താൾ:GaXXXIV5 1.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 Job, XXXVIII. ഇയ്യോബ് ൩൮. അ.

<lg n="7"> ഉഷോനക്ഷത്രങ്ങൾ ഒക്കത്തക്ക ആൎത്തു
ദേവപുത്രന്മാർ എല്ലാം ഘോഷിച്ചുകൊള്ളുമ്പോൾ?</lg>

<lg n="8"> സമുദ്രം ഗൎഭപാത്രത്തിൽനിന്ന് ഉറന്നു ചാടുമ്പോൾ
ഞാൻ മേഘത്തെ അതിന്ന് ഉടുപ്പും</lg>

<lg n="9"> തിമിരത്തെ ജീൎണ്ണവസ്ത്രവും ആക്കി വെക്കുകയിൽ,
കടലിനെ വാതിലുകളെ കൊണ്ട് അടെച്ചു വെച്ചതും ആർ?</lg>

<lg n="10"> അതിന്ന് അതിർ ഖണ്ഡിച്ചു
ഓടാമ്പലും കതകുകളും വെച്ചത് ഞാനല്ലോ?</lg>

<lg n="11"> ഇത്രോടം വരാം, അധികമരുതു, [റകയും ചെയ്തു!
നിന്റേ അലകളുടെ ഡംഭിന്ന് ഇവിടേ അറ്റം വെക്കും എന്നു ഞാൻ പ</lg>

<lg n="12"> പക്ഷേ നിന്റേ വാഴുനാളിൽ ഉഷസ്സെ കല്പിച്ചതും
അരുണോദയത്തിന്നു തൻ സ്ഥലം നിൎണ്ണയിച്ചതും നീയോ?</lg>

<lg n="13"> അതു ഭൂമിയുടേ വിളുമ്പുകളെ പിടിച്ചിട്ടു,
ദുഷ്ടന്മാർ അതിൽനിന്നു പതുങ്ങി പോവാൻ തന്നേ.</lg>

<lg n="14"> (ഭൂമി) മുദ്രച്ചാന്തു പോലേ മറുരൂപമായി,
(പുലൎച്ച) ആടപ്പോലേ നിറന്നു നില്ക്കുന്നു.</lg>

<lg n="15"> ദുഷ്ടന്മാൎക്കോ വെളിച്ചം മുടങ്ങി,
ഓങ്ങിയ ഭുജം ഒടിഞ്ഞു പോകുന്നു.</lg>

<lg n="16"> കടൽചുഴികളോളം നീ എത്തിയോ?
ആഴിയുടേ അടിമേൽ നടന്നുവോ?</lg>

<lg n="17"> ചാവിൻ വാതിലുകൾ നിണക്കായി തുറന്നുവോ?
മരണനിഴലിൻ പടികളെ കണ്ടുവോ?</lg>

<lg n="18"> ഭൂമിയുടേ അകലങ്ങൾവരേ നീ കരുതുന്നുവോ?
ഇതെല്ലാം അറിഞ്ഞാൽ കഥിക്ക!</lg>

<lg n="19"> പ്രകാശം കുടിപാൎക്കുന്ന വഴി എവിടേ പോൽ?
അന്ധകാരത്തിന്നും സ്ഥലം എവിടേ?</lg>

<lg n="20"> (പ്രകാശത്തെ) തൻ അതിരോളം കൊണ്ടുപോയി,
അതിൻ ഭവനഞെറികളെ നീ ഗ്രഹിക്കുന്നവനല്ലോ!</lg>

<lg n="21"> നീ അറിയുന്നുവല്ലോ, അന്നു നീ ജനിച്ചിരുന്നു,
നിൻ വാഴനാളുകളുടേ എണ്ണം സാക്ഷാൽ അത്യന്തം!</lg>

<lg n="22"> ഹിമഭണ്ഡാരത്തോളം നീ ചെന്നുവോ?
കന്മഴനിധികളെ കണ്ടുവോ?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/76&oldid=189524" എന്ന താളിൽനിന്ന് ശേഖരിച്ചത്