താൾ:GaXXXIV5 1.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 Psalms, IX. സങ്കീൎത്തനങ്ങൾ ൯.

സംഗീതപ്രമാണിക്കു, ഗത്ഥ്യ (രാഗത്തിൽ); ദാവിദിൻ കീൎത്തന.

<lg n="2">ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു,
സ്വപ്രതാപത്തെ വാനങ്ങളിന്മേൽ ഇട്ടവനേ!</lg>

<lg n="3"> ശിശുക്കളുടേയും മുല കുടിക്കുന്നവരുടേയും വായിൽനിന്നു
നീ നിന്റേ മാറ്റാന്മാർ നിമിത്തം ബലം നിൎമ്മിച്ചതു
ശത്രുവെയും പക വീട്ടുന്നവനെയും ശമിപ്പിക്കേണ്ടതിന്നത്രേ.</lg>

<lg n="4"> നിന്റേ വിരലുകളുടേ ക്രിയയാകുന്ന നിന്റേ വാനങ്ങളെയും
നീ ഒരുക്കിയ ചന്ദ്രനക്ഷത്രങ്ങളെയും കാണുമ്പോൾ,</lg>

<lg n="5"> മൎത്യനെ നീ ഓൎപ്പാൻ അവൻ എന്താകുന്നു,
അവനെ സന്ദൎശിപ്പാൻ മനുഷ്യപുത്രനും എമ്മാത്രം?</lg>

<lg n="6"> ദേവത്വത്തിലും അല്പം മാത്രം നീ അവനെ കുറെച്ചു
തേജസ്സും പ്രഭയും അവനെ ചൂടുമാറാക്കി,</lg>

<lg n="7"> നിന്റേ കൈക്രിയകളിൽ അവനെ വാഴിക്കുന്നു;
സകലവും അവന്റേ കാലുകൾ്ക്കു കീഴാക്കി ഇരിക്കുന്നു,</lg>

<lg n="8"> ആടും കാളകളും എല്ലാം
വയലിലേ മൃഗങ്ങളുമായി</lg>

<lg n="9"> വാനത്തിലേ കുരികിലും കടലിലേ മീനുകളും
സമുദ്രമാൎഗ്ഗങ്ങളൂടേ കടക്കുന്നത് ഒക്കയും തന്നേ.</lg>

<lg n="10"> ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു!</lg>

൯. സങ്കീൎത്തനം.

ദൈവം തുണെച്ചതിനെ ഇസ്രയേൽ ഓൎത്തു (൮) അവന്റേ ഗുണങ്ങളെ
സ്തുതിച്ചു (൧൪) പുറമേ ശത്രുക്കളിൽനിന്നു രക്ഷയെ പ്രാൎത്ഥിച്ചാശിച്ചതു (കാലം
൨ ശമു. ൨൧,, ൧൭). അകാരാദി.

സംഗീതപ്രമാണിക്കു, പുത്രമരണത്തിന്മേൽ (എന്ന രാഗത്തിൽ);

ദാവിദിൻ കീൎത്തന.

<lg n="2"> അശേഷഹൃദയംകൊണ്ടു ഞാൻ യഹോവയെ വാഴ്ത്തും,
നിന്റേ സകല അത്ഭുതങ്ങളെയും ഞാൻ വൎണ്ണിക്ക;</lg>

<lg n="3"> നിങ്കൽ സന്തോഷിച്ചുല്ലസിക്ക,
അത്യുന്നതനേ നിൻ നാമത്തെ കീൎത്തിക്ക,</lg>

<lg n="4"> എന്റേ ശത്രുക്കൾ ഇടറി
നിന്മുഖത്തുനിന്നു നശിച്ചിട്ട് പിൻവാങ്ങുകയാൽ തന്നേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/94&oldid=189558" എന്ന താളിൽനിന്ന് ശേഖരിച്ചത്