താൾ:GaXXXIV5 1.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

70 Job, XL. ഇയ്യോബ് ൪൦. അ.

<lg n="28"> അതു പാറയിൽ കുടിയിരുന്നു രാപാൎക്കുന്നു,
ശൈലശിഖരത്തിന്നും ദുൎഗ്ഗത്തിന്നും മീതേ തന്നേ.</lg>

<lg n="29"> അവിടേനിന്ന് ഇരയെ ഒറ്റു പാൎത്തു
ദൂരത്തേക്കു കണ്ണുകൾ നോക്കുന്നു.</lg>

<lg n="30"> അതിൻ കുഞ്ഞുകൾ ചോര നക്കും,
പട്ടവർ എവിടേ അവിടേ താൻ.</lg>

൪൦. ൪൧. അദ്ധ്യായങ്ങൾ.

ഇയ്യോബ് വ്യവഹാരം ഉപേക്ഷിച്ചു തന്നെത്താൻ താഴ്ത്തിയാറേ, (൬) യഹോ
വ തന്റേ നീതിയെ നിഷ്കൎഷിച്ചു കാത്തു, (൧൫) നദീഹയം അതിബലത്തോടു കൂ
ടേ പോരിന്നു കൊള്ളാത്തതും, (൪൧, ൧) നക്രം ബലവും ശൂരതയും ഒത്തിരിക്കു
ന്നതും വിചാരിച്ചാൽ, (൮) സ്രഷ്ടാവോടു പോർ അകാൎയ്യം എന്നു കാട്ടിയ ശേഷവും
(൧൨) നക്രവൎണ്ണനം.

പിന്നേ യഹോവ ഇയ്യോബിനോട് ഉത്തരം ചൊല്ലിയതു:

<lg n="2"> ശാസിക്കുന്നവൻ സൎവ്വശക്തനോടു വാദിക്കുമോ?
ദൈവത്തെ ആക്ഷേപിക്കുന്നവൻ ഇപ്പോൾ ഉത്തരം തരിക!</lg>

എന്നതിന്ന് ഇയ്യോബ് യഹോവയോട് ഉത്തരം ചൊല്ലിയതു:

<lg n="4">ഇതാ ഞാൻ ഏറ്റം നിസ്സാരൻ, എന്ത് എതിർചൊല്വു?
ഞാൻ വായ്മേൽ കൈ വെച്ചിരിക്കുന്നു.</lg>

<lg n="5"> ഒന്നു ഞാൻ ഉരിയാടി, ഉത്തരം തരികയില്ല താനും;
രണ്ടും (മിണ്ടി) ഇനി ചെയ്കയില്ല താനും!</lg>

എന്നാറേ യഹോവ കൊടുങ്കാററിൽനിന്ന് ഇയ്യോബിനോടു ഉത്തരം ചൊല്ലിയ
[തു:

<lg n="7"> പുരുഷനായാൽ അരെക്കു കെട്ടിക്കൊൾ്ക!
ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ ഗ്രഹിപ്പിക്ക (൩൮, ൩)!</lg>

<lg n="8"> എന്റേ ന്യായത്തെ നീ ഇല്ലായ്മ ചെയ്യുമോ?
പക്ഷേ നീ നീതിമാനെന്നു വരുവാൻ എന്നെ ദുഷ്ടീകരിക്കുമോ?</lg>

<lg n="9"> സാക്ഷാൽ ദേവനെ പോലേ നിണക്കു ഭുജം ഉണ്ടു!
അവന്റേ ഇടിക്ക് ഒത്തവണ്ണം നീ മുഴക്കും!</lg>

<lg n="10"> അല്ലയോ ഡംഭവും ഔന്നത്യവും കൊണ്ട് അണിഞ്ഞു
പ്രതാപവും പ്രഭയും ഉടുത്തുകൊൾ്ക (സങ്കീ. ൧൦൪, ൧)!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/80&oldid=189531" എന്ന താളിൽനിന്ന് ശേഖരിച്ചത്