താൾ:GaXXXIV5 1.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪ . Psalms, XIV. 89

<lg n="2"> യഹോവേ, നീ എന്നെ നിത്യം മറപ്പത് എത്രോടം?
നിൻ മുഖം എങ്കൽനിന്നു മറെപ്പത് എത്രോടം?</lg>

<lg n="3">എൻ ഉള്ളത്തിൽ ആലോചനകളും
ഹൃദയത്തിൽ ഖേദവും നാൾതോറും ഞാൻ വെപ്പത് എത്രോടം?
ശത്രു എന്റേ മേൽ ഉയരുന്നത് എത്രോടം?</lg>

<lg n="4"> എൻ ദൈവമായ യഹോവേ, നോക്കേണമേ,എനിക്ക് ഉത്തരം തരിക!
ഞാൻ മരണനിദ്ര കൊള്ളായ്വാൻ എൻ കണ്ണുകളെ പ്രകാശിപ്പിക്കേണമേ!</lg>

<lg n="5"> എന്റേ ശത്രു ഞാൻ ഇവനെ വെന്നു എന്നു പറവാനും
ഞാൻ കുലുങ്ങുകയാൽ മാറ്റാന്മാർ ആനന്ദിപ്പാനും സംഗതി വരരുതേ!</lg>

<lg n="6"> ഞാനോ നിന്റേ ദയയിൽ തേറിക്കൊള്ളുന്നു,
നിൻ രക്ഷയിൽ എന്റേ ഹൃദയം ആനന്ദിക്ക! [യ്യും.
ഞാൻ യഹോവെക്ക് അവൻ എന്നോടു നന്മ ചെയ്തു എന്നു പാടുകയും ചെ</lg>


൧൪. സങ്കീൎത്തനം.

ദോഷവൎദ്ധനയാൽ സങ്കടവും (൪) ന്യായവിധിയുടേ നിശ്ചയത്തോടേ (൭)
രക്ഷയാചനയും,

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

<lg n="1"> മൂഢൻ ദൈവം ഇല്ല എന്നു തന്റേ ഹൃദയത്തിൽ പറയുന്നു,
അവർ പ്രവൃത്തിയിൽ തങ്ങളെ തന്നേ കെടുത്തു അറെപ്പാക്കി.</lg>

<lg n="2"> നന്മ ചെയ്യുന്നവൻ ആരും ഇല്ല;
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാനായി
യഹോവ സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രരുടേ മേൽ നോക്കുന്നു.</lg>

<lg n="3"> എല്ലാവരും (വഴി) തെറ്റി ഒക്കത്തക്ക പുളിച്ചു പോയി,
നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.</lg>

<lg n="4"> യഹോവയെ വിളിക്കാതേ എൻ ജനത്തെ അപ്പമാക്കി തിന്നുംകൊണ്ടു
അകൃത്യം പ്രവൃത്തിക്കുന്നവർ ഒക്കയും അറിയുന്നില്ലയോ?</lg>

<lg n="5"> അതാ അവർ ചീളെന്നു പേടിച്ചു പോയി;
യഹോവ നീതിയുള്ള തലമുറയിൽ ഉണ്ടു പോൽ.</lg>

<lg n="6"> എളിയവന്റേ ആലോചനയെ നാണമാക്കിക്കളവിൻ!
യഹോവ അവന്റേ ആശ്രയം ആകുന്നു താനും.</lg>

<lg n="7"> ചിയോനിൽനിന്ന് ഇസ്രയേലിന്റേ രക്ഷ വന്നാൽ കൊള്ളാം!
യഹോവ തൻ ജനത്തിന്റേ അടിമയെ മാറ്റുമ്പോൾ
യാക്കോബ് ആനന്ദിക്ക, ഇസ്രയേൽ സന്തോഷിക്ക!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/99&oldid=189568" എന്ന താളിൽനിന്ന് ശേഖരിച്ചത്