താൾ:GaXXXIV5 1.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 Job, XLII. ഇയ്യോബ് ൪൨. അ.

൪൨. അദ്ധ്യായം.

ഇയ്യോബ് തൻ ബുദ്ധിക്കുറവിനെ കണ്ട് അനുതപിച്ചശേഷം, (൭) ദൈവം
മൂന്നു ചങ്ങാതികളുടേ നീതികേടിനെ ശാസിച്ചു, (൧൧) ഇയ്യോബിനെ വീണ്ടെ
ടുത്ത് അനുഗ്രഹിച്ചതു.

ഇയ്യോബ് യഹോവയോട് ഉത്തരം ചൊല്ലിയതു:

<lg n="2"> നിന്നാൽ എല്ലാം കഴിയും,
ഓർ ഉപായവും നിന്നോടു തടുക്കാവതല്ല എന്നു ഞാൻ അറിയുന്നു.</lg>

<lg n="3"> അറിവില്ലാതേ ഇവിടേ ആലോചനയെ ഇരിട്ടാക്കുന്നത് ആർ (൩൮, ൨)?
എന്നതുകൊണ്ടു ഞാൻ ഗ്രഹിക്കാതേ കഥിച്ചു,
എനിക്ക് അത്ഭുതമായവ (പറഞ്ഞു) അറിഞ്ഞില്ല താനും.</lg>

<lg n="4"> നീ കേൾ്ക്ക, എന്നാൽ ഞാൻ ഉരെക്കും;
ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ അറിയിക്കയും ചെയ്യും (൪൦, ൭).</lg>

<lg n="5"> എങ്കിലോ ചെവിയുടേ കേൾ്വിയാൽ ഞാൻ നിന്നെ കേട്ടിരുന്നു,
ഇപ്പോൾ കണ്ണും നിന്നെ കണ്ടുവല്ലോ.</lg>

<lg n="6"> അതുകൊണ്ടു ഞാൻ (ചൊന്നതിനെ) വെറുത്തു
പൂഴിച്ചാരത്തിലും അനുതപിക്കുന്നു.</lg>

<lg n="7"> ഈ വചനങ്ങളെ യഹോവ ഇയ്യോബിനോടു പറഞ്ഞശേഷം തേമാ
ന്യനായ എലീഫജിനോടു യഹോവ പറഞ്ഞിതു: നിന്നിലും നിന്റേ
സ്നേഹിതർ ഇരുവരിലും എന്റേ കോപം എരിയുന്നതു നിങ്ങൾ എൻ
ദാസനായ ഇയ്യോബിനെ പോലേ എന്നെ കൊണ്ടു നേരോടല്ല പറക
</lg><lg n="8">യാൽ തന്നേ. ഇപ്പോൾ നിങ്ങൾ്ക്കു ഏഴു കാളകളും ഏഴു മുട്ടാടുകളും വാങ്ങി
എൻ ദാസനായ ഇയ്യോബിനെ ചെന്നു കണ്ടു നിങ്ങൾ്ക്കു വേണ്ടി ഹോമ
ബലി കഴിപ്പിൻ! എൻ ദാസനായ ഇയ്യോബ് നിങ്ങൾ്ക്കായി പക്ഷവാദം
ചെയ്യും. നിങ്ങൾ ആകട്ടേ എൻ ദാസനായ ഇയ്യോബിനെ പോലേ
എന്നെകൊണ്ടു നേരോടല്ല പറഞ്ഞിട്ടുള്ള മൌഢ്യത്തിനു തക്കവണ്ണം നിങ്ങ
ളോടു ചെയ്യാതിരിപ്പാൻ അവന്റേ മുഖപക്ഷം മാത്രം ഞാൻ എടുക്കും.
</lg><lg n="9"> എന്നാറേ തേമാന്യനായ എലീഫജ്, ശൂഹ്യനായ ബില്ദദ്, നയമയിലേ
ചോഫർ, ഇവർ പോയി യഹോവ അവരോടു ചൊല്ലിയ പ്രകാരം അനു
ഷ്ഠിച്ചു, യഹോവ ഇയ്യോബിൻ മുഖപക്ഷം എടുക്കയും ചെയ്തു.</lg>

<lg n="10">പിന്നേ ഇയ്യോബ് തൻ സ്നേഹിതൎക്കു വേണ്ടി മദ്ധ്യസ്ഥം ചെയ്തപ്പോൾ
യഹോവ അവന്റേ അടിമയെ മാറ്റി ഇയ്യോബിന്നുള്ളത് ഒക്കയും ഇരു
</lg><lg n="11"> മടങ്ങാക്കിക്കൊടുത്തു. അപ്പോൾ അവന്റേ സകല സഹോദരരും സ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/84&oldid=189539" എന്ന താളിൽനിന്ന് ശേഖരിച്ചത്