താൾ:GaXXXIV5 1.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൩. അ. Job, XXXIII. 55

<lg n="16"> അവർ മിണ്ടാതേ, ഉത്തരം ഒന്നും എന്നി നില്ക്കയാൽ
ഞാൻ പാൎത്തിരിക്കയോ?</lg>

<lg n="17"> അല്ല, എൻ പക്ഷത്തെ ഞാനും ഉത്തരം ചൊല്ലും,
എൻ അറിവിനെ ഞാനും വചിക്കും.</lg>

<lg n="18"> കാരണം ഞാൻ മൊഴികളാൽ നിറഞ്ഞു,
എൻ ഉള്ളിലേ ആത്മാവ് എന്നെ തിക്കുന്നു;</lg>

<lg n="19"> എൻ ഉള്ള് ഇതാ തുറക്കാത്ത വീഞ്ഞിന്ന് ഒക്കും,
പുതിയ തോല്ത്തുരുത്തി പോലേ അതു പൊട്ടുമാറാകുന്നു.</lg>

<lg n="20"> ശ്വാസമുട്ടു തീൎപ്പാൻ ഞാൻ മിണ്ടും,
അധരങ്ങൾ തുറന്ന് ഉത്തരം നല്കും.</lg>

<lg n="21"> ആരുടേ മുഖപക്ഷം ഞാൻ എടുക്കയും ഇല്ല,
ഒരു മനുഷ്യനോടും മുഖസ്തുതി പ്രയോഗിക്കയും ഇല്ല.</lg>

<lg n="22"> മുഖസ്തുതി ഞാൻ ശീലിച്ചിട്ടില്ല സത്യം;
എന്നെ ഉണ്ടാക്കിയവൻ ക്ഷണത്തിൽ എന്നെ എടുത്തുകളയുമാറുണ്ടല്ലോ.</lg>

൩൩. അദ്ധ്യായം.

<lg n="1"> എങ്കിലോ, ഇയ്യോബേ, എന്മൊഴികളെ കേട്ടു
എന്റെ സകല വാക്കുകളെയും ചെവികൊണ്ടാലും!</lg>

<lg n="2"> ഞാൻ ഇതാ എൻ വായി തുറന്നു,
എൻ അണ്ണാക്കിലേ നാവുരെക്കുന്നിതു.</lg>

<lg n="3"> എൻ ഹൃദയത്തിലുള്ള പരമാൎത്ഥം തന്നേ എന്റേ ചൊല്ലുകൾ,
എൻ അധരങ്ങൾ അറിയുമ്പോലേ വെടിപ്പായി മൊഴിയുന്നു.</lg>

<lg n="4"> ദേവാത്മാവ് എന്നെ ഉണ്ടാക്കി,
സൎവ്വശക്തന്റേ ശ്വാസം എന്നെ ഉയിൎപ്പിച്ചു.</lg>

<lg n="5"> കഴിവുണ്ടെങ്കിൽ എന്നെ മടക്കുക!
എന്റേ നേരേ കോപ്പിടുക, നിലനിന്നു കൊൾ്ക!</lg>

<lg n="6"> കണ്ടാലും നിണക്കൊത്തവണ്ണം ഞാനും ദേവനുള്ളവൻ,
ഞാനും മണ്ണിൽനിന്നു മനിയപ്പെട്ടു.</lg>

<lg n="7"> എന്റേ ഭീഷണി കണ്ടാലും നിന്നെ അരട്ടുകയില്ല,
എന്റേ ഗൌരവം നിന്റേ മേൽ കനക്കയും ഇല്ല.</lg>

<lg n="8"> എൻ ചെവികളിൽ നീയോ പറഞ്ഞു,
മൊഴിശബ്ദം ഞാൻ കേട്ടിതു:</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/65&oldid=189503" എന്ന താളിൽനിന്ന് ശേഖരിച്ചത്