താൾ:GaXXXIV5 1.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬. Psalms, VI. 81

<lg n="5"> കാരണം ദോഷം രുചിക്കുന്ന ദേവനല്ല നീ,
ദുഷ്ടനു നിങ്കൽ പാൎപ്പില്ല.</lg>

<lg n="6"> ഗൎവ്വികൾ നിൻ കണ്ണുകൾ്ക്കു നേരേ നിവിരുകയില്ല,
അകൃത്യം പ്രവൃത്തിക്കുന്നവരെ ഒക്കയും നീ പകെക്കുന്നു.</lg>

<lg n="7"> കള്ളം പറയുന്നവരെ നീ ഒടുക്കും,
ചോരയും ചതിയും തൂകുന്ന ആളെ യഹോവ അറെക്കും.</lg>

<lg n="8"> ഞാനോ നിൻ ദയയുടേ പെരുമയാൽ നിന്റേ ആലയം പ്രവേശിക്കും,
നിൻ വിശുദ്ധ മന്ദിരത്തെ നോക്കി നിന്റേ ഭയത്തിൽ ആരാധിക്കും.</lg>

<lg n="9"> യഹോവേ, എൻ എതിരികൾ നിമിത്തം നിന്റേ നീതിയിൽ എന്നെ ന
എൻ മുമ്പിൽ നിന്റേ വഴിയെ നിരത്തുക! [ടത്തി</lg>

<lg n="10"> കാരണം അവനവന്റേ വായിൽ നേരില്ല,
അവരുടേ ഉള്ളം കിണ്ടങ്ങൾ അത്രേ,
അവരുടേ തൊണ്ട തുറന്ന ശവക്കുഴി,
നാവിനെ അവർ മിനുക്കുന്നു.</lg>

<lg n="11"> ദൈവമേ, അവരുടേ കുറ്റം തെളിയിക്ക!
അവരുടേ ആലോചനകൾ ഹേതുവായി അവർ വീഴുക!
ദ്രോഹങ്ങളുടേ പെരുമയാൽ അവരെ ഭ്രംശിപ്പിക്ക!
നിന്നോടല്ലോ അവർ മറുത്തതു.</lg>

<lg n="12"> നിങ്കൽ ആശ്രയിക്കുന്നവർ ഒക്കയും സന്തോഷിച്ചും
നീ അവർ മേൽ ആഛ്ശാദിക്കയാൽ എന്നേക്കും ആൎത്തും
നിൻ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിച്ചും കൊള്ളുമാറു തന്നേ.</lg>

<lg n="13">യഹോവേ, നീയല്ലോ നീതിമാനെ അനുഗ്രഹിക്കും,
പലിശ കണക്കനേ പ്രസാദംകൊണ്ട് അവനെ ചൂടിക്കും.</lg>


൬. സങ്കീൎത്തനം.

ഉഗ്ര ബാധയിൽനിന്നു (൫) പ്രാണരക്ഷയെ അപേക്ഷിച്ചതും, (൯) ശത്രുക്ക
ളുടേ തോല്വിയെ ആശിച്ചതും.

സംഗീതപ്രമാണിക്കു, കമ്പിവാദ്യങ്ങളോടേ, അഷ്ടമരാഗത്തിൽ;

ദാവിദിൻ കീൎത്തന.

<lg n="2"> യഹോവേ, നിന്റേ കോപത്തിൽ എന്നെ ശാസിക്കയും
നിന്റേ ഊഷ്മാവിൽ ശിക്ഷിക്കയും അരുതേ!</lg>

<lg n="3"> യഹോവേ, ഞാൻ മാഴ്കിയതുകൊണ്ടു എന്നോടു കൃപ ചെയ്ക!
യഹോവേ, എന്നെ ചികിത്സിക്ക!
എന്റേ എല്ലുകൾ അല്ലോ മെരിണ്ടു പോയി.</lg>


6

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/91&oldid=189553" എന്ന താളിൽനിന്ന് ശേഖരിച്ചത്