താൾ:GaXXXIV5 2.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 Jeremiah, XVII. യിറമിയാ ൧൭. അ.

<lg n="൩"> ൎക്കുന്നു). നാട്ടിൽ എന്റേ മലയെയും നിന്റേ മുതലും ഭണ്ഡാരങ്ങളെയും
അങ്ങേ എല്ലാ അതിരുകളിലും ഉള്ള പാപം നിമിത്തം നിന്റേ കുന്നുകാ
</lg><lg n="൪"> വുകളെയും കൊള്ളയാക്കി കൊടുക്കും. നിണക്കു തന്ന അവകാശത്തെ
നീ മുതലായി തന്നേ നീ (തരിശായി ൨. മോ. ൨൩, ൧൧) ഇട്ടേച്ചു പോ
കും, അറിയാത്ത ദേശത്തിൽ ഞാൻ നിന്നെ ശത്രുക്കളെ സേവിപ്പിക്കും;
കാരണം എൻ കോപത്തിൽ നിങ്ങൾ തീ കത്തിച്ചതു യുഗത്തോളം എരി
യും (൧൫, ൧൩. ൧൪.).

</lg>

൧൭. അദ്ധ്യായം.

(൫) നാശത്തിന്നും രക്ഷെക്കും മൂലങ്ങൾ ഇന്നവ എന്നും (൧൮) ജീവമാൎഗ്ഗം
ഇന്നതെന്നും കാട്ടിയതു.

<lg n="൫"> യഹോവ പറയുന്നിതു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തൻ ഭുജ
മാക്കി ഹൃദയം യഹോവയെ വിട്ടു നീങ്ങുന്ന പുരുഷൻ ശപിക്കപ്പെട്ടവൻ!
</lg><lg n="൬"> അവൻ പാഴ്നിലത്തിലേ നിരാധാരനു സമനായി നന്മവരുന്നതു കാണാ
</lg><lg n="൭"> തേ മരുശൂഷ്ക്കങ്ങളിലും കുടിയില്ലാത്ത ഉവൎന്നാട്ടിലും പാൎക്കും.- യഹോ
വയിൽ തേറി, യഹോവയെ തന്റേ ആശ്രയമാക്കിയ പുരുഷൻ അനു
</lg><lg n=൮"> ഗ്രഹിക്കപ്പെട്ടവൻ. അവൻ നീരരികിൽ നട്ട മരത്തിന്നു സമനായി
കൈത്തോട്ടിലേക്കു വേരുകളെ നീട്ടി, ഉഷ്ണം വരുന്നതിന്നു ഭയപ്പെടാതേ
ഇലകൾ പച്ചയായിരിക്കേ വറുതിയാണ്ടിലും പേടിക്കാതേ ഫലം കായ്
</lg><lg n="൯"> ക്കുന്നത് ഒഴിക്കാതേ വാഴും. ഹൃദയം എന്നതു എല്ലാറ്റിലും ധൂൎത്തേറിയ
തും അസാദ്ധ്യരോഗിയും ആകുന്നു; അതിനെ അറിയാകുന്നവൻ ആർ?
</lg><lg n="൧൦"> യഹോവയായ ഞാൻ ഹൃദയത്തെ ആരാഞ്ഞു ഉൾപ്പൂവുകളെ ശോധന
ചെയ്യുന്നതു അവനവനു തൻ വഴിക്കും പ്രവൃത്തികളുടേ ഫലത്തിന്നും തക്ക
</lg><lg n="൧൧"> വണ്ണം കൊടുപ്പാൻ തന്നേ. താൻ ഇടാത്ത മുട്ടയെ പൊരുന്നുന്ന കുയിൽ
ആയതു ന്യായത്താലല്ലാതേ സമ്പത്ത് ഉണ്ടാക്കുന്നവൻ; വാഴുനാളിന്റേ
പാതിക്ക് അത് അവനെ വിടും അവൻ അവസാനത്തിൽ മൂഢനാകയും
</lg><lg n="൧൨"> ചെയ്യും.— ഹേ തേജസ്സിൻ സിംഹാസനവും ആദിമുതൽ ഉയരവും
</lg><lg n="൧൩"> ആയ ഞങ്ങടേ വിശുദ്ധസ്ഥലമേ! ഇസ്രയേലിൻ പ്രത്യാശയാകുന്ന യ
ഹോവേ നിന്നെ വിടുന്നവർ എല്ലാം നാണിച്ചുപോകും. എന്നോട് അ
കലുന്നവർ യഹോവ എന്ന ജീവവെള്ളത്തിൻ ഉറവിനെ വിട്ടതുകൊണ്ടു
മണ്ണിൽ എഴുതപ്പെടും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/150&oldid=191925" എന്ന താളിൽനിന്ന് ശേഖരിച്ചത്