താൾ:GaXXXIV5 1.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 Job, XLI. ഇയ്യോബ് ൪൧. അ.

<lg n="2"> അതിൻ മൂക്കിൽ വക്ക് ഇടുമോ?
കൊക്കുകൊണ്ട് അണലിനെ തുളെക്കയോ?</lg>

<lg n="3"> നിന്നോട് അത് ഏറിയോന്നു കെഞ്ചി
സാമവാക്കുകളെ ചൊല്ലി യാചിക്കുമോ?</lg>

<lg n="4"> നിന്നോടു സഖ്യം ചെയ്യുമോ?
നിത്യദാസനായി അതിനെ നീ കൈക്കൊള്ളുമോ?</lg>

<lg n="5"> കുരികിലോട് എന്ന പോലേ അതിനോട് കളിക്കുമോ?
നിന്റേ കന്നിമാൎക്കായിട്ട് അതിനെ തളെക്കുമോ?</lg>

<lg n="6"> കൂട്ടുകാർ അതിനെകൊണ്ടു വില പറകയോ?
കണാന്യവ്യാപാരികളിൽ പകുതി ചെയ്കയോ?</lg>

<lg n="7"> അസ്ത്രങ്ങളെ അതിൻ തോലിലും
മീനുളികളേ തലയിലും നിറെക്കുമോ?</lg>

<lg n="8"> അതിന്മേൽ നീ കൈ വെച്ചാൽ
യുദ്ധം കരുതുക! ഇനി ചെയ്കയും ഇല്ല.</lg>

<lg n="9"> ഇവന്റേ ആശെക്ക് ഇതാ ഭംഗം വന്നു,
അതിന്റേ കാഴ്ചയും അവനെ കുവിഴ്ത്തുവാൻ മതി.</lg>

<lg n="10"> അതിനെ ഉണൎത്തുവാൻ വീറുള്ളവനും തുനിയാ,
പിന്നേ എന്റേ മുമ്പാകേ നിന്നുകൊൾ്വത് ആരുപോൽ?</lg>

<lg n="11"> ഞാൻ പകരം ചെയ്യത്തക്കവണ്ണം എന്നെ ആർ മുമ്പിട്ടു (സേവിച്ചു)?
വാനത്തിൻ കീഴുള്ളത് ഒക്കയും എന്റേതത്രേ.</lg>

<lg n="12"> അതിൻ അവയവങ്ങളും ശൌൎയ്യങ്ങളുടേ പുകഴ്ചയും
കഞ്ചുകശോഭയും ഞാൻ വൎണ്ണിക്കാതിരിക്കയില്ല.</lg>

<lg n="13"> അതിൻ ഉടുപ്പിനെ ആർ നീക്കിക്കാട്ടും?
ഇരട്ടി ദന്തനാളത്തിൽ ആർ ചെല്ലും?</lg>

<lg n="14"> മുഖത്തിൻ കതകുകളെ ആർ തുറക്കും?
ചുറ്റുമുള്ള പല്ലുനിരകൾ ഭീഷണിയത്രേ.</lg>

<lg n="15"> മുതുകു പലിശകളാലുള്ള ഓകുകൾ തന്നേ,
തിങ്ങിന മുദ്രകളാൽ അടെക്കപ്പെട്ടതു;</lg>

<lg n="16"> ഒന്നോട് ഒന്നു അടുത്തു ചേരും,
(ചെതുമ്പലിൻ) നടുവിൽ കാറ്റു കടക്കാതു;</lg>

<lg n="17"> തമ്മിൽ പറ്റിപ്പോയി
അന്തരം ഇല്ലാതേ പിണെഞ്ഞു കൂടും.</lg>

<lg n="18"> അതിൻ തുമ്മൽ വെളുവെള മിന്നുന്നു,
കണ്ണുകൾ അരുണോദയത്തിൻ ഇമകൾ്ക്കൊക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/82&oldid=189535" എന്ന താളിൽനിന്ന് ശേഖരിച്ചത്