താൾ:GaXXXIV5 1.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൪൧. അ. Job, XLI. 71

<lg n="11"> നിന്റേ കോപച്ചീറ്റം പകരുക!
ഡംഭുള്ളത് ഒക്കയും നോക്കിക്കൊണ്ട് താഴ്ത്തിവെക്ക!</lg>

<lg n="12"> ഡംഭുള്ളത് ഒക്കയും നോക്കിക്കൊണ്ട് അമൎക്ക!
ദുഷ്ടന്മാരെ അവരുടേ സ്ഥലത്തു തന്നേ നുറുക്കുക!</lg>

<lg n="13"> അവരെ ഒക്കത്തക്ക പൊടിയിൽ മറെക്ക!
അവരുടേ മുഖങ്ങളെ മറവുകൊണ്ടു കെട്ടിവെക്ക!</lg>

<lg n="14"> എന്നാൽ നിന്റേ വലങ്കൈ നിണക്ക് രക്ഷ ഉണ്ടാക്കുന്നു,
എന്നു ഞാനും നിന്നെ വാഴ്ത്തും.</lg>

<lg n="15">അല്ലയോ ഞാൻ നിന്റേ അരികേ ഉണ്ടാക്കിയ ബഹെമോത്തെ കണ്ടാലും!
അതു കാളപോലേ പുല്ലു തിന്നും;</lg>

<lg n="16"> അതിന്റേ അരകളിലേ ഊക്കും
വയററിലേ ഞരമ്പുകളിലേ വീൎയ്യവും കണ്ടാലും!</lg>

<lg n="17"> ദേവദാരുവോട് ഒക്കും വാലിനെ അതു വീശുന്നു,
തുടകളിലേ നാടികൾ പിണെഞ്ഞു തിങ്ങിയിരിക്കുന്നു.</lg>

<lg n="18"> അതിൻ എല്ലുകൾ ചെമ്പോകുകൾ തന്നേ,
അസ്ഥികൾ ഇരിമ്പുപാര പോലേ.</lg>

<lg n="19">ദേവവഴികളിൽ ഇതിനു മുമ്പുണ്ടു,
അതിന്റേ വാളോ ഉണ്ടാക്കിയവൻ നല്കി.</lg>

<lg n="20"> എങ്ങനേ എന്നാൽ മലകൾ അതിന്നു തീൻ മുളെപ്പിക്കുന്നു,
കാട്ടുമൃഗം ഒക്കയും അവിടേ കളിക്കുന്നു താനും.</lg>

<lg n="21">നീൎമ്മുള്ളുകളുടേ ചുവട്ടിലും
മറവിലും ചളിയിലും അതു കിടക്കുന്നു.</lg>

<lg n="22"> നീൎമ്മുള്ള് അതിന്നു നിഴൽ മെടയുന്നു,
തോട്ടിലേ കണ്ടലുകൾ അതിനെ ചുററി മൂടുന്നു.</lg>

<lg n="23"> പുഴ അതാ കവിഞ്ഞാലും അതു തത്രപ്പെടുന്നില്ല,
വായിലേക്കു ഒരു ഗംഗ പ്രവാഹിച്ചാലും അതു തേറും.</lg>

<lg n="24"> തൻ കണ്ണുകൾ കാണ്കേ അതിനെ (വല്ലവൻ) പിടിക്കുക!
മൂക്കു തുളെച്ചു കുടുക്കുകളെ ഇടുക!</lg>

൪൧. അദ്ധ്യായം.

<lg n="1"> ലിവ്യഥാനെ നീ ചൂണ്ടൽകൊണ്ടു വലിക്കുമോ?
കയറുകൊണ്ടു അതിൻ നാവിനെ അമൎക്കുമോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/81&oldid=189533" എന്ന താളിൽനിന്ന് ശേഖരിച്ചത്