താൾ:GaXXXIV5 1.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൮. അ. Job, XXXVIII. 65

<lg n="21"> ഇപ്പോഴോ ഇളമുകിലിന്മേൽ ഉജ്ജ്വലിക്കുന്നു എങ്കിലും
പ്രകാശത്തെ ആരും കാണുന്നില്ല;
കാറ്റു കടന്നു അവ വെടിപ്പാക്കുന്നു.</lg>

<lg n="22"> വടക്കുനിന്നു പൊന്നിനെ കൊണ്ടുവരുന്നു;
ദൈവത്തിന്റേ ചുറ്റും ഭയങ്കരമായ ഓജസ്സ് ഉണ്ടു താനും.</lg>

<lg n="23"> സൎവ്വശക്തനെ നാം കണ്ടു പിടിക്കുന്നില്ല,
ഊക്കേറിയും ഉയൎന്നും
നീതിന്യായങ്ങൾ പെരുകിയും ഉള്ളവൻ കണക്കു ബോധിപ്പിക്ക ഇല്ല.</lg>

<lg n="24"> അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുകയാവു!
ഹൃദയജ്ഞാനമാണ്ടവരെ ഒക്കയും അവൻ നോക്കുന്നില്ല.</lg>

൩൮ — ൪൨: യഹോവയുടേ ഉക്തികൾ രണ്ടും.

൩൮. ൩൯. അദ്ധ്യായങ്ങൾ.

യഹോവ പ്രത്യക്ഷനായി ശാസിച്ചു, (൪) ഭൂമി (൮) സമുദ്രം (൧൨) പ്രകാശാ
ന്ധകാരങ്ങൾ (൨൨) വാനം (൩൧) നക്ഷത്രാദികൾ (൩൯) സിംഹാദികൾ (൩൯,
൫) കാട്ടുകഴുത (൧൩) തീവിഴുങ്ങി (൧൯) കുതിര (൨൬) കഴുകു മുതലായതിനെ
കൊണ്ടു മനുഷ്യന് എത്താത്ത ചോദ്യം ചെയ്യുന്നതു.

യഹോവ കൊടുങ്കാററിൽനിന്ന് ഇയ്യോബിനോട് ഉത്തരം ചൊല്ലിയതു;

<lg n="2"> അറിവില്ലാത്ത മൊഴികളാൽ
ഇവിടേ ആലോചനയെ ഇരിട്ടാക്കുന്നത് ആർ?</lg>

<lg n="3"> പുരുഷനായാൽ അരെക്കു കെട്ടിക്കൊൾ്ക!
എന്നാൽ ഞാൻ നിന്നോടു ചോദിക്കും, നീ എന്നെ ഗ്രഹിപ്പിക്ക!</lg>

<lg n="4"> ഞാൻ ഭൂമിക്ക് അടിസ്ഥാനമിടുമ്പോൾ നീ എവിടേ ആയിരുന്നു?
വിവേകബോധമുള്ളവനായാൽ കഥിക്ക!</lg>

<lg n="5"> നീ അറികേ അതിൻ അളവുകളെ ആർ വെച്ചു?
അതിന്മേൽ അളത്തക്കയറ് ആർ വലിച്ചു?</lg>

<lg n="6"> അതിൻ അടികൾ ഏതിൽ കുഴിച്ചിട്ടുണ്ടു?
അതിന്മൂലക്കല്ല് എറിഞ്ഞത് ആർ,</lg>


5

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/75&oldid=189522" എന്ന താളിൽനിന്ന് ശേഖരിച്ചത്