താൾ:GaXXXIV5 1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൪. അ. Job, XXXIV. 57

<lg n="25"> അവന്റേ മാംസം ബാല്യത്തിലും അധികം തെഴുക്കുന്നു,
തൻ യൌവനനാളുകളിലേക്ക് അവൻ മടങ്ങുന്നു.</lg>

<lg n="26"> ദൈവത്തോടു യാചിക്കുന്നു, ആയവനും പ്രസാദിച്ചു
അവന്റേ മുഖത്തെ (ജയ) ഘോഷം കാണിക്കയും
മൎത്യനു തൻ നീതിയെ തിരിപ്പിക്കയും ചെയ്യുന്നു.</lg>

<lg n="27"> പിന്നേ ഇവൻ ജനങ്ങളോടു പാട്ടുന്നിതു;
ഞാൻ പിഴെച്ചു നേരുള്ളതിനു കോട്ടം വരുത്തി,
സരിപോലേ എനിക്കു കിട്ടീട്ടില്ല താനും.</lg>

<lg n="28"> കുഴിയിൽ കിഴിയായ്വാൻ അവൻ എൻ ദേഹിയെ വീണ്ടുകൊണ്ടു,
എൻ ഉയിർ വെളിച്ചത്തെ നോക്കിക്കൊള്ളുന്നുവല്ലോ, എന്നു പറയും.</lg>

<lg n="29"> കണ്ടാലും ഇവ എല്ലാം ദേവൻ
രണ്ടുമൂന്നുരു പുരുഷനോടു പ്രവൃത്തിക്കുന്നത്,</lg>

<lg n="30"> അവന്റേ ദേഹിയെ കുഴിയിൽനിന്നു തിരിപ്പിപ്പാനും
അവൻ ജീവികളുടേ വെളിച്ചത്താൽ പ്രകാശിപ്പാനും തന്നേ.</lg>

<lg n="31"> ഇയ്യോബേ, കുറിക്കൊണ്ട് എന്നെ കേൾ്ക്ക!
മിണ്ടായ്ക, ഞാൻ ഉരെക്കും.</lg>

<lg n="32"> മൊഴികൾ ഉണ്ടെങ്കിൽ എതിർവാദിക്ക!
പറഞ്ഞാലും! നിന്നെ നീതീകരിപ്പാൻ ഞാൻ ഇഛ്ശിക്കുന്നു.</lg>

<lg n="33"> അല്ലാഞ്ഞാൽ നീ എന്നെ കേട്ടുകൊൾ്ക!
മിണ്ടായ്ക, ഞാൻ ജ്ഞാനത്തെ ഗ്രഹിപ്പിച്ചു തരാം.</lg>

൩൪. അദ്ധ്യായം.

വിചാരിച്ചാൽ (൫) ഇയ്യോബ് ദേവനീതിയെ തള്ളി പറഞ്ഞിട്ടും, (൧൦) സ
ൎവ്വപാലകനും (൧൭) സൎവ്വകൎത്താവും. (൨൧) സൎവ്വജ്ഞനും ആയവൻ നീതിമാൻ ത
ന്നേ, (൩൧) താന്തോന്നിത്വത്തിന്ന് അവൻ ഇടം കൊടാതേ (൩൪) മറുക്കുന്നവ
രെ അധികം ശിക്ഷിക്കും.

പിന്നേഎലീഹു ഉത്തരം ചൊല്ലിയതു:

<lg n="2"> ജ്ഞാനികളേ, എന്റേ മൊഴികളെ കേൾ്പിൻ!
അറിയുന്നോരേ, എന്നെ ചെവികൊൾ്വിൻ!</lg>

<lg n="3"> അണ്ണാക്കു തീൻ ആസ്വദിക്കുമ്പോലേ
മൊഴികളെ ചെവി പരീക്ഷിക്കുന്നു പോൽ (൧൨, ൧൧).</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/67&oldid=189507" എന്ന താളിൽനിന്ന് ശേഖരിച്ചത്