താൾ:GaXXXIV5 1.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮. Psalms, VIII. 83

<lg n="6"> ശത്രു എൻ ദേഹിയെ പിന്തുടൎന്നു പിടിക്കയും
എൻ ജീവനെ നിലത്തു ചവിട്ടുകയും
എൻ തേജസ്സിനെ പൂഴിയിൽ വസിപ്പിക്കയും ചെയ്ക! (സേല)</lg>

<lg n="7">യഹോവേ, നിൻ കോപത്തിൽ എഴുനീല്ക്ക!
എന്റേ മാറ്റാന്മാരുടേ ചീറ്റത്തിങ്കൽ ഉയരുക!
ന്യായവിധിയെ കല്പിച്ചുള്ളവനേ, എനിക്കായി ഉണരുക!</lg>

<lg n="8"> കുലങ്ങളുടേ മഹാസഭ നിന്നെ ചുറ്റിനില്ക്ക,
പിന്നേ അവൎക്കു മീതേ കയറി ഉയരത്തിലേക്കു മടങ്ങി ചെല്ക!</lg>

<lg n="9"> യഹോവ ജനസമൂഹങ്ങൾക്കു വിസ്തരിക്കും;
എന്റേ നീതിക്കും തികവിന്നും തക്കവാറു
യഹോവേ, എനിക്കും ന്യായം വിധിക്ക!</lg>

<lg n="10"> ദുഷ്ടരുടേ ദോഷം തീൎന്നു പോക,
നീതിമാനെ ഉറപ്പിക്കയും ചെയ്ക!
ഹൃദയങ്ങളെയും ഉൾപൂവുകളെയും ആരായുന്നവൻ നീതിയുള്ള ദൈവമല്ലോ.</lg>

<lg n="11"> ഹൃദയനേരുള്ളവരെ രക്ഷിക്കുന്ന
ദൈവത്തിൻ വക്കൽ എന്റേ പലിശ ആകുന്നു.</lg>

<lg n="12"> ദൈവം നീതിയുള്ള ന്യായാധിപനും
നാൾതോറും ക്രുദ്ധിക്കുന്ന ദേവനും ആകുന്നു.</lg>

<lg n="13"> (ആൾ) തിരിയാഞ്ഞാൽ തന്റേ വാളിനെ കടഞ്ഞു
തൻ വില്ലിനെ കുലെച്ചു ലാക്കിൽ ഉറപ്പിക്കും;</lg>

<lg n="14"> അവനെക്കൊള്ളേ മരണാസ്ത്രങ്ങളെ തൊടുത്തു
തൻ അമ്പുകളെ തീപ്പകുഴികൾ ആക്കി ചമെക്കും.</lg>

<lg n="15">കണ്ടാലും, അകൃത്യത്തെ അവൻ ഉൾക്കൊണ്ടു
കിണ്ടം ഗൎഭം ധരിച്ചു വ്യാജത്തെ പ്രസവിക്കുന്നു.</lg>

<lg n="16"> കുണ്ടു കുഴിച്ചു തോണ്ടി എടുത്തു,
താൻ ഉണ്ടാക്കിയ കുഴിയിൽ വീഴുകയും ചെയ്യുന്നു.</lg>

<lg n="17"> അവന്റേ കിണ്ടം തൻ തലയിലേക്കു തിരിയും,
അവന്റേ സാഹസം തൻ നെറുകമേൽ ഇറങ്ങും.</lg>

<lg n="18"> ഞാൻ യഹോവയെ തൻ നീതിക്കു തക്കവണ്ണം വാഴ്ത്തും,
അത്യുന്നതനായ യഹോവാനാമത്തെ കീൎത്തിക്കും.</lg>

൮. സങ്കീൎത്തനം.

വാനങ്ങളാൽ കുട്ടികൾ്ക്കും ബോധിക്കുന്ന ദേവതേജസ്സു (൪) മനുഷ്യസൃഷ്ടി
യിൽ വിളങ്ങി വന്നതിന്നു (൧൦) സ്തോത്രം,


6*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/93&oldid=189557" എന്ന താളിൽനിന്ന് ശേഖരിച്ചത്