩൦) അവരുടേ ശിക്ഷ
യെ അറിയിക്കയും ചെയ്യുന്നു.

<lg n="൧"> യോശിയ്യാപുത്രനായ യോയാക്കീം എന്ന യഹുദാരാജാവിന്റേ
നാലാം ആണ്ടാകുന്ന ബാബേൽരാജാവായ നബുകദ്രേചരിൻ ഒന്നാം ആണ്ടിൽ
</lg><lg n="൨"> യഹൂദയിലേ സൎവ്വജനത്തിന്മേൽ ഉണ്ടായ വചനം. പ്രവാചകനായ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/165&oldid=191956" എന്ന താളിൽനിന്ന് ശേഖരിച്ചത്