താൾ:GaXXXIV5 1.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൪. അ. Job, XXXIV. 59

<lg n="20"> പെട്ടന്ന് അവർ മരിക്കുന്നു,
പാതിരാക്കു തന്നേ ഒരു വംശം ഉലഞ്ഞു കഴിഞ്ഞു പോകുന്നു;
ശൂരനും (മനുഷ്യ) കൈകൂടാതേ നീങ്ങിപ്പോകുന്നു.</lg>

<lg n="21"> കാരണം അവന്റേ കണ്ണുകൾ അവനവന്റേ വഴികളുടേ മേൽ ആകുന്നു,
അവരുടേ എല്ലാ നടകളെയും അവൻ കാണുന്നു.</lg>

<lg n="22"> അകൃത്യം പ്രവൃത്തിക്കുന്നവർ ഒളിപ്പാന്തക്ക
ഇരുളും ഇല്ല, മരണനിഴലും ഇല്ല.</lg>

<lg n="23">ഓർ ആളെ ദേവമുമ്പിൽ ന്യായവിസ്താരത്തിൽ നടത്തുവാൻ
അവനെ ഇനി കുറിക്കൊള്ളേണ്ടതും ഇല്ല;</lg>

<lg n="24"> ആരായാതേ കണ്ടു അവൻ വൈഭവശാലികളെ തകൎത്തു,
മറ്റേവരെ അവൎക്കു പകരം ആക്കിവെക്കുന്നു.</lg>

<lg n="25"> അവരുടേ വേലകളെ ബോധിക്കുന്നവനാകയാൽ
രാത്രിയിൽ തന്നേ അവരെ കമിഴ്ത്തി ഞെരിക്കുന്നു.</lg>

<lg n="26"> കാണികൾ കൂടുന്ന സ്ഥലത്തു,
ദുഷ്ടന്മാർ നില്ക്കുന്നതിൽ അവരെ ഭണ്ഡിപ്പിക്കുന്നു.</lg>

<lg n="27"> ഇവർ അവന്റേ പിറകിൽനിന്നു മാറി
അവന്റേ എല്ലാ വഴികളെയും ഗ്രഹിക്കാതേ പോയതും,</lg>

<lg n="28"> എളിയവന്റേ മുറവിളിയെ അവന്റേ മുമ്പിൽ എത്തുവാനും,
അവൻ സാധുക്കളുടേ ആവലാധിയെ കേൾ്പാനും അത്രേ ആയതു.</lg>

<lg n="29"> (ഇപ്രകാരം) അവൻ ശമിപ്പിച്ചാൽ അവനെ ആർ ദുഷ്ടീകരിക്കും?
തിരുമുഖത്തെ മറെച്ചാൽ ആർ അവനെ ദൎശിക്കും?
ജാതികളിലും മനുഷ്യരിലും ഒരു പോലേ (ഇങ്ങനേ വരുത്തുന്നതു),</lg>

<lg n="30">ബാഹ്യരായ മനുഷ്യൎക്കും
ജനവഞ്ചകൎക്കും വാഴ്ച വന്ന നാമം മുതൽ തന്നേ.</lg>

<lg n="31">എങ്ങനേ എന്നാൽ: ഞാൻ അപരാധം ചെയ്യാതേ കുറ്റക്കാരനായി! എന്നും,
എനിക്കു കണ്ടുകൂടാത്തതിനെ നീ എനിക്ക് ഉപദേശിക്ക!</lg>

<lg n="32"> ഞാൻ അകൃത്യം പ്രവൃത്തിച്ചു എങ്കിൽ
ഇനി ചെയ്കയില്ല! എന്നും ദേവനോടു പറയാമോ?</lg>

<lg n="33">പക്ഷേ നിനക്കു തോന്നുംപോലേ അവൻ പ്രതിക്രിയ ചെയ്യേണമോ?
നീ ഭൎത്സിച്ചു; എന്നാൽ ഞാനല്ല നീ വരിക്കയും
നീ എന്ത് അറിഞ്ഞാലും ചൊല്കയുമാവു!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/69&oldid=189510" എന്ന താളിൽനിന്ന് ശേഖരിച്ചത്