താൾ:GaXXXIV5 1.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൪൧. അ. Job, XLI. 73

<lg n="19"> വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുന്നു,
തീപ്പൊരികൾ പാറുന്നു.</lg>

<lg n="20"> നാസാരന്ധ്രങ്ങളിൽനിന്നു പുക കിളറുന്നത്
ഊതി മൂട്ടും ചട്ടിക്കലങ്ങൾ കണക്കനേ.</lg>

<lg n="21"> അതിൻ വീൎപ്പു കനലുകളെ കത്തിക്കുന്നു,
വായിൽനിന്നു ജ്വാല വരുന്നു.</lg>

<lg n="22"> കഴുത്തിൽ ശക്തി പാൎക്കുന്നു,
അതിൻ മുമ്പാകേ അച്ചം തുള്ളി വരുന്നു.</lg>

<lg n="23"> മാംസക്കട്ടകൾ കുലുങ്ങാതവണ്ണം
അതിന്മേൽ വാൎത്തതുപോലേ തമ്മിൽ പറ്റിയിരിക്കുന്നു.</lg>

<lg n="24"> അതിൻ ഹൃദയം കല്ലുപോലേ വാൎത്തിരിക്കുന്നു,
തിരിക്കുന്ന അടിക്കല്ലു പോലേ വാൎത്തുണ്ടാക്കിയതു.</lg>

<lg n="25"> അതു നിവിൎന്നാൽ വീരന്മാർ അഞ്ചുന്നു,
ത്രാസം ഹേതുവായി മയങ്ങുന്നു.</lg>

<lg n="26"> അതിനോട് എത്തിയാലും
വാൾ, കുന്തം, വേൽ, കവചം, ഇവ ഒന്നും നില്ക്കയില്ല.</lg>

<lg n="27"> ഇരിമ്പിനെ ഉണക്കമ്പുല്ല് എന്നും
ചെമ്പിനെ പൂതലിച്ച മരമായും എണ്ണും.</lg>

<lg n="28"> വില്ലിങ്കുട്ടി അതിന്റെ ആട്ടുന്നില്ല,
കവിണയിലേ കല്ലുകൾ അതിന്നു പതിരായ്ചമയുന്നു.</lg>

<lg n="29"> മുൾ്ത്തടി അതിന്നു താളടിയായി തോന്നും,
ചവളഝംകാരത്തിന്നു ചിരിക്കും.</lg>

<lg n="30"> അതിൻ കീഴ്ഭാഗത്തു കൂൎത്ത ഓടുകൾ പോലേ ഉണ്ടു,
ചേറ്റിന്മേൽ മെതിവണ്ടി പോലേ വലിക്കുന്നു.</lg>

<lg n="31"> കലം പോലേ നീർകയത്തെ തിളപ്പിക്കുന്നു,
കടലിനെ തൈലക്കൂടാക്കി മാറ്റുന്നു.</lg>

<lg n="32"> തന്റേ പിന്നിൽ ഞെറിയെ മിനുക്കുന്നു,
ആഴി നുരയായി തോന്നുവോളം (നുരെക്കുന്നു).</lg>

<lg n="33"> മണ്ണിന്മേൽ അതിന്നു സദൃശം ഒന്നും ഇല്ല,
മിരളാതേ വസിപ്പാൻ അതു ഉണ്ടാക്കപ്പെട്ടതു.</lg>

<lg n="34"> ഉയൎന്നതിനെ എല്ലാം താൻ കാണുന്നതു,
ഞെളിവേറും വൻമൃഗങ്ങൾ്ക്ക് എല്ലാറ്റിന്നും രാജാവായിട്ടു തന്നേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/83&oldid=189537" എന്ന താളിൽനിന്ന് ശേഖരിച്ചത്