താൾ:GaXXXIV5 2.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 Isaiah, LXII. യശയ്യാ ൬൨. അ.

<lg n="">അല്ലോ അവർ രക്ഷാവസ്ത്രങ്ങൾ എന്നെ ഉടുപ്പിച്ചു നീതിയുടേ അങ്കി
</lg><lg n="൧൧"> കൊണ്ടു പുതെപ്പിച്ചു. എങ്ങനേ എന്നാൽ ഭൂമി തന്റേ മുളയെ വിളയി
ക്കും പോലേ തോട്ടം വിതച്ചതിനെ മുളെപ്പിക്കുമ്പോലേ കർത്താവായ
യഹോവ സകലജാതികളും കാൺങ്കേ നീതിയും സ്തുതിയും വിളയിക്കും.

</lg>

൬൨. അദ്ധ്യായം.

യഹോവ യരുശലേമിന്നു പുതിയ വേൾവി കഴിക്കുന്നതല്ലാതേ (൬)നഗര
ത്തിന്നു പ്രവാചകരെ കാവലാക്കി (൮)നിത്യസമാധാനം മുതലായ വാഗ്ദത്ത
നിവൃത്തിയെ ഉറപ്പിച്ചുകൊടുക്കുന്നു.

<lg n="൧"> ചിയ്യോനെ ചൊല്ലി ഞാൻ അടങ്ങുകയില്ല, യരുശലേമെ ചൊല്ലി ഇളെ
ച്ചിരിക്കയും ഇല്ല, അവളുടേ നീതി തുളക്കം പോലേയും രക്ഷ കത്തുന്ന
</lg><lg n="൨"> പന്തം പോലേയും ഉദിച്ചു വിളങ്ങുംവരേ തന്നേ. ജാതികൾ നിന്റേ
നീതിയും എല്ലാ രാജാക്കളും നിന്റേ തേജസ്സും കാണും, യഹോവവാ
യി നിശ്ചയിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടുകയും ചെയ്യും.
</lg><lg n="൩"> നീ യഹോവക്കയ്യിൽ അഴകിയ കിരീടവും നിൻ ദൈവകരത്തിൽ രാജ
</lg><lg n="൪"> മുടിയും ആകും. നിന്നെ ഇനി "ഉപേക്ഷിത" എന്നു ചൊല്ലുമാറില്ല, നിൻ
ദേശം ഇനി "പാഴായത്" എന്നു ചൊല്വാറും ഇല്ല, "ഹെഫ്ചിബാ (അവ
ളിൽ എൻ ഇഷ്ടം)" എന്നു നിണക്കും "ബയൂലാ (വേട്ടവൾ)" എന്നു ദേശ
ത്തിന്നും വിളിക്കപ്പെടും; യഹോവെക്കു നിന്നിൽ ഇഷ്ടം ഉണ്ടായി ദേശ
</lg><lg n="൫"> ത്തിന്നു വേൾവി കഴികയും ചെയ്യുമല്ലോ. യുവാവു കന്യയെ വേൾക്കു
മ്പോലേ നിന്റേ പുത്രന്മാർ നിന്നെ വേൾക്കും, കാന്തനുപുതിയപെണ്ണിൽ
</lg><lg n="൬"> ആനന്ദം ഉള്ള പോലേ നിൻ ദൈവം നിന്നിൽ ആനന്ദിക്കും.— ഹേ
യരുശലേമേ നിന്റേ മതിലുകളിന്മേൽ ഞാൻ കാവൽക്കാരേ ആക്കി കല്പി
</lg><lg n="൭"> ച്ചു, അവർ രാവും പകലും എപ്പോഴും അടങ്ങുക ഇല്ല. അല്ലയോ യഹോ
വയെ ഓർപ്പിക്കുന്നവരേ അവൻ യരുശലേമെ സ്ഥാപിക്കും വരേ അവ
ളേ ഭൂമിയിൽ സ്തുതിയാക്കി വെക്കുംവരേ നിങ്ങൾ മിണ്ടാതിരിക്കരുതേ
</lg><lg n="൮"> അവനെ മിണ്ടാതേ ഇരുത്തുകയും അരുതേ.— തൻ വലങ്കൈ ആണ
യും തൻ ശക്തഭുജത്ത് ആണയും യഹോവ സത്യം ചെയ്തിതു: ഞാൻ
നിന്റേ ധാന്യത്തെ ഇനി ശത്രുക്കൾക്ക് ഊണാക്കി കൊടുക്ക ഇല്ല, നീ
അദ്ധ്വാനിച്ചു പിഴിഞ്ഞ രസത്തെ പരദേശക്കാർ ഇനി കുടിക്കയും ഇല്ല
</lg><lg n="൯"> നിശ്ചയം. ആയത് എടുത്തു ചേർക്കുന്നവർ ഉണ്ടിട്ടു യഹോവയെ സ്തുതി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/106&oldid=191833" എന്ന താളിൽനിന്ന് ശേഖരിച്ചത്